Category: Breaking News

റെയില്‍വേ പരീക്ഷ മലയാളത്തിലും എഴുതാം

റെയില്‍വേ പരീക്ഷ മലയാളത്തിലും എഴുതാം

പാലക്കാട്: റെയില്‍വേ ജോലിക്ക് ഗ്രൂപ് ഡി വിഭാഗത്തില്‍ മലയാളത്തിലും പരീക്ഷയെഴുതാന്‍ റെയില്‍വേ സൗകര്യമൊരുക്കി. ഓണ്‍ലൈന്‍ അപേക്ഷയില്‍ മലയാളം ഭാഷാ മാദ്ധ്യമമായി തിരഞ്ഞെടുക്കാന്‍ പാകത്തില്‍ വെബ്‌സൈറ്റില്‍ പരിഷ്‌കാരം വരുത്തി. മാര്‍ച്ച് 12 വരെ അപേക്ഷ സമര്‍പ്പിക്കാം. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷ പുതുക്കാനും വെബ്‌സൈറ്റില്‍ സൗകര്യം ചെയ്തു. കൂടാതെ വിവിധ വകുപ്പുകളില്‍ 91,307 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 28 ല്‍ നിന്ന് 30 മുതല്‍ 34 വയസുവരെയാക്കി. മറ്റു പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ സൗകര്യമുണ്ടായിട്ടും മലയാളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. സോണല്‍ [...]

Read More

സംസ്ഥാനത്തെ സ്വകാര്യബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്തെ സ്വകാര്യബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചത്. നിരക്ക് കൂട്ടിയിട്ടും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം തുടര്‍ന്നത്. എന്നാല്‍ പുതുതായി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും മുഖ്യമന്ത്രി വ്യക്തമാക്കി. സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസ്സുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തൃശൂര്‍ അടക്കമുള്ളിടത്ത് രാവിലെ മുതല്‍ ചില ബസ്സുകള്‍ ഓടിത്തുടങ്ങിയിരുന്നു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്.

Read More

മത്സ്യബന്ധന മേഖലയിലെ പണിമുടക്ക് ആറാം ദിവസത്തിലേക്ക്

മത്സ്യബന്ധന മേഖലയിലെ പണിമുടക്ക് ആറാം ദിവസത്തിലേക്ക്

കൊല്ലം: മത്സ്യബന്ധന മേഖലയില്‍ ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച പണിമുടക്ക് ആറാം ദിവസത്തിലേക്ക്.സംസ്ഥാനത്തെ 3,800ഓളം യന്ത്രവത്കൃത ബോട്ടുകളും നാല്‍പ്പതിനായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികളുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അതേസമയം സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ബോട്ട് ഉടമകളുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. വരുന്ന 22ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ബോട്ടുടമകള്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഡീസല്‍ സബ്‌സിഡി നല്‍കണമെന്ന് ബോട്ട് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് പണിമുടക്ക് നീളാന്‍ കാരണം.

Read More

മാലിന്യമല ഇടിഞ്ഞു വീണ് 17 പേര്‍ കൊല്ലപ്പെട്ടു

മാലിന്യമല ഇടിഞ്ഞു വീണ് 17 പേര്‍ കൊല്ലപ്പെട്ടു

മാപുടോ: ദക്ഷിണാഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ കനത്ത മഴയില്‍ മാലിന്യ മലയിടിഞ്ഞ് വീണ് 17 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ മാപുടോയിലാണ് സംഭവം. പതിനഞ്ച് മീറ്റര്‍ ഉയരത്തില്‍, വിശാലമായ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന പാഴ്‌വസ്തുക്കള്‍ ശക്തമായ മഴയില്‍ പരിസരത്തെ വീടുകള്‍ക്കു മുകളില്‍ വീഴുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി (ഇന്ത്യന്‍ സമയം 6.30) നായിരുന്നു സംഭവം. മാലിന്യ നിക്ഷേപം നടത്തുന്ന പരിസരത്ത് അനധികൃതമായി താമസിച്ചിരുന്നവരാണ് അപകടത്തില്‍ പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. 17 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. കുടുതല്‍ തിരച്ചില്‍ നടക്കുകയാണ്.

Read More

ഛത്തീസ്ഗഡ് ഏറ്റുമുട്ടല്‍: 20 നക്‌സലുകളെ വധിച്ചുവെന്ന് സ്‌പെഷല്‍ ഡിജി

ഛത്തീസ്ഗഡ് ഏറ്റുമുട്ടല്‍: 20 നക്‌സലുകളെ വധിച്ചുവെന്ന് സ്‌പെഷല്‍ ഡിജി

സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 നക്‌സലുകളെ വധിച്ചതായി സ്‌പെഷല്‍ ഡിജി ഡി.എം. അശ്വതി. ഞായറാഴ്ച വൈകുന്നേരം ഭീജി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതായും അശ്വനി പറഞ്ഞു. സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും ജില്ല റിസര്‍വ് ഗാര്‍ഡിന്റെയും ലോക്കല്‍ പോലീസിന്റെയും സംയുക്ത ടീമാണ് നക്‌സലുകളെ നേരിട്ടത്. അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ മാഡ്കാം ഹാണ്ട, മുകേഷ് കാഡ്ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു.

