മുക്കത്ത് ഒരു ടണ്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി

മുക്കം: മുക്കത്ത് അനധികൃതമായി കടത്തിയ ഒരു ടണ്‍ സ്ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടി. തമി‌ഴ്‌നാട്ടില്‍ നിന്ന് വയനാട്ടിലേക്ക് അനധികൃത ലോറി മാര്‍ഗ്ഗം കടത്തുകയായിരുന്ന സോഡിയം നൈട്രേറ്റ് അടങ്ങിയ സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്​.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്​നടത്തിയ പരിശോധനയിലാണ്​ലോറിക്കുള്ളില്‍ പെട്ടികളിലാക്കി ടാര്‍പായ കൊണ്ട് മൂടിയ നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടത്. ലോറി ഡ്രൈവര്‍ തമിഴ്നാട് സേലം സ്വദേശി മാതേഷുവിനെ (41) പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ലോറിയുടെ പിന്നില്‍ വിവിധ ഭാഗങ്ങളിലായി പെട്ടിയിലാക്കി ടാര്‍പ്പായ കൊണ്ട് മൂടിയാണ് സ്ഫോടക വസ്തുക്കള്‍ കടത്തിയത്. ലോറി പോലീസ് സ്റ്റേഷനിലെത്തിച്ചു.

Category: CRIME, KERALA, KOZHIKKODE

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.