എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പുഴക്കരക്കാവ് സ്വദേശി ലത നിവാസില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (51), ഇടുക്കി ആനവിലാസം സ്വദേശി ജോയ് എന്ന് വിളിക്കുന്ന വര്‍ഗീസ് (67) എന്നിവരെയാണ് മതിലകം എസ്‌ഐ പി.കെ. മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. കയ്പമംഗലം സ്വദേശി കണക്കശ്ശേരി സന്തോഷിന്റെ പരാതിയിലാണ് നടപടി.

കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് സംഭവം. മകള്‍ക്ക് തമിഴ്‌നാട്ടില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്തുന്നതിന് അഞ്ച് തവണയായി പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സന്തോഷ് 25 ലക്ഷം രൂപ നിക്ഷേപിച്ചു.

എന്നാല്‍, ആറ് മാസം കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചെങ്കിലും ഇവര്‍ പണം നല്‍കിയില്ല. കേസില്‍ കോട്ടയം സ്വദേശി സലിം എന്നയാളെ കൂടി പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സിപിഒമാരായ ഷിജു, അനൂപ്, രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Category: CRIME, KERALA, THRISSUR

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.