ട്രെയിനിലെ ലക്ഷ്വറി യാത്ര സാധാരണക്കാര്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര വാഹനങ്ങളായ പാലസ് ഓണ്‍ വീല്‍സ്, ഗോള്‍ഡണ്‍ ചാരിയേറ്റ്, മഹാരാജാ എക്‌സ്പ്രസ് എന്നിവ സാധാരണക്കാരനും അന്യമല്ലാതാകുന്നു. ഈ ആഡംബര ട്രെയിനുകളുടെ താരിഫ് 50 ശതമാനം കുറയ്ക്കുവാന്‍ ഇന്ത്യന്‍ റെയില്‍വെ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സാധാരണക്കാര്‍ക്കും ഇതിലെ സൗകര്യങ്ങള്‍ അനുഭവിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു നടപടിയെടുത്തിരിക്കുന്നത്.

ദ പൈനിയര്‍ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പതിനായിരം മുതല്‍ മുപ്പത്തിനാലായിരം രൂപ വരെയാണ് ഇത്തരം ആഡംബര ട്രെയിനുകളിലെ നിരക്ക്. ഇത് നേര്‍ പകുതിയാകാനുള്ള സാധ്യതയുമുണ്ട്.

Category: NATIONAL

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.