ബസ് ചാര്‍ജ് വര്‍ധന ഉറപ്പായി, മിനിമം ചാര്‍ജ് എട്ട് രൂപയാവും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ധാരണയായി. നാളെ ചേരുന്ന മന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്‍കും. ഇതോടെ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും എട്ടു രൂപയായി ഉയരും.

ചാര്‍ജ് വര്‍ധനയുടെ എല്ലാ വശങ്ങളും പരിശോധിച്ച്‌ അന്തിമ തീരുമാനം സര്‍ക്കാര്‍ കൈകൊള്ളുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. വര്‍ധനവ് നിലവില്‍ വരുമ്പോള്‍ ഫാസ്റ്റ് പാസഞ്ചറില്‍ മിനിമം നിരക്ക് 11 രൂപയാകും. വോള്‍വോ ബസുകളില്‍ മിനിമം 40രൂപയെന്നത്​45 ആകും. സൂപ്പര്‍ഡീലക്സ്​-സെമിസ്ലീപ്പര്‍ നിരക്ക് ​20 ല്‍ നിന്ന്​ 22ആയി ഉയരും. എക്സിക്യൂട്ടീവ്​സൂപ്പര്‍എക്സ്പ്രസിലും രണ്ടു രൂപ വര്‍ധിക്കും.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കിലും ആനുപാതികമായ മാറ്റങ്ങള്‍ വരും. ചാര്‍ജ്​വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന്​ബസ്​ഉടമകളുടെ സംഘടനകള്‍ അറിയിച്ചിരുന്നു.

Category: KERALA, LATEST NEWS, THIRUVANANTHAPURAM

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.