പീസ് ഇന്റർനാഷ്ണൽ സ്കൂള്‍ സ്ഥാപകന്‍ എം.എം അക്ബര്‍ പിടിയില്‍

ഹൈദരാബാദ്: മതസ്പർദ്ധ വളർത്തുന്ന പാഠപുസ്തകം പഠിച്ചിച്ചെന്ന കേസില്‍ പീസ് ഇന്റർനാഷ്ണൽ സ്കൂളുകളുടെ സ്ഥാപകനും മുജാഹിദ് പ്രഭാഷകനുമായ എം.എം. അക്ബർ പിടിയിൽ. വിദേശത്തു നിന്ന് എത്തിയപ്പോൾ ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കൊച്ചി പൊലീസ് നൽകിയ ലുക്കൗട്ട് നോട്ടീസിനെ തുടർന്നാണ് നടപടി. വിദേശത്തു നിന്ന് എത്തിയപ്പോൾ ഹൈദരാബാദ് വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു.

ഹൈദരാബാദിലെത്തി കൊച്ചി പൊലീസ് അക്ബറിനെ കസ്റ്റഡിയിൽ എടുക്കും. മതസ്പർദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്‍റര്‍നാഷണല്‍ സ്‌ക്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്‍റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്‍റെ അംഗീകാരമില്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അക്ബറിനെതിരെ കേസെടുത്തിരുന്നു.

Category: ERANAKULAM, KERALA, LATEST NEWS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.