ഒമാനില്‍ നിന്നും നാട്ടില്‍ എത്തിയ പ്രവാസി യുവാവു വീട്ടില്‍ എത്തും മുമ്പു മരിച്ചു

മുതുകുളം: ഒമാനില്‍ നിന്നും നാട്ടില്‍ എത്തിയ പ്രവാസി യുവാവു വീട്ടില്‍ എത്തും മുമ്പു മരിച്ചു. ആറാട്ടുപുഴ നല്ലാണിക്കല്‍ പുത്തന്‍വീട്ടില്‍ രാജേഷ് (30) ആണു മരിച്ചത്.

മസ്‌ക്കറ്റില്‍ നിന്ന് അസുഖ ബാധിതനായാണ് ഇയാള്‍ നാട്ടില്‍ എത്തിയത്. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിവാഹം ശേഷം ഒന്നരമാസം കഴിഞ്ഞു ഗള്‍ഫില്‍ പോയതിനാല്‍ രാജേഷിന് മകളെ കാണാനായിട്ടില്ല.മസ്‌ക്കറ്റില്‍ മെക്കാനിക്കായിരുന്നു രാജേഷ്.

Category: ALAPPUZHA, KERALA, OBITUARY

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.