സൗദിയില്‍ ടാക്‌സി ഓടിക്കാന്‍ തയ്യാറായി 10,000 സ്ത്രീകള്‍

സൗദി:സൗദിയുടെ നിരത്തുകളില്‍ ടാക്‌സി ഓടിക്കാന്‍ തയ്യാറായി 10,000 സ്ത്രീകള്‍ രംഗത്ത്. വാഹനമോടിക്കാന്‍ സൗദിയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയതിന് പിന്നാലെയാണ് വണ്ടിയോടിക്കാന്‍ തയ്യാറായി ഇത്രയേറെ സ്ത്രീകള്‍ മുന്നോട്ട് വന്നിരിക്കുന്നത്.

സ്ത്രീകള്‍ക്ക് 2018 ജൂണോടെ വണ്ടിയോടിക്കാനുള്ള നിരോധനം നീങ്ങുമെന്നാണ് കരുതുന്നത്. സൗദിയില്‍ ടാക്‌സി ഉപഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.

നിലവിലുള്ള ടാക്‌സികളില്‍ ഏറെയും സ്വകാര്യ വ്യക്തികളുടേതാണ്. ഇവ ഓടിക്കുന്നത് പുരുഷന്മാരും.

Tags:

Category: FEATURED, NRI

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.