നയപ്രഖ്യാപന പ്രസംഗവിവാദം; രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ ഒഴിവാക്കി വേണം നന്ദിപ്രമേയ ചര്‍ച്ച നടത്തേണ്ടതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി.നയപ്രഖ്യാപന പ്രസംഗത്തിന്റെ അംഗങ്ങള്‍ക്ക് അച്ചടിച്ച് വിതരണം ചെയ്ത കോപ്പിയില്‍ ഒന്‍പതാം പാരഗ്രാഫിന്റെ ചില ഭാഗങ്ങളും 41, 66, 78, 85, 92 എന്നീ പാരഗ്രാഫുകളും ഗവര്‍ണര്‍ വിട്ടുകളഞ്ഞതായാണ് മനസിലാക്കുന്നത്.

ഇവ വായിച്ചതായി കണക്കാക്കണമെന്ന് ഗവര്‍ണ്ണര്‍ നിയമസഭയില്‍ പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ അച്ചടിച്ച പ്രസംഗത്തില്‍ കാണുന്ന മേല്‍പറഞ്ഞ പാരഗ്രാഫുകള്‍ നയപ്രഖ്യാപന പ്രസംഗമായി കാണാന്‍ കഴിയില്ല. അതിനാല്‍ ഈ പാരഗ്രാഫുകള്‍ ഒഴിവാക്കി വേണം ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു.

കേന്ദ്ര പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നുവെന്ന പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഗവര്‍ണര്‍ ഒഴിവാക്കിയെന്നാണ് ആരോപണം.ഫെഡറല്‍ സംവിധാനത്തിലുള്ള കേന്ദ്ര സർക്കാർ ഇടപെടലുകൾ സംസ്ഥാനത്തിന്റെ നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നുവെങ്കിലും പ്രസംഗത്തിൽ ഗവർണ്ണർ ഈ ഭാഗം ഒഴിവാക്കിയതാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.എന്നാല്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ഒഴിവാക്കിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

Category: KERALA, POLITICS, THIRUVANANTHAPURAM

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.