ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ ബിജെപി

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശ്-ബീഹാര്‍ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം ഏല്‍പിച്ച അപ്രതീക്ഷിത പ്രഹരത്തിലാണ് ബിജെപി ക്യാംപ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരുമെന്ന പ്രവചനങ്ങള്‍ക്ക് തടയിടുന്നതാണ് കാവിക്കോട്ടയായ ഗൊരഖ്പുറിലടക്കം പാര്‍ട്ടിക്കുണ്ടായ തിരിച്ചടി. ബദ്ധശത്രുകളായിരുന്ന എസ്.പിയും ബി.എസ്.പിയും തമ്മില്‍ കൈകോര്‍ത്തതോടെ ലഭിച്ച വിജയം പ്രാദേശിക പാര്‍ട്ടികളുടെ ഐക്യനീക്കങ്ങളും ശക്തമാക്കും. കോണ്‍ഗ്രസിനും പുതുജീവന്‍ നല്‍കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം.

തുടര്‍ച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ബിജെപി നേടിയയെടുത്ത അനുകൂല അന്തരീക്ഷം എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്ന സന്ദേശമാണ് ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് നല്‍കുന്നത്. ആറ് മാസം മുന്‍പുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗം ആഞ്ഞടിച്ച സംസ്ഥാനത്ത് 20 വര്‍ഷത്തോളമായി ബിജെപി കൈവശം വച്ച ഗൊരഖ്പുര്‍ സീറ്റ് തോല്‍ക്കുന്ന അവസ്ഥയുണ്ടായത് എങ്ങനെയെന്ന് കൃത്യമായി വിശദീകരിക്കാന്‍ പോലും പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല.

Category: POLITICS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.