Category: EDITOR’S PICK

പെൺമൊട്ടുകളെ നിങ്ങൾ വിരിയേണ്ടതില്ല

പെൺമൊട്ടുകളെ നിങ്ങൾ വിരിയേണ്ടതില്ല

പെൺമൊട്ടുകളെ നിങ്ങൾ വിരിയേണ്ടതില്ല.അതെ നിങ്ങൾ ജനിക്കേണ്ടതില്ല.പിറന്നു വീഴുമ്പോഴേ നിങ്ങളിൽ സുഗന്ധവും പെൺതിരിച്ചറിവുകളും കാമവും തിരഞ്ഞിറങ്ങുന്ന ഒരുപറ്റം ആളുകളുണ്ടിവിടെ.അവർ തക്കം പാർത്തിരിക്കുകയാണ്. അവരിൽ ചിലർ മതത്തിനു വേണ്ടിയാണ് നിങ്ങളെ കൊല്ലുന്നതെന്നു പറയും,മറ്റുചിലർ നിങ്ങളുടെ അച്ഛൻ,അപ്പൂപ്പൻ,അയല്പക്കക്കാരൻ,അമ്മാവൻ എന്ന സ്ഥാനങ്ങൾ വഹിക്കുന്നവരായിരിക്കും. പക്ഷെ അവരും നിങ്ങളെ വെറുതെ വിടുമെന്ന് കരുതണ്ട.കൊച്ചരിപല്ലുകൾ തല്ലിക്കൊഴിച്ചു കുഞ്ഞിളംമേനികൾ കുത്തിക്കീറി അവരീ ഭൂമിയിൽ നിന്ന്തന്നെ നിങ്ങളെ പറഞ്ഞയക്കും.പിന്നെ എന്തിനാണ്?????എന്തിനാണ് പെൺകുഞ്ഞുങ്ങളെ കുറഞ്ഞവർഷങ്ങൾ ഈ നശിച്ച ലോകത്തു ജീവിച്ചു ഉടഞ്ഞമനസ്സും ശരീരവുമായി വേദനതിന്നു മരണത്തിലേക്ക് പറഞ്ഞയക്കുന്ന ദുഷ്ടന്മാർക്കിടയിലേക്കു നിങ്ങൾ [...]

Read More

ഇനിമുതൽ സ്ത്രീ ആഗ്രഹിക്കുന്നത് പുരുഷനില്ലാത്ത ഒരു ലോകമാണോ?

ഇനിമുതൽ സ്ത്രീ ആഗ്രഹിക്കുന്നത് പുരുഷനില്ലാത്ത ഒരു ലോകമാണോ?

ഇനിമുതൽ സ്ത്രീ ആഗ്രഹിക്കുന്നത് പുരുഷനില്ലാത്ത ഒരു ലോകമാണോ????പുരുഷന് മിണ്ടാൻ പാടില്ല, ഉടനെ പരാതി അവഹേളിച്ചു പുരുഷന് തൊടാൻ പാടില്ല ഉടനെ പരാതി പീഡിപ്പിച്ചു പുരുഷന് നോക്കിയാൽ കുറ്റം മിണ്ടിയാൽ കുറ്റം പ്രതികരിച്ചാൽ കുറ്റം. പഞ്ചപുച്ഛമടക്കി സ്ത്രീകളുടെ അടിമകളാകുന്ന പുരുഷന്മാരെ കൊണ്ട് നിറഞ്ഞ ലോകത്തു ജീവിക്കാനാണോ ഇന്ന് സ്ത്രീ ആഗ്രഹിക്കുന്നത്. ‘സ്ത്രീക്ക് സമത്വം’ വേണമെന്ന് പറയുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സ്ത്രീ നേതാക്കൾ(പലരും സ്വയം അങ്ങ് നേതാവായതാണു) “സമത്വം” എന്ന വാക്കു കൊണ്ട് ഉദ്ദേശിച്ചത് പുരുഷന്മാർക്ക് [...]

