ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാൽക്കൻ ഹെവി വിക്ഷേപിച്ചു

കാലിഫോർണിയ:ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാൽക്കൻ ഹെവി അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിൽ വിജയകരമായി വിക്ഷേപിച്ചു. കാലിഫോർണിയ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന സ്വകാര്യ സംരഭമായ സ്‍പേസ് എക്സ് ആണ് ഫാൽക്കൻ ഹെവി നിർമ്മിച്ചത്. ചൊവ്വാ പര്യവേക്ഷണം നടത്താൻ ഫാൽക്കൻ ഹെവി പ്രാപ്തമാണെന്നാണ് സ്പേസ് എക്സിന്റെ അവകാശവാദം. ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷവും അവ ഭൂമിയിലേക്ക് തിരികെ എത്തും എന്നതാണ് ഫാൽക്കൻ ഒമ്പത് റോക്കറ്റുകളുടെ പ്രത്യേകത. പിന്നീട് വീണ്ടും ഇവ വിക്ഷേപണത്തിന് ഉപയോഗിക്കാൻ കഴിയും.1,40,000 പൗണ്ട് വരെ ഭാരമുള്ള ചരക്കുകൾ വഹിക്കാൻ മൂന്ന് ഫാൽക്കൻ ഒമ്പത് റോക്കറ്റുകൾ സമന്വയിക്കുന്ന ഫാൽക്കൻ ഹെവിക്ക് കഴിയും.

Category: WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.