പവര്‍ബാങ്കുകള്‍ക്ക് വിമാനത്തില്‍ നിരോധനം

ന്യൂഡല്‍ഹി : മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകള്‍ക്ക് വിമാനത്തില്‍ നിരോധനം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസാണ് വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചെക്ക്-ഇന്‍ ബാഗുകളിലാണ് കര്‍ശന നിയന്ത്രണമുള്ളത് ഹാന്‍ഡ് ബാഗേജുകളില്‍ ഇവ കൊണ്ടുപോകാന്‍ അനുവദിച്ചേക്കുമെങ്കിലും നിലവാരം ഉറപ്പാക്കിയശേഷം മാത്രമാകും അനുമതി നല്‍കുക. പ്രദേശികമായി നിര്‍മ്മിക്കുന്ന പവര്‍ ബാങ്കുകളില്‍ സെല്ലുകള്‍ക്ക് പുറമേ കളിമണ്ണുകൊണ്ടുള്ള വ്യാജ ബാറ്ററികളും ഉപയോഗിക്കാറുണ്ട്. ഇത്തരം പവര്‍ ബാങ്കുകള്‍ അനായാസം തുറക്കാന്‍ കഴിയുന്നതാണ് എന്നതുകൊണ്ടുതന്നെ ഇവയ്ക്കുള്ളില്‍ രാസവസ്തുക്കള്‍ നിറയ്ക്കാനും സമാന്തര സ്‌ഫോടക വസ്തുക്കളാക്കി മാറ്റാനും കഴിയും.

മംഗലാപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരനില്‍ നിന്നും ഇത്തരത്തിലുള്ള ഒരു പവര്‍ ബാങ്ക് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി. നിര്‍ദേശം മറികടന്ന് ചെക്ക് ഇന്‍ ബാഗേജില്‍ പവര്‍ ബാങ്ക് ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയാല്‍ അത് കണ്ടുകെട്ടുകയും യാത്രക്കാരെ തുടര്‍ പരിശോധനകള്‍ക്കായി വിളിപ്പിക്കുകയും ചെയ്യുമെന്നും ബി.സി.എ.എസ് അറിയിച്ചു. ഇത്തരം പവര്‍ബാങ്കുകള്‍ കൊറിയറായും കാര്‍ഗോയായും അയക്കുന്നതിനും നിരോധനമുണ്ട്.

Category: NATIONAL

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.