Read More

നമ്മളെയും സൂക്ഷിക്കണം

നമ്മളെയും സൂക്ഷിക്കണം

ബലാൽസംഘം എന്നത് അവകാശമായി മാറുന്ന കാലത്ത് പെണ്‍കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നതിന് ഒപ്പം നമ്മളെയും സൂക്ഷിക്കണം എന്നതാണ് അവസ്ഥ. ഒരു പീഡനം നടന്നാൽ എല്ലാ പുരുഷന്മാരെയും വിളിച്ച് നിരത്തി അവരെല്ലാരും ലൈംഗീക ദാരിദ്ര്യമുള്ളവർ ആണെന്ന് പറയുന്നത് പുരുഷന്മാരിലെ ചിലരും ഫൈനിസ്റ്റുകളിൽ ചിലരും ആണ് അത് തെറ്റാണ്. സ്ത്രീവിമോചനം എന്നത് സ്ത്രീയുടെ ജീവിതത്തില്‍ നിന്ന് പുരുഷന്‍ എന്ന ഘടകത്തെ തന്നെ നിരാകരിക്കാലോ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു യുദ്ധപ്രഖ്യാപനം നടത്തലോ ആണെന്ന ചില അള്‍ട്രാ ഫെമിനിസ്റ്റ് നാട്യങ്ങൾ മാത്രം ആണിത് അവരായിരിക്കും ഒരു പുരുഷന്റെ [...]

Read More

പൂമൊട്ടുകൾ പിച്ചിച്ചീന്തരുതേ

പൂമൊട്ടുകൾ പിച്ചിച്ചീന്തരുതേ

അന്നും ഇന്നും ഒന്നുതന്നെ.പഴയ കുട്ടികൾ അല്ല.കുട്ടികളിൽ ചിലരെങ്കിലും തുറന്നുപറയാനും പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു.നിങ്ങളുടെ വികാരത്തിന്റെ ഇറച്ചിക്കഷ്‌ണം കൊച്ചുപിച്ചാത്തിയിൽ ചെത്തിയെറിയുന്ന കാലം വിദൂരമല്ല.ഏതു മതത്തിലെയായാലും ഇത്തരം നികൃഷ്ടജന്മങ്ങൾ കാരണം പവിത്രമായ മതവികാരങ്ങളും മതപുരോഹിതന്മാരും ആണ് ഒന്നടങ്കം നാണക്കേടിന്റെ അഗ്നിയിൽ ഉരുക്കേണ്ടിവരുന്നത്.മതങ്ങൾ നല്ലതല്ലാതെ മറ്റൊന്ന് പറഞ്ഞിട്ടില്ല.കുട്ടികളെയും ദുർബലരെയും പരിഗണിക്കാനെ പറഞ്ഞിട്ടുള്ളു.ഇനിയെങ്കിലും ഉസ്താക്കന്മാരിൽ ഈ മനോഭാവം ഉള്ളവരോട് അപേക്ഷയാണ് “പൂമൊട്ടുകൾ പിച്ചിച്ചീന്തരുതേ” നിങ്ങൾ കളിക്കുന്ന ഈ കളിക്കോപ്പുകൾ “ഞങ്ങളുടെ പൊന്നുമക്കളാണ്” ഈ അടുത്ത് ഒരു വാർത്ത വായിക്കുകയും കാണുകയും ഉണ്ടായി.ഇതിനു മുൻപും ഇത്തരം [...]

Read More

മറവിയുടെ മേച്ചിൽപ്പുറങ്ങളിൽ ഇന്ന് നീ ജിഷാ

മറവിയുടെ മേച്ചിൽപ്പുറങ്ങളിൽ ഇന്ന് നീ ജിഷാ

മറവിയുടെ മേച്ചിൽപ്പുറങ്ങളിൽ ഇന്ന് നീ ജിഷാ. “നിനക്ക് വേണ്ടിയുളള ആരവങ്ങൾ അവസാനിച്ചിരിക്കുന്നു.നീ ചില്ലു തകർന്നൊരു ചിത്രം പോലെ…വാർത്തകളുടെ പുതുമയില്ലാത്ത അദ്ധ്യായത്തിൽ വായിക്കപ്പെടാത്ത പാഠമായി മങ്ങിപോയിരിക്കുന്നു” ***************-**-***************** ഒരു പെൺകുട്ടിയെ ഒരുത്തൻ പുറകെ നടന്നു ശല്യം ചെയ്യ്തുവെന്നു കേട്ടാൽ “ഇവന്മാർക്കൊക്കെ എന്തിൻറെ കേടാ” എന്ന് എല്ലാവരും കൂടിയിരുന്നു പറയും. ഒരു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കേട്ടാൽ മൂക്കത്തു വിരൽ വെച്ച് സഹതപിക്കും പീഡിപ്പിച്ചു കൊന്നെന്നു കേട്ടാൽ tv തുറന്നു ചാനലുകൾ മാറ്റി മാറ്റി വെച്ച് കണ്ട് “എന്നാലും ദുഷ്ടൻ ആ [...]

