പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ദിനകരന്‍

ചെന്നൈ : പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ആര്‍കെ നഗര്‍ എംഎല്‍എ ടിടിവി ദിനകരന്‍. അണ്ണാഡിഎംകെയെ വഞ്ചകരുടെ പിടിയില്‍നിന്ന് മോചിപ്പിക്കുന്നതിനാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഈ മാസം 15ന് മധുരയില്‍ നടത്തുമെന്നും ദിനകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ പേരും പതാകയും അന്നേദിവസം ഒന്‍പത് മണിക്ക് പുറത്തുവിടും.

ജയലളിതയുടെ മരണ ശേഷം എ ഐ ഡി എം കെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരുന്നു. ഒ പി എസും ഇ പി എസും നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശശികല നേതൃത്വം നല്‍കുന്ന വിമത പക്ഷവും എന്നിങ്ങനെയായിരുന്നു പാര്‍ട്ടി പിളര്‍ന്നത്.

എ ഐ എ ഡി എം കെയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത് ഒ പി എസ്- ഇ പി എസ് പക്ഷത്തിനായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം കനത്ത തിരിച്ചടിയായിരുന്നു ശശികല പക്ഷത്തിനു നല്‍കിയത്. ഇതിനു പിന്നാലെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ടി ടി വി ദിനകരന്‍ രംഗത്ത് എത്തിയിരിക്കുന്നത്.തമിഴ്‌നാട്ടില്‍ ബജറ്റ് അവതരിപ്പിക്കുന്ന ദിവസമാണ് ദിനകരന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം

അണ്ണാഡിഎംകെയുമായി തെറ്റിപിരിഞ്ഞ് ആര്‍കെ നഗറില്‍ സ്വതന്ത്ര്യനായി മത്സരിച്ച ദിനകരന്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. തമിഴ് ചലച്ചിത്രതാരങ്ങളായ കമല്‍ ഹാസനും രജനീകാന്തും തങ്ങളുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിലപാടുകള്‍ പരസ്യമാക്കിയ സാഹചര്യത്തിലാണ് ടിടിവി ദിനകരന്റെ രംഗപ്രവേശം എന്നതും ശ്രദ്ദേയമാണ്.

Category: POLITICS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.