വികടകുമാരൻ ട്രൈലർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജ് വഴി

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന വികടകുമാരന്റെ ട്രൈലറാണ് മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജ് വഴി വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യുന്നത്.

ചാന്ദ് വി ക്രിയേഷൻസിനു വേണ്ടി അരുൺ ഘോഷ്,ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന വൈ.വി രാജേഷ് നിർവ്വഹിക്കുന്നു.ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ചിത്രസന്നിവേശം ദീപു ജോസഫ്.

വിഷ്ണു ഉണ്ണികൃഷ്ണന്‍,ധര്‍മജന്‍,ഇന്ദ്രൻസ്,റാഫി (റാഫി-മെക്കാർട്ടിൻ)ബൈജൂ,സുനിൽ സുഖദ,മഹേഷ്,നെൽസൺ,ജിനു ജോസ്,ഷാജു,ജയൻ ചേർത്തല,അരുൺ ഘോഷ്,ബാബു അന്നൂർ,ജയരാജ് വാര്യർ,കലാഭവൻ ഫനീഫ്,തിരുമല രാമചന്ദ്രൻ,ഇ.എ.രാജേന്ദ്രൻ, പവിത്രൻ,മാനസ രാധാകൃഷ്ണൻ,സീമ ജി നായർ, പൊന്നമ്മ ബാബു,ശ്രീലക്ഷ്മി ഗീതാനന്ദൻ,മേഘാ മാത്യു തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.” വികടകുമാരൻ ” മാർച്ച് പകുതിയോടെ ചാന്ദ് വി ക്രിയേഷൻസ് തീയേറ്ററുകളിലെത്തിക്കും.

Category: ENTERTAINMENT, MOVIES

Manoj Natesan

About the Author ()

Manoj- Reporter

Leave a Reply

You must be logged in to post a comment.