Category: BOOK REVIEW

ആരാച്ചാര്‍ / കെ. ആര്‍ . മീര

ആരാച്ചാര്‍ / കെ. ആര്‍ . മീര

വായിച്ചു മടക്കിയ പുസ്തകങ്ങളില്‍ നിന്നുമിറങ്ങിവന്ന് , ഉറക്കത്തിലും ഉണര്‍വ്വിലും ഒപ്പമുണ്ടാകുന്ന , ഇണങ്ങിയും പിണങ്ങിയും കലഹിച്ചും സ്നേഹിച്ചും കൂടെ നടക്കുന്ന ഒരു കഥാപാത്രമെങ്കിലും എല്ലാ വായനയിലും ഉണ്ടാകാറുണ്ട്. ജീവിക്കാന്‍ കൊതിച്ചതോ ഭയക്കുന്നതോ ജീവിച്ചുപോകുന്നതോ ആയ സാഹചര്യങ്ങളില്‍ കഥയില്‍ കണ്ടുമുട്ടിയ വാക്കുകള്‍ക്ക് മനസ്സിലിട്ടു രൂപം കൊടുത്ത് ഒപ്പം കൊണ്ടുനടക്കുന്ന ചില സ്വകാര്യങ്ങള്‍. പെണ്ണിന്റെ എല്ലാ ഭാവങ്ങളും വികാരങ്ങളും ചാപല്യങ്ങളും ഉള്ളപ്പോഴും കരുത്തന്മാര്‍ എന്ന് സ്വയം അഹങ്കരിക്കുന്ന (ക്ഷമിക്കണം കഥയിലെ ചില കഥാപാത്രങ്ങളെ മാത്രമാണ് ഉദേശിച്ചത്) ആണുങ്ങളെപ്പോലും അതിശയിപ്പിച്ചും നാണിപ്പിച്ചും [...]

Read More

ആടുജീവിതം / ബെന്യാമിന്‍

ആടുജീവിതം / ബെന്യാമിന്‍

ജയിലില്‍ ഗോതമ്പുണ്ട മാറ്റി ചപ്പാത്തിയും ബിരിയാണിയും ആക്കി എന്ന് കേട്ടപ്പോള്‍ തമാശയ്ക് ഞാനും പറഞ്ഞിട്ടുണ്ട്, അവിടെയെങ്ങാനും പോയിക്കിടക്കാമായിരുന്നു എന്ന്. കൊല്ലാനുംമാത്രം ശത്രുത ആരോടും ഇല്ലാതിരുന്നതുകൊണ്ടും ഒരു പഴുതാരയെപ്പോലും തല്ലിക്കൊല്ലാനുള്ള ധൈര്യമില്ലാതതുകൊണ്ടും ജയിലിലെ ചപ്പാത്തി കാശുകൊടുത്തു വാങ്ങിക്കഴിച്ചു കൊതി തീര്‍ത്തു. അല്ലെങ്കിലും ജയില്‍വാസം അനുഭവിക്കണമെന്ന് ആത്മാര്‍ഥമായി ആരെങ്കിലും ആഗ്രഹിക്കുമോ? നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ? ഉണ്ടാവില്ല.എന്നാല്‍ നജീബ് ആഗ്രഹിച്ചിട്ടുണ്ട്. ബെന്യാമിന്റെ ആട്ജീവിതത്തിലെ നജീബ്. ഒരു വീട് കുറച്ചു മണ്ണ് സമാധാനാമായ ഒരു ജീവിതം എന്ന സ്വപ്നവുമായി, നിറഗര്‍ഭിണിയായഭാര്യയെ വയസ്സായ ഉമ്മയെ ഏല്‍പ്പിച്ച് [...]

Read More

രണ്ടാമൂഴം / എം. ടി  വാസുദേവന്‍നായര്‍

രണ്ടാമൂഴം / എം. ടി വാസുദേവന്‍നായര്‍

കഴിഞ്ഞ മൂന്നു ദിവസങ്ങൾ കൊണ്ട് എം.റ്റി.യുടെ ‘രണ്ടാമൂഴം’ മുഴുവനും വായിച്ചു …. ഞാൻ പൂർണ്ണമായി വായിക്കുന്ന രണ്ടാമത്തെ പുസ്തകം … മഹാഭാരതം ഭീമസേനന്റെ വീക്ഷണത്തിൽ കൂടി വിവരിചിരിക്കുകയാണ് അതിൽ ….. മഹാഭാരതം എന്ന ഇതിഹാസത്തോട് സമൂഹത്തിൽ സാമാന്യം നിലനിൽക്കുന്ന പല സങ്കൽപ്പങ്ങളെയും പൊളിച്ചെഴുതപ്പെടുന്നുണ്ട് അതിൽ …. അതിമാനുഷതയും , അത്ഭുതപ്രകടനങ്ങളും നടത്തിയതായി വിവരിക്കപ്പെട്ട ശ്രീകൃഷ്ണൻ ഉൾപ്പടെ എല്ലാ കഥാപാത്രങ്ങളേയും എല്ലാവരെയും പോലെ മജ്ജയും മാംസവും വികാരവും വിചാരവുമുള്ള കേവലം പച്ചമനുഷ്യരായിട്ടാണ് അവതരിപ്പിച്ചത് …. . അർജ്ജുനനും ശ്രീകൃഷ്ണനും [...]

Read More