Category: FEATURED

നഗ്നനായി റസ്‌റ്റോറന്റിലെത്തിയ യുവാവ് മൂന്നുപേരെ വെടിവെച്ചു കൊന്നു

നഗ്നനായി റസ്‌റ്റോറന്റിലെത്തിയ യുവാവ് മൂന്നുപേരെ വെടിവെച്ചു കൊന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ നഗ്നനായി റസ്റ്റോറന്റിലെത്തിയ യുവാവ് മൂന്നുപേരെ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ടെന്നസിയിലെ നാഷ്‌വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്റ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. നഗ്നനായി റസ്റ്റോറന്റിലെത്തിയ യുവാവ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കാവല്‍ക്കാരിലൊരാള്‍ ബലംപ്രയോഗിച്ച് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. ട്രാവിസ് റെയ്ന്‍കിങ് എന്ന 29 വയസുകാരനാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പ് നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.

Read More

സീരിയല്‍ നടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

സീരിയല്‍ നടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

നിലമ്പൂര്‍: മലയാള സീരിയല്‍ നടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍. സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസ നിഗമനം. ഇയ്യംമടയില്‍ വാടകയ്ക്ക് താമസിക്കുന്ന സീരിയല്‍ നടി കെ.വി കവിത (35) ആണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. നാല് വയസുള്ള മകളുണ്ട്. ഭര്‍ത്താവ് ബംഗളുരുവിലാണ്.

Read More

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: വരാപ്പുഴ എസ്.ഐയെ അറസ്റ്റ് ചെയ്തു

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: വരാപ്പുഴ എസ്.ഐയെ അറസ്റ്റ് ചെയ്തു

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്.ഐ ദീപക്കിനെ പ്രതി ചേര്‍ത്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ദീപക്കിനെ നാലാം പ്രതിയായാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. കഴിഞ്ഞ ഒന്‍പത് മണിക്കൂറിലധികമായി ദീപക്കതിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. ഐ.ജി എസ്. ശ്രീജിത്ത് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരാണ് ദീപക്കിനെ ചോദ്യം ചെയ്തത്. ശ്രീജിത്തിനെ എസ്.ഐ ദീപക്ക് മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന മറ്റ് പ്രതികളുടെ മൊഴി ഏറെ നിര്‍ണ്ണായകമായി. എസ്.ഐയുടെ അറസ്റ്റോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസില്‍ നേരത്തെ [...]

Read More

കെ.എസ്.ആര്‍.ടി.സി. ബസിന് ‘ചങ്ക്’ എന്നുപേരിട്ടു

കെ.എസ്.ആര്‍.ടി.സി. ബസിന് ‘ചങ്ക്’ എന്നുപേരിട്ടു

ഈരാറ്റുപേട്ട:കെ.എസ്.ആര്‍.ടി.സി. ബസിന് ‘ചങ്ക്’ എന്നുപേരിട്ടു.ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍.എസ്.സി. 140 എന്ന ബസാണ് കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രത്തില്‍ ആദ്യമായി പേരുള്ള ബസായത്. ഈരാറ്റുപേട്ടയില്‍നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ വണ്ടി തിരികെവേണമെന്ന് ആവശ്യപ്പെട്ടുള്ള, പേര് വെളിപ്പെടുത്താത്ത യാത്രക്കാരിയുടെ ഫോണ്‍വിളി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി ബസ് തിരികെനല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ചങ്ക് എന്നു പേരിടാന്‍ നിര്‍ദേശിച്ചതും അദ്ദേഹമാണ്.

Read More

ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരന്‍

ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരന്‍

മലപ്പുറം:ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരന്‍.സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ ഉറവിടം പോലീസ് കണ്ടെത്തി. വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. മലപ്പുറം കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ് ഇയാള്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു ചില വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയില്‍ മാത്രം അഞ്ഞൂറോളം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോടും അറസ്റ്റിലായവരുടെ ഫോണ്‍ [...]

Read More

സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി:സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ‘ഈ സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല’ എന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുന്നത്. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് ഇതിന് പിന്നില്‍. 2013-ല്‍ ഇന്ത്യന്‍ സൈറ്റുകളടക്കം നൂറുകണക്കിന് വെബ്സൈറ്റുകള്‍ ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീം ഹാക്ക് ചെയ്തിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വെബ്‌സൈറ്റിനും പ്രശ്‌നം നേരിടുന്നത്. സൈറ്റിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തിവരികയാണ്.

