പൊന്തന്‍പുഴ വന മേഖലയിലെ നിവാസികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സംരക്ഷണവും നൽകും

പത്തനംതിട്ട: പൊന്തന്‍പുഴ വന മേഖലയിലെ നിവാസികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സംരക്ഷണവും നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.പൊന്തന്‍പുഴ വന മേഖലയില്‍പ്പെട്ട പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ജനവാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനം വനമായി തന്നെ നിലനിര്‍ത്തി അവിടെ വര്‍ഷങ്ങളായി താമസിച്ചു വരുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് മന്ത്രി കെ രാജു പറഞ്ഞു.എരുമേലി റേഞ്ചിനു കീഴിലുള്ള ആലപ്ര, റാന്നി റേഞ്ചിനു കീഴിലുള്ള വളക്കുടി ചതുപ്പ്,പെരുമ്പെട്ടി, പന്നയ്ക്കപതാല്‍, മേലേ കവല എന്നിവിടങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.എല്ലാ സ്ഥലത്തും മന്ത്രിയെ കാണുന്നതിന് വന്‍ ജനാവലി എത്തിയിരുന്നു.

ജനങ്ങളുമായി ആശയവിനിമയം നടത്തിയ മന്ത്രി ഇപ്പോള്‍ പ്രചരിക്കുന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും നിയമാനുസൃത കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്നും ഉറപ്പു നല്‍കുകയും ചെയ്തു. രാജു ഏബ്രഹാം എംഎല്‍എ, വിവിധ ജനപ്രതിനിധികള്‍, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, എ.പി. ജയന്‍, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Tags:

Category: FEATURED, KERALA, PATHANAMTHITTA

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.