മൂന്നുവരി റെയില്‍പാത നിര്‍മ്മാണം രാജ്യത്തെ അസാധാരണ പദ്ധതി

കൊച്ചി: കേന്ദ്ര റെയില്‍ ബജറ്റില്‍ കേരളത്തിന് പ്രഖ്യാപിച്ചിരിക്കുന്ന മൂന്നുവരി റെയില്‍പാത നിര്‍മ്മാണം രാജ്യത്തെ അസാധാരണ പദ്ധതി. ഇന്ത്യയില്‍ ഇതര സംസ്ഥാനങ്ങളില്‍ പൊതുവല്ലാത്തതാണ് മൂന്നുവരിപ്പാത.

എറണാകുളം-ഷൊര്‍ണൂര്‍ പാത മൂന്ന് ലൈന്‍ ആക്കുന്നതിന് 196 കോടി വകകൊള്ളിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ എറണാകുളം കായംകുളം (കോട്ടയം, ആലപ്പുഴ) പാത ഇരട്ടിപ്പിക്കും. ഈ വര്‍ഷം തന്നെ മൂന്ന് വരിപ്പാത നിര്‍മ്മാണം തുടങ്ങുന്നത് കേരളത്തിന്റെ റെയില്‍വേ വികസനത്തിന് വളരെ ഗുണകരമാണ്.

വാജ്‌പേയി സര്‍ക്കാരിന്റെ 1998 – 2004 കാലത്താണ് തിരുവനന്തപുരം -കൊല്ലം, ഷൊര്‍ണൂര്‍ – മംഗലാപുരം, എറണാകുളം- കായംകുളം പാത ഇരട്ടിപ്പിക്കാന്‍ നടപടി തുടങ്ങിയത്. ഒ. രാജഗോപാലായിരുന്നു അന്ന് റെയില്‍ സഹമന്ത്രി. കോയമ്പത്തൂര്‍-എറണാകുളം പാത 1986 ല്‍ ഇരട്ടിപ്പിച്ചിരുന്നു. കായംകളം-കൊല്ലം പാത 1996 ഇരട്ടിപ്പിച്ചു.

ഇന്ത്യയില്‍ അപൂര്‍വ്വം പ്രദേശങ്ങളിലേ മൂന്ന് ലൈന്‍ റെയില്‍വെ ഉള്ളൂ. 2025 ല്‍ കേരളത്തിലെ മുഴുവന്‍ പാതകളും മൂന്ന് വരിയാക്കാനുള്ള നടപടി ആരംഭിക്കുമെന്നാണ് റെയില്‍വേ മന്ത്രാലയവൃത്തങ്ങള്‍ പറയുന്നത്.

Category: ERANAKULAM, KERALA, LATEST NEWS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.