Read More

ഇനി മുതല്‍ റീച്ചാര്‍ജ്ജ് ചെയ്താലേ വീട്ടില്‍ കറന്റുണ്ടാകൂ

ഇനി മുതല്‍ റീച്ചാര്‍ജ്ജ് ചെയ്താലേ വീട്ടില്‍ കറന്റുണ്ടാകൂ

തിരുവനന്തപുരം: ഇനി മുതല്‍ കറന്റ് ബില്ലടയ്ക്കാന്‍ ക്യൂ നില്‍ക്കണ്ട, ബില്‍ പേയ്‌മെന്റ് സമ്പ്രദായം ഒഴിവാക്കി പുതിയ രീതി സ്വീകരിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. മീറ്റര്‍ കാര്‍ഡ് അവതരിപ്പിക്കാനാണ് കെഎസ്ഇബിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡിടിഎച്ച് പോലെ റീച്ചാര്‍ജ്ജ് ചെയ്യാവുന്ന പുതിയ മീറ്ററുകള്‍ സ്ഥാപിക്കും. കാര്‍ഡ് ആദ്യം തന്നെ റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. റീച്ചാര്‍ജ്ജ് തുക തീര്‍ന്നു കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ വൈദ്യുതിബന്ധം കട്ടാകും. പിന്നീട് വീണ്ടും റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.റീചാര്‍ജ് തുക തീരുമ്പോള്‍ [...]

Read More

സിനിമയിലും രാഷ്ട്രീയത്തിലും കമലിനും തനിക്കും രണ്ട് വഴികള്‍

സിനിമയിലും രാഷ്ട്രീയത്തിലും കമലിനും തനിക്കും രണ്ട് വഴികള്‍

ചെന്നൈ: സിനിമയിലും രാഷ്ട്രീയത്തിലും രണ്ടുവഴികളാണ് താനും കമലും സ്വീകരിച്ചതെന്നും ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും രജനീകാന്ത് പറഞ്ഞു. കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രജനീകാന്ത്. രജനീകാന്തിന്‍റെ വീട്ടില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ രജനീകാന്തുമായി കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്ന് കമല്‍ഹാസന്‍ മുമ്പ് പ്രതികരിച്ചിരുന്നു.രജനികാന്തിന്‍റെ കാഴ്ചപ്പാട് കാവിയല്ലെന്ന് കരുതുന്നതായും തന്‍റെ രാഷ്ട്രീയത്തിന്‍റെ നിറം കറുപ്പാണെന്നും മുന്പ് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

Read More

യാത്രക്കാരുമായി വിമാനം ഇറാനില്‍ തകര്‍ന്നു

യാത്രക്കാരുമായി വിമാനം ഇറാനില്‍ തകര്‍ന്നു

ഇറാന്‍: അറുപത്തിയാറ് പേരുമായി പോയ വിമാനം ഇറാനില്‍ തകര്‍ന്നുവീണു. ടെഹ്റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എറ്റിആര്‍72 വിമാനമാണ് തകര്‍ന്ന് വീണത്. 60 യാത്രക്കാരും ആറുജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മെഹ്റാബാദിൽ നിന്ന് പറന്നുയർന്ന് 20 മിനിറ്റിനുള്ളിലാണ് അപകടം. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Read More

കണ്ണൂര്‍ അന്താരാഷ്ര്ട വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരം

കണ്ണൂര്‍ അന്താരാഷ്ര്ട വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ര്ട വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരമെന്ന് കിയാല്‍ എംഡി പി. ബാലകിരണ്‍ അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവില്‍ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷന്‍ ഉപകരണത്തിന്റെ പ്രവര്‍ത്തനമാണ് പരിശോധിച്ചത്. സുപ്രധാനമായ ഈ ടെസ്റ്റിന് ശേഷമേ വിമാനത്താവളത്തില്‍ സിവില്‍ വിമാനങ്ങള്‍ ഇറങ്ങാനുള്ള ലൈസന്‍സ് ലഭ്യമാകുകയുള്ളു.

Read More

മൂന്ന് ബൈക്ക് അപകടങ്ങളില്‍ നാല് യുവാക്കള്‍ മരിച്ചു

മൂന്ന് ബൈക്ക് അപകടങ്ങളില്‍ നാല് യുവാക്കള്‍ മരിച്ചു

കല്പറ്റ: വയനാട്ടില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ മൂന്ന് ബൈക്ക് അപകടങ്ങളില്‍ നാല് യുവാക്കള്‍ മരിച്ചു. ലക്കിടിയില്‍ കഴിഞ്ഞ ദിവസം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചേലൂര്‍ സ്വദേശലി അബുവിന്റെ മകന്‍ നൂറുദീന്‍ (21) ആണ് ഇന്നു മരിച്ചത്. സഹപാഠി കാഞ്ഞങ്ങാട് സ്വദേശി സഫ്‌വാന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇരുവരും ലക്കിടി ഓറിയന്റല്‍ കോളജ് വിദ്യാര്‍ത്ഥികളാണ്. ശനിയാഴ്ച പുലര്‍ച്ചെ ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് മറ്റൊരു യുവാവ് മരിച്ചത്. [...]

Read More