ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

ഒമാൻ :ചരക്കുനീക്കമടക്കം ഗതാഗത മേഖലയിലും വാർത്താ വിനിമയ രംഗത്തും ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 80,000 പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതികളാണ് സർക്കാർ തയ്യാറാക്കുന്നത്. ഈ വര്‍ഷം ഇരുപത്തി അയ്യായിരം സ്വദേശികൾക്കു തൊഴിൽ നൽകുവാനുള്ള നടപടികൾ സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്നു വരികയാണെന്ന് മന്ത്രി അഹമ്മദ് മുഹമ്മദ് ഫുതൈസി പറഞ്ഞു.ഇതിനകം 10 ,342 സ്വദേശികൾക്കു സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒമാനിൽ നിലവിൽ 30 ,000 ചരക്കു നീക്ക കമ്പനികളിലായി 80,000 ത്തോളംപേർ തൊഴിലെടുക്കുന്നുണ്ട്.ഇതിൽ 14 % മാത്രമാണ് സ്വദേശികളുടെ പ്രാധിനിത്യം. ആയതിനാൽ ഈ മേഖലയിലെ സ്വകാര്യാ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിനു കൂടുതൽ പ്രസ്കതി നൽകുമെന്നും മന്ത്രി മൊഹമ്മദ് അഹമ്മദ് ഫുതൈസി മജ്‌ലിസ് ശൂറയിൽ വ്യക്തമാക്കി.തുറമുഖങ്ങൾ വിമാനത്താവളങ്ങൾ എന്നിവയുടെ വികസന പദ്ധതികളും വേഗത്തിലാക്കും. നിലവിൽ ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന മലയാളികളടക്കം ധാരാളം വിദേശികളുടെ തൊഴിൽ ഇതുമൂലം നഷ്ടപ്പെടാൻ സാധ്യതയേറും.

Category: NRI, WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.