ഇന്ന് മഹാശിവരാത്രി

ആലുവ: ഇന്ന് മഹാശിവരാത്രി. പെരിയാറില്‍ മുങ്ങികുളിച്ച്‌ പിതൃബലിയര്‍പ്പിക്കാന്‍ ജനലക്ഷങ്ങള്‍ ആലുവ പെരിയാറിന്‍ തീരത്തേക്ക് ഒഴുകിയെത്തും. ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം.

ക്ഷേത്രത്തില്‍ രാവിലെ ഏഴിനു തുടങ്ങിയ ലക്ഷാര്‍ച്ചന രാത്രിവരെ നീളും. നൂറുകണക്കിന് അലങ്കാര ദീപങ്ങളുടെ പ്രഭയില്‍ മുങ്ങിനില്‍ക്കുകയാണു മണപ്പുറം. പുഴയോരത്തു നൂറ്റന്‍പതോളം ബലിത്തറകള്‍ സജ്ജമാക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും തര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇന്നു വൈകിട്ടു നാലു മുതല്‍ നാളെ ഉച്ചയ്ക്കു രണ്ടു വരെ ആലുവനഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.

Tags:

Category: ERANAKULAM, FEATURED, KERALA

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.