കോഴിക്കോട് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളുടെ ശുചിത്വസര്‍വേയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഒന്നാം സ്ഥാനം.യാത്രാ സംബന്ധിച്ച ഒരു വെബ്‌സൈറ്റ് തങ്ങളുടെ മൊബൈല്‍ ആപ്പ് വെച്ചു നടത്തിയ സര്‍വേയിലാണ് ഇത്തരത്തില്‍ ഫലം വന്നിരിക്കുന്നത്.

രാജ്യത്തെ 40 ശതമാനം ശുചിത്വമുള്ള റെയില്‍ വേ സ്റ്റേഷനുകളും ഉള്ളത് ദക്ഷിണെന്ത്യന്‍ റെയില്‍വേയിലാണെന്നും മറ്റ് 20 ശതമാനം സെന്റ്രല്‍ ഇന്ത്യന്‍ റെയില്‍വേക്കും 20 ശതമാനം കിഴക്കന്‍ റെയില്‍വേയിലാണെന്നും സര്‍വേയില്‍ വിരല്‍ ചൂണ്ടുന്നു. രാജ്യ തലസ്ഥാനത്തെ പ്രധാന അഞ്ചു സ്റ്റേഷനുകളും നിലവാരം താഴെയാണെന്നാണ് യാത്രക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.ട്രെയിനുകളുടെ ശുചിത്വത്തില്‍ സ്വര്‍ണ ജയന്തി രാജധാനിയാണ് മുന്നിലുള്ളത്.

കോഴിക്കോടിന് പുറമെ കര്‍ണാടകത്തിലെ ഹുബ്ലി ജംഗ്ഷന്‍, ദേവനഗരി, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജംഗ്ഷന്‍, ഗുജറാത്തിലെ വഡോദര, രാജ്‌ഘോട്ട് റെയില്‍വേ സ്‌റ്റേഷന്‍, രാജസ്ഥാനിലെ ഫാല്‍ന, ആന്ധ്രയിലെ വിജയവാഡ എന്നീ സ്റ്റേഷനുകളും വൃത്തിയുള്ള സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപറ്റിയിട്ടുണ്ട്.

മോശം സ്‌റ്റേഷനുകളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ മധുര രാജസ്ഥാനിലെ അജ്മീര്‍ ജംഗ്ഷന്‍, മഹാരാഷ്ട്രയിലെ ബുസാവല്‍ ജംഗ്ഷന്‍ ബീഹാറിലെ ഗയ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.

Category: Breaking News, KERALA, KOZHIKKODE

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.