Read More

ബി.ജെ.പി സർക്കാരിനെതിരെ അഖിലേന്ത്യ ജനാതിപത്യ മഹിളാ അസ്സോസ്സിയേഷൻ

ബി.ജെ.പി സർക്കാരിനെതിരെ അഖിലേന്ത്യ ജനാതിപത്യ മഹിളാ അസ്സോസ്സിയേഷൻ

പുനലൂർ:കഠ്വ, ഉന്നാവാ, സൂററ്റ് സത്രീ പീഡനക്കേസ്സുകളിലെ പ്രതികളെ സംരക്ഷിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ അഖിലേന്ത്യ ജനാതിപത്യ മഹിളാ അസ്സോസ്സിയേഷൻ പുനലൂർ ഏര്യ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഎം പുനലൂർ ഏരിയ കമ്മറ്റി ഓഫിസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം പുനലൂർ ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിൽ സമാപിച്ചു.തുടർന്നു നടന്ന യോഗം തെന്മല ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ ഉത്ഘാടനം ചെയ്തു.അഖിലേന്ത്യ ജനാതിപത്യ മഹിളാ അസ്സോസ്സിയേഷൻ പുനലൂർ ഏര്യ കമ്മറ്റി പ്രസിഡന്റ് വസന്താരഞ്ചൻ അധ്യക്ഷയായി. സുജാത,രാധാമണിവിജയാനന്ദ്, സിന്ദുഗോപൻ, സരോജ ദേവി, [...]

Read More

ഹര്‍ത്താലിന്റെ മറവില്‍ കലാപശ്രമം: കേന്ദ്ര ഇന്റലിജന്‍സ് തലവന്‍ കേരളത്തില്‍

ഹര്‍ത്താലിന്റെ മറവില്‍ കലാപശ്രമം: കേന്ദ്ര ഇന്റലിജന്‍സ് തലവന്‍ കേരളത്തില്‍

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ നടന്ന വ്യാപക അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി സംസ്ഥാനത്ത് എത്തി. ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐ.ബി മേധാവി രാജീവ് ജെയ്ന്‍ കേരളത്തില്‍ എത്തിയത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായും ഗവര്‍ണര്‍ പി. സദാശിവവുമായും ഐ.ബി മേധാവി കൂടിക്കാഴ്ച നടത്തും. ഇന്റലിജന്‍സ് ബ്യൂറോയുടെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മേധാവി സംസ്ഥാനത്ത് എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ വാട്‌സ്ആപ്പ് [...]

Read More

കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് കായലിലേക്ക് ചാടിയ ആലപ്പുഴ തിരുവമ്പാടി കടവത്തുശ്ശേരി വീട്ടില്‍ റോസ്മേരി നീന(30)യുടെ മൃതദേഹം കണ്ടെത്തി. കുമ്പളം വെസ്റ്റ് ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തിന് സമീപത്തുനിന്ന് ഇന്നു രാവിലെ 10 മണിയോടെയാണ് മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി, അരൂര്‍ – കുമ്പളം പാലത്തിനു മുകളിലെത്തിയപ്പോള്‍ തീവണ്ടിയില്‍ നിന്ന് കായലിലേക്ക് ചാടിയത്.കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.

Read More

കഠ്‌വ പീഡനം: ഇരയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് 10 ലക്ഷം പിഴ

കഠ്‌വ പീഡനം: ഇരയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് 10 ലക്ഷം പിഴ

ന്യൂഡല്‍ഹി:കഠ്‌വയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും ദല്‍ഹി ഹൈക്കോടതി 10 ലക്ഷം രൂപ വിതം പിഴയിട്ടു. തുക ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഇരകള്‍ക്കായുള്ള ഫണ്ടിലേക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. പേരും ചിത്രവും പ്രസിദ്ധീകരിച്ച്‌ ഇരയെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു. ഈ സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടത്. പീഡനക്കേസിലെ ഇരയെ തിരിച്ചറിയുന്ന രീതിയില്‍ പേരോ ചിത്രമോ നല്‍കുന്നത്‌ ആറ് മാസം വരെ [...]

Read More