
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഇതിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. പെരുമാറ്റച്ചട്ടം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാത്രമായിരിക്കും ബാധകമാവുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. മെയ് 10 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി. മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. എല്‍.ഡി.എഫ് എം.എല്‍.എ കെ.കെ രാമചന്ദ്രന് നായര്‍ മരണമടഞ്ഞതോടെയാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സജി ചെറിയാനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ [...]
Connect
Connect with us on the following social media platforms.