ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

വികടകുമാരനാണ് ഏറ്റവും അവസാനമായി നിര്‍മിച്ച ചിത്രം.വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വികടകുമാരന്‍. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതെ ഉള്ളു. അരുണ്‍ ഘോഷാണ് വികടകുമാരന്റെ മറ്റൊരു നിര്‍മ്മാതാവ്.ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്.

ഭാര്യ: പുഷ്യ. മക്കള്‍ നവനീത് ചന്ദ്രന്‍, നവരംഗ് ചന്ദ്രന്‍. അമ്മ: ശാരദ, സഹോദരങ്ങള്‍ ബൈജു ചന്ദ്രന്‍, ബിനില്‍ ചന്ദ്രന്‍. സംസ്‌കാരം ശനിയാഴ്ച പകല്‍ മൂന്നിന് കൈപ്പമംഗലത്ത് വീട്ടുവളപ്പില്‍.

Category: KERALA, OBITUARY, THRISSUR

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.