കര്‍ഷകര്‍ക്ക്‌ മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി

മുംബൈ: സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടക്കുന്ന കര്‍ഷക സമരം പിന്‍വലിച്ചു. കര്‍ഷകരുടെ ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. മഹാരാഷ്ട മുഖ്യമന്ത്രിയും സമരക്കാരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി.

രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവർത്തകർ ആസാദ് മൈതാനത്തിലാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തിൽ പ്രവേശിച്ചത്.

നാസികിൽ നിന്നും 180 കിലോമീറ്ററോളം കാൽനടയായി എത്തിയാണ് പതിനായിരക്കണക്കിന് കർഷകർ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേക്ക് പ്രതിഷേധം അറിയിക്കാൻ എത്തിയത്.

Category: Breaking News

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.