ഇനി ബാങ്ക് വായ്പ കിട്ടാന്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി നല്‍കണം

ന്യൂഡല്‍ഹി : ബാങ്കില്‍ നിന്നും വന്‍ തുക വായ്പയെടുക്കാന്‍ ഇനി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി നല്‍കേണ്ടി വരും. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിടുന്ന പ്രവണത പതിവാകുന്ന സാഹചര്യത്തിലാണ് വായ്പയെടുക്കുന്നതിനായി ഇത്തരമൊരു നിബന്ധനകൂടി ഉള്‍പ്പെടുന്നതിനെ കുറിച്ചുള്ള നിര്‍ദേശം ബാങ്കുകള്‍ മുന്നോട്ടു വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി 50 കോടിയോ അതിനു മുകളിലോ വായ്പയെടുക്കുന്നവരില്‍ നിന്നും പാസ്‌പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടി ശേഖരിക്കണമെന്ന് ധനകാര്യ മന്ത്രാലയം പൊതുമേഖലാ ബാങ്കുകള്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കും.

ഏതെങ്കിലും അക്കൗണ്ടില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ വിവരം ഉടന്‍ തന്നെ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറാന്‍ കഴിയത്തക്ക വിധത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ നീക്കമുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് ആവശ്യം വന്നാല്‍ ബാങ്കുകള്‍ക്ക് എളുപ്പത്തില്‍ വിവരം കൈമാറാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ഫ്യുജിറ്റേറ്റീവ് ഇക്കണോമിക്‌സ് ഒഫന്‍ഡേഴ്‌സ് ബില്ലില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

Category: NATIONAL

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.