“കാണാൻ വയ്യ ഈ നിസ്സഹായത”

നിങ്ങൾ മനുഷ്യരല്ലേ.നിങ്ങൾക്കൊരിക്കലെങ്കിലും ഒന്ന്.കരുത്തുള്ളവർ ആരോഗ്യമുള്ളർ നിങ്ങളിലും ഇല്ലേ.എന്തിനാണ് ചവിട്ടിയരക്കാൻ നിന്ന് കൊടുക്കുന്നത്.ദേഹം നുറുങ്ങനെ നിങ്ങളെ തല്ലിച്ചതക്കുമ്പോഴെങ്കിലും നിങ്ങളുടെ കൂപ്പുകൈ ഒന്ന് മാറ്റി ഒന്ന് തടഞ്ഞുകൂടേ.നിങ്ങള്ക്ക് വേദനികൂലെ.മനുഷ്യനുണ്ടാക്കിയ ജാതിയിൽ നിങ്ങൾ താഴെതട്ടിലേക്ക് പിന്തള്ളപ്പെട്ടു പോയത് ഒരു കുറ്റമാണോ.വെട്ടിപൊളിച്ചാൽ എല്ലാവരിലും കിട്ടുക ചോപ്പുള്ള രക്തമല്ലേ??നിങ്ങളുടെ പെണ്ണുങ്ങളെ കൊത്തിവലിക്കുമ്പോഴും എന്തിനാണിങ്ങനെ കണ്ണീർവാർത്തു കണ്ടുകൊണ്ട് നിൽക്കുന്നത്??

ഉണർന്നു കൂടേ..ഒരിക്കലെങ്കിലും മനുഷ്യനായി ജീവിച്ചു കൂടെ…സംഘടിച്ചു കൂടേ…നിങ്ങളുടെ വിയർപ്പിൽ കായ്ക്കുന്ന ഗോതമ്പു മണികൾക്കെങ്കിലും വിലപറഞ്ഞു കൂടെ..നിങ്ങളും മനുഷ്യരല്ലേ..ദളിതരും കുറഞ്ഞവരും മാത്രമാണോ????

Remada Shamna

Category: NOW TRENDING

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.