Category: DISTINCT

വീണ്ടും ആദിവാസി ശിശുമരണം

വീണ്ടും ആദിവാസി ശിശുമരണം

വയനാട്: കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം തുറന്ന് കാട്ടി വയനാട്ടില്‍ വീണ്ടും ശിശു മരണം. വാളോട് എടത്തില്‍ ആദിവാസി കോളനിയിലെ ബാലന്‍-സുമതി ദമ്പതികളുടെ ഇരട്ടകുട്ടികളുടെ മരണമാണ് വയനാട്ടില്‍ നിന്നും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും മറ്റൊരു കുട്ടി പ്രസവിച്ച ശേഷവുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുമതി. പോഷകാഹാര കുറവ് മൂലം അവശതയിലായിരുന്നു സുമതിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് വീട്ടില്‍ സംസ്കരിച്ചു. കേന്ദ്ര പട്ടിക വര്‍ഗ്ഗ ക്ഷേമ മന്ത്രി [...]

Read More

സ്കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

സ്കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൊല്ലം :കുളത്തുപ്പുഴ സര്‍വീസ് സഹകരണ ബങ്കിന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന് മുന്നിലായി ആരംഭിച്ച പടനോപകരണ ശാല ബാങ്ക് പ്രസിഡന്‍റ കെ ജെ അലോഷ്യസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. പൊതുവിപണിയില്‍ നോട്ട്ബുക്ക് അടക്കമുള്ള സാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ന്യായവിലക്ക് പൊതുജനങ്ങള്‍ക്ക് പടനോപകരണങ്ങള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് ബാങ്ക് പ്രസിഡന്റ് കെ ജെ അലോഷ്യസ് പറഞ്ഞു.

Read More

ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

പാലക്കാട്: പ്രശസ്ത ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു. അര്‍ബുദ ബാധയെതുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ദൂരദര്‍ശനിലും ഗാനമേള സംഘങ്ങളിലും സജീവമായിരുന്ന മനോജ് പാലക്കാട്സ്വദേശിയാണ്. ശുദ്ദമദ്ദളം,സോപാനം,മന്ത്രിക്കൊച്ചമ്മ,കളിവാക്ക്,തിരകള്‍ക്കപ്പുറം,സുഭദ്രം,മോഹിതം തുടങ്ങിയ ചിത്രങ്ങളിലായി ഒന്‍പതോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാന കാസറ്റുകളിലും പാടിയിട്ടുണ്ട്.

Read More

വീട്ടില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല: ബിജെപി

വീട്ടില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല: ബിജെപി

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ദളിത്‌പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതായും ആഭ്യന്തരവകുപ്പ് നിര്‍ജ്ജീവമായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ജിഷയുടെ കൊലപാതകം മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സ്വന്തം വീട്ടില്‍ വച്ചാണ് ജിഷ കൊല്ലപ്പെട്ടത്. സ്വന്തം വീട്ടില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. നൂറു ശതമാനം സാക്ഷരത കൈവരിച്ച കേരളത്തില്‍ ദളിത്പീഡനങ്ങളും ബലാല്‍സംഗങ്ങളും മറ്റു കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു വരുന്നതില്‍ അതിയായ ആശങ്കയുണ്ട്. ആറ്റിങ്ങലില്‍ രണ്ടുമാസത്തോളം പീഡനമേല്‍ക്കേണ്ടിവന്ന പെണ്‍കുട്ടിയുടെ [...]

Read More

കമലാക്ഷിയ്ക്ക് ഇനി ഗാന്ധിഭവൻ അഭയം

കമലാക്ഷിയ്ക്ക് ഇനി ഗാന്ധിഭവൻ അഭയം

അടൂർ: ശരീരം തളർന്ന് സംസാരശേഷി നഷ്ടപ്പെട്ട് അടൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പാടം സ്വദേശി കമലാക്ഷി(81)യെ സംരക്ഷിക്കാൻ ആളില്ലാത്തതിനാൽ തുടർസംരക്ഷണം ഗാന്ധിഭവൻ ഏറ്റെടുത്തു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സജീവ് റാവുത്തർ അറിയിച്ചതിനാലാണ് സംരക്ഷണവും ശുശ്രൂഷയും വേണ്ട കമലാക്ഷി ആശുപത്രിയിൽ കിടക്കുന്ന വിവരം ഗാന്ധിഭവൻ അറിഞ്ഞത്. വിവാഹിതയായ കമലാക്ഷിയെ 35 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയി. മക്കളില്ല. തുടർന്ന് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. മൂന്നാഴ്ച മുമ്പ് വീട്ടിൽ തളർന്നുവീണ കമലാക്ഷിയെ നാട്ടുകാർ ചേർന്നാണ് അടൂർ ഗവൺമെന്റ് ആശുപത്രിയിലാക്കിയത്. തുടർന്ന് [...]

