വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതി പിഴചുമത്തി

ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതി പിഴചുമത്തി. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിങ് കമ്പനിയായ ബിഒസി ഏവിയേഷനുമായുള്ള കിങ്ഫിഷറിന്റെ കേസിലാണ് വിധി. സിംഗപ്പൂര്‍ കമ്പനിയുമായുള്ള കേസില്‍ 90 മില്യന്‍ ഡോളര്‍ പിഴയൊടുക്കാന്‍ ബ്രിട്ടനിലെ ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

സിംഗപ്പൂര്‍ കമ്പനിയിൽ നിന്നും നാലു വിമാനങ്ങള്‍ വാങ്ങാനായുള്ള കിങ്ഫിഷറിന്റെ കരാറില്‍ മൂന്നു വിമാനങ്ങള്‍ നല്‍കിയിട്ടും വിമാനത്തിന്റെ പണം നല്‍കാതായതോടെയാണ് കമ്പനി നാലാമത്തെ വിമാനം നല്‍കാതെ കരാറില്‍നിന്നും പിന്‍വാങ്ങിയത്. തുടര്‍ന്ന് കമ്പനി മല്യയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുകയുമായിരുന്നു.

9,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍നിന്നും ബ്രിട്ടനിലേക്ക് മുങ്ങിയ മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ച്ച്‌ 16ന് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് മറ്റൊരു തട്ടിപ്പുകേസില്‍ മല്യയ്ക്ക് ഇപ്പോള്‍ കോടതി പിഴശിക്ഷ നല്‍കിയിരിക്കുന്നത്.

Category: LATEST NEWS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.