Read More

ആണിനും ഉണ്ടാകട്ടെ ഇനിമുതലൊരു പെരുമാറ്റചട്ടം

ആണിനും ഉണ്ടാകട്ടെ ഇനിമുതലൊരു പെരുമാറ്റചട്ടം

ആണിനും ഉണ്ടാകട്ടെ ഇനിമുതലൊരു പെരുമാറ്റചട്ടം,പെണ്ണെ നീ അടങ്ങിയൊതുങ്ങി നടന്നോളണം.വലുതായി ഇനി ആൺകുട്ടികളുമായുളള കളിയൊന്നും വേണ്ട.പുറത്തു പോകരുത്..ഉറച്ചു സംസാരിക്കരുത്.അവനോടു മിണ്ടരുത്.അവൻ നിൽക്കുന്ന അങ്ങോട്ടൊന്നും പോണ്ടാ.അങ്ങനെ എത്രയെത്ര പെരുമാറ്റചട്ടത്തിലൂടെയാ പെൺകുട്ടികളെ വളർത്തുന്നത്. ഈ പെണ്ണിന്റെ കൂടെ പിറന്ന ആണിനെയെന്താ ഇത്തരം ഉപദേശങ്ങൾ കൊടുക്കാത്തത്.എടാ മോനെ അവളും നിന്റെ അനിയത്തിയാ ഒന്ന് ശ്രദ്ധിച്ചേക്കണേ.എന്തിനാടാ നീ അവളെ കളിയാക്കിയതു.അവളുടെ കൂടെ ഒന്ന് കൂട്ട് പോടാ.നിന്റെകൂടെ അവളെയും കളിപ്പിക്കെടാ.ആവശ്യമില്ലാതെ അവളെ കരയിപ്പിച്ചാൽ നല്ലടി നിനക്ക് കിട്ടുംഇതു പോലെയൊക്കെ അവനോടും പറയാം. ഓ അവനാണല്ലേ എന്ത് [...]

Read More

വീണ്ടും നമ്മളെ സേവിക്കാൻ ഒരാളെ തെരെഞ്ഞെടുത്തേ പറ്റൂ

വീണ്ടും നമ്മളെ സേവിക്കാൻ ഒരാളെ തെരെഞ്ഞെടുത്തേ പറ്റൂ

പരസ്പരം എറിഞ്ഞു കളിക്കാൻ ആവിശ്യത്തിലധികം അഴിമതി ഉണ്ടെങ്കിലും വീണ്ടും നമ്മളെ സേവിക്കാൻ ഒരാളെ തെരെഞ്ഞെടുത്തേ പറ്റൂ.ജനവിധി യുടെ കോമാളിത്തരം എന്നു ആക്ഷേപിക്കാമെങ്കിലും ജനാധിപത്യത്തിൽ ഇന്നും വിശ്വസിക്കുന്നത് കൊണ്ട് ഈ അവകാശം എങ്കിലും ശരിയാം വിധം ഉപയോഗിക്കാൻ കഴിയട്ടെ! ട്രോൾ …കുറേ ചിരിപ്പിക്കാറുണ്ട്..എന്നാൽ വിശ്വസിക്കുന്ന പാർട്ടിയോട് ഉള്ള അമിത വിധേയത്വം കൊണ്ട് എന്തും ആരേയും പറയാം…പുച്ഛിക്കാം എന്നുള്ള കാഴ്ച്ചപ്പാട് വളരെ മോശമായി പ്രതിഫലിച്ചു തുടങ്ങി. രാഷ്ട്ട്രീയ പാർട്ടികളുടെ ചെല്ല പ്പേരായ കമ്മിയും കൊങ്കിയും സുഡാപ്പിയും സംഘിയും ഒക്കെ നല്ലവണ്ണം [...]

