Category: ENTERTAINMENT

ഞാൻ യഥാർത്ഥ പൊലീസല്ല

ഞാൻ യഥാർത്ഥ പൊലീസല്ല

മുംബൈ: കുറച്ച് ദിവസങ്ങളായി പഞ്ചാബ് പൊലീസിലെ എസ്എച്ച്ഒ ഹർലീൻ മാൻ എന്ന യുവതിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്ര സുന്ദരിയായ പൊലീസ് ഓഫീസർ അറസ്റ്റ് ചെയ്യുന്നത് അഭിമാനം ആണെന്നും എന്നെ ഒന്ന് അറസ്റ്റ് ചെയ്യു എന്നും. ഇത്രയും സുന്ദരിയായ ഉദ്യോഗസ്ഥ പൊലീസിൽ ഉണ്ടാകുമ്പോൾ അറസ്റ്റിനായി ആളുകൾ അങ്ങോട്ടുവരും എന്ന തരത്തിലായിരുന്നു പല കമന്റുകളും ചിത്രത്തിന് വന്നിരുന്നു. ഒടുവിൽ സാക്ഷാൽ എസ്എച്ച്ഒ ഹർലീൻ മാൻ തന്നെ ഇതിനെല്ലാമായി രംഗത്തെത്തി.പ്രിയപ്പെട്ടവരേ ഹർലീം മാൻ എന്‍റെ കഥാപാത്രത്തിന്‍റെ പേരാണ്. പലരും [...]

Read More

പത്മാവതിയുടെ റിലീസ് മാറ്റി

പത്മാവതിയുടെ റിലീസ് മാറ്റി

ന്യൂഡല്‍ഹി:പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയുടെ റിലീസ് തീയതി മാറ്റി. ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ എത്തില്ല. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.അതേസമയം, ചിത്രത്തിനെതിരെയുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്നും ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല റിലീസിംഗ് മാറ്റിവെച്ചതെന്നും പത്രക്കുറിപ്പില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Read More

ആന്ധ്ര ചലച്ചിത്ര പുരസ്‌കാരം: മോഹന്‍ലാല്‍ മികച്ച സഹനടന്‍

ആന്ധ്ര ചലച്ചിത്ര പുരസ്‌കാരം: മോഹന്‍ലാല്‍ മികച്ച സഹനടന്‍

ഹൈദരാബാദ്: മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്റെ പുരസ്‌കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്. ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര വിഭാഗം പുരസ്‌കാരമായ നന്തി അവാര്‍ഡ് ലഭിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂണിയര്‍ എന്‍ടിആറിനും ലഭിച്ചു.

Read More

പുനലൂര്‍ മീറ്റര്‍  ഗേജ് ട്രെയിന്‍ അഭ്രപാളികളിലേക്ക് ;പ്രഥ്വിരാജ് നായകന്‍

പുനലൂര്‍ മീറ്റര്‍ ഗേജ് ട്രെയിന്‍ അഭ്രപാളികളിലേക്ക് ;പ്രഥ്വിരാജ് നായകന്‍

കൊല്ലം :ഒരു നൂറ്റാണ്ടിലധികം മലയാളിയുടെ ഹൃദയത്തിലൂടെ ചൂളം മുഴക്കി പാഞ്ഞ പുനലൂര്‍ മീറ്റര്‍ ഗേജ് ഏതാനും വര്‍ഷം മുന്‍പാണ് ബ്രോഡ്‌ഗേജ് ചുവട്മാറ്റത്തിന്റെ ഭാഗമായി സര്‍വ്വീസ് അവസാനിപ്പിച്ചത്. മീറ്റര്‍ ഗേജ് തീവണ്ടി യാത്ര അവസാനിപ്പിക്കുന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് അത് എത്രമാത്രം മലയാളിയുടെ മനസില്‍ ഇടംപിടിച്ചിരുന്നുവെന്ന് വ്യക്തമായത്. കൊല്ലം മുതല്‍ ചെങ്കോട്ട വരെ നീളുന്ന യാത്ര മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായിരുന്നു. കേരളത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ നിന്നും തമിഴ്‌നാടിന്റെ സമതല ഊഷ്മളതയിലേക്ക് നീണ്ട ഈ പാത പുനലൂരെന്ന അതിര്‍ത്തി [...]

Read More

വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍

വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍

കണ്ണൂര്‍: മോഹന്‍ലാല്‍ ചിത്രം വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ ആരാധകന്‍ പിടിയില്‍. സിനിമയുടെ സംഘട്ടന രംഗങ്ങള്‍ മൊബൈല്‍ പകര്‍ത്തുന്നത് കണ്ട വിതരണക്കാരുടെ പ്രതിനിധി പോലീസില്‍ അറിയിക്കുകയായിരുന്നു. ചെമ്പന്തൊട്ടിലില്‍ നിന്നുള്ള 33 കാരനായ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയാണ് പിടിയിലായത്. രാവിലെ കണ്ണൂര്‍ സവിത തിയേറ്ററിലായിരുന്നു സംഭവം. ആരാധകര്‍ക്കായി രാവിലെ എട്ടിന് ഷോ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് യുവാവ് തന്‍റെ ഫോണില്‍ സംഘട്ടന രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. പടം വിതരണം ചെയ്യുന്ന മാക്‌സ് ലാബിന്‍റെ പ്രതിനിധി പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആരാധകര്‍ ഏറെ [...]

