തടവുകാര്‍ക്ക് അവയവദാനത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍ തടവുകാര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യുന്നതിന് മന്ത്രിസഭാ തീരുമാനം. നിബന്ധനകള്‍ക്ക് വിധേയമായി അവയവദാനം നടത്താനുള്ള അനുമതി നല്‍കാനാണ് മന്ത്രിസഭാ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 2014 ലെ ജയിലുകളും, സാന്മാര്‍ഗിക സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദശതി വരുത്താന്‍ തീരുമാനമായി.

തടവുകാരുടെ അവയവദാനം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി നിജപ്പെടുത്തുക. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ശേഷം തടവുകാരനെ ശിക്ഷിച്ച വിചാരണ കോടതിയുടെ അനുമതി വാങ്ങണം. അവയവദാനത്തിനു ശേഷം ആശുപത്രിയില്‍ കഴിയുന്ന കാലയളവ് പരോളായി കണക്കാക്കുക. അവയവദാനത്തിനായി വേണ്ടിവരുന്ന ചിലവ് ജയില്‍ വഹിക്കും എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ഇതിലുള്ളത്.

അവയവദാനത്തിനു ശേഷം, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാലയളവിലേക്കു തടവുകാരന്റെ ഭക്ഷണക്രമവും ജയിലധികൃതരുടെ ചുമതലയായിരിക്കും. എന്നാല്‍ ഈ കാരണത്താല്‍ തടവുകാരന് ശിക്ഷയില്‍ ഒരു ഇളവിനും അര്‍ഹതയുണ്ടാകില്ല എന്നും വ്യക്തമാക്കുന്നുണ്ട്.

Category: Breaking News, KERALA, THIRUVANANTHAPURAM

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.