മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. 2007 ല്‍ നടന്ന മക്ക മസ്ജിദ് സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദിലെ എന്‍ഐഎ കോടതിയാണ് മുഴൂവന്‍ പ്രതികളെയും വെറുതെ വിട്ട വിധി പുറപ്പെടുവിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ ഏജന്‍സിക്ക് കേസിലെ പ്രതികള്‍ക്കെതിരെ തെളിവുകള്‍ നല്‍കുന്നതില്‍ പരാജപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു.

2007 മെയ് 18-നാണ് ഹൈദരാബാദിലെ മെക്കാ മസ്ജിദില്‍ വെള്ളിയാഴ്ച്ച നമസ്കാരത്തിനിടെ സ്ഫോടമുണ്ടായത്. സ്ഫോടത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടന്നതില്‍ പ്രതിഷേധിച്ച് പിന്നീട് മസ്ജിദിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും പോലീസ് വെടിവെപ്പിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആദ്യം ലോക്കല്‍ പോലീസും പിന്നെ സിബിഐയും അന്വേഷിച്ച കേസില്‍ 2011-ല്‍ ആണ് അസീമാനന്ദ അടക്കം പത്ത് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത്. മലേഗാവ്,സംജ്ഞോത സ്ഫാടോനക്കേസുകളിലും പ്രതിയായിരുന്ന സ്വമി അസീമാനന്ദ മുന്‍ആര്‍എസ്എസ് നേതാവാണ്.

Category: Breaking News

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.