ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം;രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയിലും പരിസര പ്രദേശത്തും ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അഴിച്ചിവിടുന്ന അക്രമണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു.

പൊലീസ് നോക്കി നില്‍ക്കെയാണ് ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നേരെയും അവരുടെ വീടുകള്‍ക്ക് നേരെയും ആക്രമമുണ്ടായതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ആര്‍എംപി നേതാവ് വേണുവുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ വച്ചിരിക്കുകയാണ്. പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ട് ആ പ്രദേശങ്ങളിലാകെ സിപിഎം ഭീകരാന്തരീക്ഷം അഴിച്ച് വിട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Category: KERALA, POLITICS, THIRUVANANTHAPURAM

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.