Read More

നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ്

നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ്

ചെന്നൈ: നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ. വിജയിയുടെ പുതിയ ചിത്രം മെര്‍സലിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കൂട്ടുപിടിച്ചാണ് രാജ രംഗത്തുവന്നത്.ജോസഫ് വിജയ് എന്ന പേരില്‍ അഭിസംബോധന ചെയ്തു കൊണ്ടാണ് വിജയയുടെ മതപരമായ അസ്തിത്വം ട്വിറ്ററിലൂടെ ഉയര്‍ത്തിക്കാട്ടിയത്. നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടി രാജ സിനിമക്കെതിരെ ആഞ്ഞടിച്ചത്. സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനി ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സര്‍ക്കാറിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ [...]

Read More

‘കാറ്റ്’ ഇന്ന് തിയേറ്ററുകളിലേക്ക്

‘കാറ്റ്’ ഇന്ന് തിയേറ്ററുകളിലേക്ക്

അന്തരിച്ച പ്രശസ്ത സംവിധായകന്‍ പത്മരാജന്റെ കഥയെ ആസ്പദമാക്കി മകന്‍ അന്തപത്മനാഭന്‍ തിരക്കഥ എഴുതിയ ‘കാറ്റ്’ എന്ന ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തും. അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍. ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പത്മരാജന്റെ കഥകളിലെ ചില കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കഥാ പ്രപഞ്ചത്തില്‍ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനം ലഭിച്ചതെന്നുമാണ് സിനിമയെക്കുറിച്ച് [...]

Read More

പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടി മഞ്ജു വാര്യര്‍

പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടി മഞ്ജു വാര്യര്‍

കൊച്ചി : ഉദാഹരണം സുജാതയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ചിതത്തില്‍ പ്രധാന വേഷം ചെയ്ത നടി മഞ്ജു വാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഉദാഹരണം സുജാതയുടെ വിജയം മഞ്ജു പങ്കുവെച്ചത്.കേരളത്തിലെ എല്ലാ സുജാതമാരെയും സ്‌നേഹത്തോടെ ഓര്‍ത്തുകൊണ്ട് ചിത്രത്തിന്റെ വിജയം പങ്കുവെയ്ക്കുന്നുവെന്ന് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read More

ജനങ്ങള്‍ രാമലീലക്കൊപ്പം

ജനങ്ങള്‍ രാമലീലക്കൊപ്പം

കൊച്ചി: ജനങ്ങള്‍ രാമലീലക്കൊപ്പം. ജനയപ്രിയനായകന്‍ തിയേറ്ററുകളില്‍. 191 തിയേറ്ററുകളിലാണ് രാമലീല പ്രദര്‍ശനത്തിനെത്തിയത്. മിക്ക്യ തിയേറ്ററുകളും ഹൗസ് ഫുള്ളാണ്. ഹൗസ്ഫുള്ളായാണ് മിക്ക്യ തിയേറ്ററുകളിലും പ്രദര്‍ശനം തുടങ്ങിയത്. നീണ്ട നിരയും വന്‍ തിരക്കുമാണ് എല്ലായിടത്തും കാണാനാകുക. രാമലീല ദിലീപ് അനുകൂല തരംഗം ഉയരുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി കരുതപ്പെടുന്നു. രാമലീല റിലീസ് ആഘോഷമായി മാറി. കട്ടൗട്ടില്‍ പാലാഭിഷേകം നടത്തി വന്‍ ആഘോഷങ്ങളോടെയായിരുന്നു രാമലീലയെ വരവേറ്റത്.  രാമലീല ഹൗസ്ഫുള്ളായപ്പോള്‍ മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും തിയേറ്ററുകളിലെത്തി. ബോക്സ് ഓഫീസില്‍ ആരു വിജയിക്കുമെന്ന [...]

Read More

രാമലീലയ്ക്ക് പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി

രാമലീലയ്ക്ക് പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ദിലീപ് നായകനായി അഭിനയിച്ച രാമലീല എന്ന ചിത്രം റിലീസ് ചെയ്യാന്‍ പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനു തയ്യാറായ സമയത്താണ് പ്രധാന താരമായ ദിലീപിനെ അറസ്റ്റു ചെയ്തതെന്നും റിലീസിംഗ് മുടങ്ങിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസവസാനിക്കുന്നതുവരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കും. ദിലീപിന്റെ അറസ്റ്റോടെ സിനിമാ മേഖല സ്തംഭനാവസ്ഥയിലാണ്. ദിലീപ് കൂടി സഹകരിക്കുന്ന ചിത്രങ്ങള്‍ക്കു വേണ്ടി കോടികള്‍ മുടക്കിയ നിര്‍മ്മാതാക്കളുടെ [...]

Read More