FLASH NEWS

    നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി     രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു

Category: CRIME

കോണ്‍ഗ്രസ് എംഎല്‍എ എം.വിന്‍സെന്‍റിനെതിരെ പീഡന ശ്രമത്തിന് കേസ്

കോണ്‍ഗ്രസ് എംഎല്‍എ എം.വിന്‍സെന്‍റിനെതിരെ പീഡന ശ്രമത്തിന് കേസ്

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ പീഡന ശ്രമത്തിന് കേസെടുത്തു. എംഎല്‍എ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞെന്നാരോപിച്ച് ബാലരാമപുരം സ്വദേശിയായ വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ എംഎല്‍എക്കെതിരെ ബാലരാമപുരം പോലീസ് കേസെടുത്തിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പീഡനക്കുറ്റം ചുമത്തിയത്. കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ പീഡനക്കുറ്റമാരോപിച്ച് മൊഴി നല്‍കിയ വീട്ടമ്മയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വീട്ടമ്മ. ഇവരുടെ ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്താവും [...]

Read More

നടി ബിദിഷ ബെസ്‌ബറൂഹ മരിച്ച നിലയില്‍

നടി ബിദിഷ ബെസ്‌ബറൂഹ മരിച്ച നിലയില്‍

ന്യൂഡല്‍ഹി:പ്രശസ്ത നടിയും ഗായികയുമായ ബിദിഷ ബെസ്‌ബറൂഹയെ സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുഗ്രാമിലെ സുഷാന്ത് ലോക് റെസിഡന്‍സ് ഏരിയയിലെ വാടക ഫ്ലാറ്റിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുവാഹത്തിയിലെ ഉസാൻ ബസാർ സ്വദേശിയായ ബിദിഷ ആസാമിലെ അറിയപ്പെടുന്ന ഗായികയാണ്. അടുത്തിടെ പുറത്തിറങ്ങിയ രൺബീർ കപൂർ ചിത്രമായ ജഗാ ജാസൂസിലും താരം മുഖം കാണിച്ചിരുന്നു. അസം സ്വദേശിയായ ഇവര്‍ മിനി സ്ക്രീനിലൂടെയാണ് പ്രശസ്തയായത്. നിരവധി സ്റ്റേജ് ഷോകളിലും ബിദിഷ അവതാരകയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിദിഷയുടെ മരണകാരണത്തെ പറ്റി [...]

Read More

ഫോണ്‍ ഉപയോഗം വിലക്കി: ജവാന്‍ ഓഫീസറെ വെടിവെച്ചു കൊന്നു

ഫോണ്‍ ഉപയോഗം വിലക്കി: ജവാന്‍ ഓഫീസറെ വെടിവെച്ചു കൊന്നു

ശ്രീനഗര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ചോദ്യം ചെയ്ത മേജറെ സൈനികന്‍ വെടിവച്ചു കൊന്നു. 8 രാഷ്ട്രീയ റൈഫിള്‍സില്‍ നിയോഗിക്കപ്പെട്ടിരുന്ന മേജര്‍ ശിഖര്‍ ഥാപ്പയാണ് കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയിലെ ഉറി സെക്ടറില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.അതീവ സംഘര്‍ഷ സാദ്ധ്യതയുള്ള മേഖലയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സുരക്ഷാ ഭടന്മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് സൈന്യം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, സൈനികന്‍ ഇത് ലംഘിക്കുകയും ഫോണ്‍ ഉപയോഗിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഥാപ്പ ജവാനെ ശാസിച്ചു. സംഭവം കമാന്‍ഡിംഗ് ഓഫീസറെ അറിയിക്കുമെന്നും പറഞ്ഞു. ഇതോടെ ക്ഷുഭിതനായ [...]

Read More

പൂജപ്പുര തമലം ത്രിവിക്രമ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

പൂജപ്പുര തമലം ത്രിവിക്രമ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

തിരുവനന്തപുരം: പൂജപ്പുര തമലം ത്രിവിക്രമ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കാണിക്ക വഞ്ചികളും വിഗ്രഹത്തിലുണ്ടായിരുന്നു വിലപിടിപ്പുള്ള കിരീടവും മോഷണം പോയി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