Read More

കട ഉദ്ഘാടനം ; വിശദീകരണവുമായി നടി ഭാമ

കട ഉദ്ഘാടനം ; വിശദീകരണവുമായി നടി ഭാമ

മൂവാറ്റുപുഴ: പ്രതിഫലം പോരെന്ന് പറഞ്ഞ് കട ഉദ്ഘാടനം ചെയ്യാതെ മടങ്ങിയ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞെന്ന വാര്‍ത്തയോട് പ്രതികരണവുമായി ഭാമ രംഗത്ത്. സംഭവത്തില്‍ താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് ഭാമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ തനിക്കെതിരായി സോഷ്യല്‍മീഡിയയില്‍ രൂക്ഷമായ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്നും ഭാമ പോസ്റ്റില്‍ കുറിച്ചു. ഈ പരിപാടിക്കുവേണ്ടി തന്നെ ക്ഷണിച്ചത് മിസ്റ്റര്‍ ശ്രീജിത്ത് രാജാമണി എന്ന വ്യക്തിയാണ്. മുവ്വാറ്റുപുഴയിലെ ടെക്‌സ്റ്റെല്‍സിന്റെ മാനേജിങ് ഡയരക്ടര്‍ എന്നാണ് ശ്രീജിത്ത് സ്വയം പരിചയപ്പെടുത്തിയത്. കട ഉദ്ഘാടനം ചെയ്യാന്‍ [...]

Read More

ചർച്ച പരാജയം, തൊഴിലാളികൾ സമരത്തിലേക്ക്

ചർച്ച പരാജയം, തൊഴിലാളികൾ സമരത്തിലേക്ക്

കൊല്ലം :റബ്ബർ വില ഇടിഞ്ഞതിനെ തുടർന്ന് റീ പ്ളാൻ്റിങ് വേണ്ടായന്ന RPL അധികൃതരുടെ തീരുമാനം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചയിലും മാറ്റം ഇല്ലാതായതോടെ തൊഴിലാളി യൂണിയനുകൾ സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചു. RPL ലെ AITUC ,CITU , INTUC, റിഹാബ് കോൻഗ്രസ് തുടങ്ങിയ യൂണിയനുകളാണ് സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. റബ്ബർ മരങ്ങൾ മുറിച്ചു നീക്കിയ കുളത്തുപ്പുഴയിലെ നൂറ് ഹെക്റ്റർ സ്ഥലത്ത് പുതിയ തൈകൾ വച്ചുപിടിപ്പിക്കേണ്ടതില്ലാ എന്നതാണ് RPL ബോർഡിൻ്റെയും സർക്കാരിൻ്റെയു തീരുമാനം. ഇത് നൂറ്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ [...]

Read More

മരം വീണു കാര്‍ തകര്‍ന്നു

മരം വീണു കാര്‍ തകര്‍ന്നു

കൊല്ലം :ആര്‍ പി എല്‍ കുളത്തുപ്പുഴ എസ്റ്റേറ്റില്‍ ടൂ എഫ് കോളനിയില്‍ കൂറ്റന്‍ പറങ്കിമാം മരം കടപുഴകി വീണു കാര്‍ തകര്‍ന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ആര്‍ പി എല്ലില്‍ വിവിധ ജോലികള്‍ കരാര്‍ എടുത്തിരിക്കുന്ന തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് തകര്‍ന്നത്. മരം വീണ സമയം കാറില്‍ ഒരാള്‍ ഉണ്ടായിരുന്നു. കാറില്‍ കുടുങ്ങിയ ഇയാളെ ഓടിക്കൂടിയ നാട്ടുകാര്‍ ഗ്ലാസ് തകര്‍ത്ത് നിസ്സാര പരിക്കുകളോടെ പുറത്തു എടുക്കുകയായിരുന്നു. മരം വീണതിനു സമീപം [...]

Read More

മണിയുടെ വീട്‌ വി.എസ്‌ അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു

മണിയുടെ വീട്‌ വി.എസ്‌ അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു

തൃശൂര്‍: കലാഭവന്‍ മണിയുടെ വീട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. മരണ കാരണം അറിയാന്‍ വൈകുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ മണിയുടെ കുടുംബം വി.എസ്‌ അച്യുതാനന്ദന്‌ പരാതി നല്‍കി. മരണം സംബന്ധിച്ച്‌ നടക്കുന്ന അന്വേഷണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വി.എസ്‌ പറഞ്ഞു. മണിയുടെ വീട്‌ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹനായ കലാകാരനായിരുന്നു കലാഭവന്‍ മണിയെന്നും അദ്ദേഹത്തിന്റെ വേര്‍പാട്‌ കലാകേരളത്തിന്‌ നികത്താവാത്ത നഷ്‌ടമാണെന്നും വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. മരണം നടന്ന്‌ ഒരു മാസമാകുമ്പോഴും വീട്ടുകാരുടെ [...]

Read More

സാമൂഹിക മാറ്റത്തിന്‍റെ ചാലകശക്തിയാണ് വിദ്യാഭ്യാസം എന്ന്  എംപി പ്രേമചന്ദ്രന്‍

സാമൂഹിക മാറ്റത്തിന്‍റെ ചാലകശക്തിയാണ് വിദ്യാഭ്യാസം എന്ന് എംപി പ്രേമചന്ദ്രന്‍

കൊല്ലം :സാമൂഹിക മാറ്റത്തിന്‍റെ പ്രധാന ചാലക ശക്തി എന്ന് പറയുന്നത് വിദ്യാഭ്യാസമാണെന്ന് കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് നടക്കുന്ന മത്സരം വിദ്യാഭ്യാസ മേഖലക്ക് ഒരിക്കലും ഗുണകരമാകില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുളത്തുപ്പുഴ കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പത്തമാത് വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം പി. പിന്നണിഗായിക ശബ്നം റിയാസ് മുഖ്യാതിഥിയായി. സ്കൂള്‍ മാനേജര്‍ ഫസലുധീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ എം ജെ ട്രസ്റ്റ് [...]

Read More