Read More

പ്രതികരിക്കാത്ത നാവ് അടിമത്വത്തിന്റെ ലക്ഷണം

പ്രതികരിക്കാത്ത നാവ് അടിമത്വത്തിന്റെ ലക്ഷണം

പ്രതികരിക്കാത്ത നാവ് അടിമത്വത്തിന്റെ ലക്ഷണം ജിഷയുടെ ഘാതകനെ എങ്ങനെ കൊല്ലണമെന്ന് ഘോരഘോരം പ്രസംഗിക്കുന്ന പുരുഷസമൂഹത്തോട് ഒന്ന് ചോദിച്ചോട്ടെ. സത്യത്തിൽ പീഡനം എന്നതുകൊണ്ട് നിങ്ങൾ അർത്ഥമാക്കുന്നതെന്താണ് ?? വസ്ത്രതിനുള്ളിലെ ശരീരഭാഗങ്ങൾ കൊത്തിവലിക്കുന്നത് മാത്രമാണോ പീഡനം..എന്നാൽ അല്ല.ഓരോ പെൺകുട്ടിയുടെയും ചിരിക്കുന്ന മുഖത്തിന്‌ പിന്നിൽ ജീവനോടെ എരിയുന്ന ശരീരവും തകർന്ന മനസ്സുമുണ്ടാവും,..അവൾക്കു പറയാൻ ഒരുപാട് കാര്യങ്ങൾ കാണും വഴിയേ നടക്കുമ്പോൾ (ഏതു വസ്ത്രത്തിലും) അവളുടെ ശരീരവടിവിന്റെ അളവെടുക്കുന്ന കഴുകൻ കണ്ണിലൂടെയും. തിരക്കുള്ള ബസ്സിൽ അവളുടെ ചൂടും ചൂരും പറ്റാൻ ഒട്ടിനിൽക്കുന്നവരിലൂടെയും.തോണ്ടലിലൂടെയും നീളുന്നു [...]

Read More

ഐതീഹ്യങ്ങളും പുരാണവും ചരിത്രവും

ഐതീഹ്യങ്ങളും പുരാണവും ചരിത്രവും

പുതിയ കാലഘട്ടമായാലും പഴയകാലഘട്ടമായാലും ഞാനടക്കം ദൈവവിശ്വാസമുള്ള ഒരു സ്ത്രീയും ശബരിമലയില്‍ യൗവ്വനകാലത്ത് പോകാന്‍ ശ്രമിക്കില്ല. കുറെയേറെ ഐതീഹ്യങ്ങളും പുരാണവും ചരിത്രവും ഉറങ്ങുന്ന മണ്ണാണ് ശബരിമല എന്ന അയ്യപ്പന്റെ പൂങ്കാവനം ശബരിമലയില്‍ വിശ്വാസം ഉള്ള സ്ത്രീകള്‍ ആരും ആചാരങ്ങള്‍ മറികടന്ന് അവിടെ പോകണം എന്ന് പറഞ്ഞിട്ടില്ല. എന്റെ മകൾ കൊച്ചു കുഞ്ഞായിരിക്കുമ്പോൾ അവിടെ പോയിട്ടുണ്ട്. യാതൊരു തരത്തിൽ ഉള്ള സ്ത്രീ വിരുദ്ധതയും അയ്യപ്പ വിശ്വാസങ്ങളിൽ ഇല്ല.വളർത്തമ്മക്ക് വേണ്ടി കൊടും വനത്തിൽ പുലിപാലിനു പോയതും,മാളിക പുറത്തെ തൊട്ടടുത്ത്‌ ഇരുത്തി പ്രതിഷ്ട്ടിച്ചതും [...]

Read More

ആർത്തവവും  അനാവശ്യ ചർച്ചകളും

ആർത്തവവും അനാവശ്യ ചർച്ചകളും

ഓണ്‍ലൈനിൽ ആർത്തവചർച്ചകൾ തകർക്കുന്ന കണ്ടപ്പോളാണ് ഈയുള്ളവൾക്കും ആർത്തവം ഉണ്ടല്ലോ അതിനെ പറ്റി രണ്ടു പറഞ്ഞാലോ എന്നൊരു തോന്നൽ ഉണ്ടായത്. ഒരു തികഞ്ഞ മതവിശ്വാസിയായ ഞാൻ ആർത്തവം എന്ന മഹാസംഭവം കൊടിയേറ്റും കൊടിയിറക്കും ആറാട്ടും ഒക്കെയായി കൊണ്ടാടിയിരുന്നു.എന്റെ കൌമാരകാലത്തായിരുന്നു അമ്മ ആദ്യമായി ആർത്തവത്തെ പറ്റി എനിക്ക് പറഞ്ഞു തന്നത്. അതുകൊണ്ടാവണം ആദ്യമായി പുഷ്പിച്ചപ്പോൾ പേടിച്ചു കൂവി ഒരു സംഭവം ആക്കിയില്ല. എന്നാൽ അതിനെ പറ്റി അഞ്ജരായ ചിലർ ബ്ലഡ്‌ കാൻസർ വന്നു എന്ന് നിലവിളിച്ചോടിയത് നമ്മുടെ നാട്ടിലെ ഇച്ചീച്ചി [...]

Read More