വര്‍ക് ഷോപ്പില്‍ തീപ്പിടിത്തം, രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ കത്തി നശിച്ചു

കോഴിക്കോട്: നടക്കാവിലെ കെഎസ്ആര്‍ടിസി റീജണല്‍ ഓഫീസിലണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യാനായി മാറ്റിവെച്ച ബസ്സുകള്‍ക്കാണ് തീപിടിച്ചത്. ബസ്സുകള്‍ക്ക് സമീപം മാലിന്യം കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇവിടെ നിന്ന് തീപടര്‍ന്നാണ് അപകടമുണ്ടായത്.

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ എന്‍ജിനീയര്‍ എത്തുന്നതറിഞ്ഞ് വര്‍ക് ഷോപ്പും പരിസരവും ശുചീകരിക്കാനാണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. എന്നാല്‍ തീ പൂര്‍ണ്ണമായും അണക്കാതെയാണ് ജീവമനക്കാര്‍ പോയത്.

പ്രതീകാത്മക ചിത്രം

Category: Breaking News, KERALA, KOZHIKKODE, THIRUVANANTHAPURAM

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.