3,500 കോടിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി

ന്യൂഡല്‍ഹി:ബിനാമി ഇടപാടുകാര്‍ക്കെതിരെ കേന്ദ്രം ശക്തമായ നടപടികള്‍ തുടരുന്നു. 3,500 കോടിയുടെ ബിനാമി സ്വത്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. ഇതില്‍ 2,900 കോടിയുടേത് സ്ഥാവരസ്വത്തുക്കളാണ്. 900 കേസുകളിലായാണ് 3,500 കോടിയിലേറെ മൂല്യമുള്ള ബിനാമി സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

2016 നവംബര്‍ ഒന്നിന് ഭേദഗതി വരുത്തിയ ബിനാമി ഭൂമിയിടപാട് തടയല്‍ (പ്രൊഹിബിഷന്‍ ഓഫ് ദി ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍സ് ആക്ട്) നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

പുതിയ നിയമപ്രകാരം ബിനാമി പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കള്‍ കണ്ടുകെട്ടാം. ഏഴുവര്‍ഷം വരെ തടവു ലഭിക്കാം. നേരത്തെ ഇത് മൂന്നു വര്‍ഷമായിരുന്നു, വസ്തുക്കളുടെ വിപണി വിലയുടെ 25 ശതമാനം പിഴയായും വിധിക്കാം. രാജ്യത്തുടനീളം 24 ബിനാമി തടയല്‍ യൂണിറ്റുകള്‍ (ബിപിയു) ഉണ്ട്.

Category: NATIONAL

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.