മികച്ച കഥാപാത്രവുമായി ബൈജു വികടകുമാരനിൽ

റോമന്‍സിനുശേഷം ബോബന്‍ സാമുവല്‍ കംപ്‌ളീറ്റ് എന്റെര്‍ടെയ്‌നറുമായി എത്തുന്ന വികടകുമാരനിലാണ് ബൈജു വക്കിലായി എത്തുന്നത്.

മലയാളത്തിൽ ഒത്തിരി മികച്ച കഥാപാത്രങ്ങൾ നൽകിയ ബൈജുവിന് ഇതിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ബോബൻ സാമുവൽ നൽകിയത്.

വികടകുമാരനിൽ ബൈജു വിനോപ്പം വിഷ്ണു ഉണ്ണിക്കൃഷ്ണൻ,ധര്‍മ്മജൻ,ഇന്ദ്രൻസ്,മഹേഷ്,സുനിൽ സുഖദ,ഷാജു ശ്രീധർ,കലാഭവൻ ഹനീഫ്,കക്കരവി,ജിനു ഏബ്രഹാം,അരുൾ ദാസ്,ദേവിക നമ്പ്യാർ,സീമാ ജി നായർ,ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരും മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു.

ചാന്ദ് വി ക്രീയേഷന്‌സിന്റെ ബാനറില്‍ റോമന്‍സ് നിര്‍മ്മിച്ച അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവർ നിർമ്മിക്കുന്ന വികടകുമാരന്റെ തിരക്കഥ വൈ വി രാജേഷ് ആണ്,അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തില്‍ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിക്കും.ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.അസോസിയേറ്റ് ഡയറക്ടര്‍ വിനയന്‍ പിള്ളയാണ്.

Category: ENTERTAINMENT, MOVIES

Manoj Natesan

About the Author ()

Manoj- Reporter

Leave a Reply

You must be logged in to post a comment.