ഇന്ത്യയുമായുള്ള സമാധാനം ചര്‍ച്ചയിലൂടെ മാത്രം

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാനം ചര്‍ച്ചയിലൂടെ മാത്രമേ സാധ്യാമകൂ എന്ന് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. പാകിസ്ഥാന്‍ മിലിട്ടറി അക്കാദമിയുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ബാജ്വയുടെ അഭിപ്രായ പ്രകടനം.

കശ്മീര്‍ അടക്കമുള്ള ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ എന്നാണ് പാകിസ്ഥാന്റെ ഉറച്ച വിശ്വസം.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ആനുകൂല്യത്തിലല്ല ഇരുരാജ്യങ്ങളിലും സമാധാനം പുലരണമെന്ന ആശയത്തിലൂന്നിയായിരിക്കണം ചര്‍ച്ചകള്‍. അത്തരം ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ സന്നദ്ധമാണെന്ന് ബജ്വ വ്യക്തമാക്കി.

പാക് ചാരസംഘടനയായ ഐഎസ്ഐ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് സൈനിക മേധാവിയുടെ പരാമര്‍ശങ്ങള്‍ ഉള്ളത്. സമാധാനം കാംക്ഷിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും പ്രത്യേകിച്ച് അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പാക് സൈനിക മേധാവി അഭിപ്രായപ്പെട്ടു.

Category: WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.