ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ മരിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്ത് രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പൈലറ്റുമാരും മരിച്ചു. ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ ഷ്വാബിഷ് ഹാള്‍ നഗരത്തിലാണ് വച്ചാണ് അപകടം. കൂട്ടിയിടിക്ക് ശേഷം ഒരു വിമാനത്തിന് തീപിടിച്ചു.

ഇരുവിമാനത്തിലും യാത്രക്കാരുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഫെഡറല്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വേസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി.

Category: LATEST NEWS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.