പന്തളത്ത് ഗൂര്‍ഖ കുത്തേറ്റുമരിച്ചു

പന്തളത്ത് ഗൂര്‍ഖ കുത്തേറ്റുമരിച്ചു

പന്തളം: പന്തളത്ത് ഗൂര്‍ഖ കുത്തേറ്റുമരിച്ചു. നേപ്പാള്‍ സ്വദേശി അമര്‍ ബഹാദൂര്‍ ആണ് മരിച്ചത്. പന്തളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുംതിട്ടയില്‍ വച്ച് ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ പ്രദേശവാസി വിശ്വംഭരന്‍ കഴുത്തിന് പിന്നില്‍ കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദീകന്‍ അറസ്റ്റില്‍

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദീകന്‍ അറസ്റ്റില്‍

കൽപ്പറ്റ:പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികന്‍ പിടിയില്‍.കൊട്ടിയൂര്‍ സ്വദേശിയായ സജി ജോസഫാണ് മംഗലാപുരത്ത് വെച്ച് പിടിയിലായത്.മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളാണ് പീഡനത്തിനിരയായത്. ഇവിടെ വൈദികനായിരുന്ന സജിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു. ബാലഭവനില്‍ നിന്നും വീട്ടില്‍ എത്തിയ ചില കുട്ടികള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തപ്പോള്‍ മുതല്‍ വൈദീകന്‍ ഒളിവില്‍ പോയിരുന്നു. പലസ്ഥലങ്ങളില്‍ താമസിച്ച് ഇയാള്‍ ഒടുവില്‍ മംഗലാപുരത്തെ ബന്ധുവിന്റെ തോട്ടത്തില്‍ എത്തിയെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. [...]

Read More

തിരൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട

തിരൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട

മലപ്പുറം: തിരൂരില്‍ 22 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി ബീരാനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണു പിടികൂടിയതില്‍ ഭൂരിഭാഗവും. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണു പണം പിടികൂടിയത്. തിരൂരില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണമാണിതെന്നു പൊലീസ് പറഞ്ഞു.

Read More

പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസിലെ പ്രതി പിടിയില്‍

പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസിലെ പ്രതി പിടിയില്‍

പത്തനംതിട്ട : കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ സംഭവത്തിലെ പ്രതി സജിലിനെ പോലീസ് പിടികൂടി. കടമ്മനിട്ടയിലെ വീട്ടിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. സജിലും പതിനേഴുവയസുള്ള പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ തനിക്കൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കന്നാസില്‍ പെട്രോളുമായെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി തലവഴി പെട്രോള്‍ ഒഴിച്ച്‌ തീവെക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ [...]

Read More

തെലുങ്ക് സിനിമയില്‍ ലഹരി വിവാദം

തെലുങ്ക് സിനിമയില്‍ ലഹരി വിവാദം

ന്യൂഡല്‍ഹി:തെലുങ്ക് സിനിമയില്‍ ലഹരി വിവാദം. ലഹരി ഇടപാടു കേസില്‍ സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. രവി തേജ, ചാര്‍മി, പുരി ജഗന്നാഥ്, മുമൈദ്ഖാന്‍,നന്ദു തുടങ്ങിയ താരങ്ങള്‍ക്കും തരുണ്‍, നവ്ദീപ്, ശ്രീനിവാസ റാവു, താനിഷ് എന്നിവര്‍ക്കുമാണ് തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്. ജൂലായ് 19നും 27നും ഇടക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മയക്കുമരുന്ന് കേസില്‍ താരങ്ങള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും [...]

Read More

അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥിയെ പ്രകൃതിവരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി

അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥിയെ പ്രകൃതിവരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി

കോട്ടയം: അംഗവൈകല്യമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍. കോട്ടയം മുട്ടമ്പലം ഇറഞ്ഞാല്‍ സ്വദേശി കൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താംക്ലാസ് വിദ്യാര്‍ഥിയാണെങ്കിലും ഇപ്പോഴും സ്വന്തമായി നടക്കാന്‍ പോലും ഈ കുട്ടിക്ക് ത്രാണിയില്ല. ഏറെ ശാരീരിക ബുദ്ധിമുട്ടുകളനുഭവിച്ചിരുന്ന വിദ്യാര്‍ത്ഥി ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാന്‍ പ്രാപ്തനായത്. കുടുംബസുഹൃത്ത് കൂടിയായ കൃഷ്ണന്‍ തന്നെ ഭീഷണിപ്പെടുത്തി രണ്ടു വട്ടം ലൈംഗിക പീഡനത്തിനിരയാക്കിയതായി കുട്ടി പറഞ്ഞു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത അനിയത്തിയെയും ഉപദ്രവിക്കുമെന്നും ഇയാള്‍ [...]

Read More