സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. തൃശൂരിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്, എഎൻ ഷംസീർ എംഎൽഎ എന്നിവർ ഉൾപ്പെടെ 10 പുതുമുഖങ്ങൾ സംസ്ഥാന സമിതിയിൽ ഇടം നേടി.

87 അംഗ സമിതിയിൽ മന്ത്രി സി.രവീന്ദ്രനാഥ് ഉൾപ്പെടെ 9 പേരെ ഒഴിവാക്കി. അതേസമയം, മന്ത്രിസഭാ പുനസംഘടന ഉണ്ടാവില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ പാർട്ടിയിൽ നിലനിന്ന വിഭാഗീയയിൽ വലിയ മാറ്റം വന്നുവെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനകത്ത് വ്യത്യസ്ത ശബ്ദമില്ല . ഏതെങ്കിലും ഒരു നേതാവിന്‍റെ പിന്നിലല്ല ജനങ്ങൾ അണിനിരക്കുന്നത്, പാർട്ടിയുടെ പിന്നിലാണ്. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള സംവിധാനം തുടങ്ങും എന്നും കോടിയേരി പറഞ്ഞു.

Category: KERALA, POLITICS, THRISSUR

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.