FLASH NEWS

    നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി     രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു

Category: BEAUTY & HEALTH

വൈറല്‍ ഫീവര്‍

വൈറല്‍ ഫീവര്‍

ഓഫീസില്‍ നിന്നും അവധിയെടുക്കാനുള്ള കാരണം ചോദിച്ചാല്‍ പലരും പറയും, വൈറല്‍ ഫീവര്‍. പനി അഥവാ സാധാരണ രീതിയിലുള്ള വൈറല്‍ ഫീവറിനെ ആരും അത്ര ഗൗരവമായി കാണാറില്ല. എന്നാല്‍ വഷളായാല്‍ മരണം പോലും സംഭവിക്കാന്‍ ഇടയുള്ള രോഗമാണിത്. ബേര്‍ഡ് ഫഌ, സൈ്വന്‍ ഫഌ (പക്ഷിപ്പനി, പന്നിപ്പനി) എന്നിങ്ങനെ വകഭേദങ്ങളും വൈറസ് ബാധയിലുണ്ട്. ഇവ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായി മാറാവുന്ന രോഗങ്ങളാണ്. സാധാരണ വൈറസ് പനിയുടെ അതേ ലക്ഷണങ്ങള്‍ തന്നെയാണ് ഇവയും കാണിക്കുക. അതുകൊണ്ട് ഇവയെ സാധാരണ [...]

Read More

കൊതുകുതിരി 100 സിഗരറ്റിന് സമം

കൊതുകുതിരി 100 സിഗരറ്റിന് സമം

നമ്മുടെ നാട്ടില്‍ പലതരം പനികളും മറ്റു പകര്‍ച്ചവ്യാധികളും പടര്‍ത്തുന്നതില്‍ കൊതുകെന്ന ഇത്തിരിക്കുഞ്ഞന്റെ പങ്ക് ചെറുതല്ല. കൊതുകുശല്യം കാരണം ശരിയായൊന്നുറങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുന്ന ആളുകള്‍ നമ്മുടെ നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്. പലപ്പോഴും കൊതുകിനെതിരെ നമ്മള്‍ ഉപയോഗിക്കുന്ന ആയുധം കൊതുകു തിരികളാണ്. കൊതുകുകള്‍ അടുക്കാത്ത വിധത്തില്‍ ശക്തമായ പുകവമിപ്പിക്കുന്നവയാണ് ഇവയില്‍ മിക്കതും. എന്നാല്‍ ഈ കൊതുകുതിരികള്‍ വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു കൊതുകുതിരിയില്‍ നിന്നും വരുന്ന പുക നൂറു സിഗരറ്റുകളുടെ പുകയ്ക്ക് തുല്യമാണെന്നാണ് ചെസ്റ്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ [...]

Read More

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് മിക്കവാറും പേര്‍ക്കും ബോധ്യമുണ്ടായിരിക്കും. ഇത് ശരിയായ രീതിയില്‍ കഴിയ്‌ക്കേണ്ടത് പ്രധാനം. അല്ലെങ്കില്‍ ഇതിന് പാര്‍ശ്വഫലങ്ങളുമുണ്ട്. ഗ്രീന്‍ ടീ ഉണ്ടാക്കിയ ഉടനെ കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ഒരു മണിക്കൂറിലേറെ സമയം ഇത് വച്ചിരിക്കരുത്. ചൂടോടെയോ തണുപ്പോടെയോ കുടിയ്ക്കാം. കൂടുതല്‍ സമയം വച്ചിരുന്നാല്‍ ഇതിലെ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും നഷ്ടപ്പെടും. കൂടുതല്‍ ചൂടോടെ ഗ്രീന്‍ ടീ കുടിയ്ക്കുന്നതും നല്ലതല്ല. ഇത് തൊണ്ടയില്‍ ക്യാന്‍സര്‍ വരുത്തി വയ്ക്കും. രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നല്ലതല്ല. ഭക്ഷണം [...]

Read More

വയലറ്റ് ക്യാബേജ്

വയലറ്റ് ക്യാബേജ്

ക്യാബേജ് പച്ച നിറത്തിലും വയലറ്റ് നിറത്തിലും ലഭിക്കും.ഇക്കൂട്ടത്തില്‍ വയലറ്റ് നിറത്തിലുള്ള ക്യാബേജിന്റെ കാര്യം എടുത്തു പറയേണ്ടതുണ്ട്. ഇത് ചര്‍മത്തിന് വളരെ ഗുണം ചെയ്യും.വയലറ്റ് നിറത്തിലുള്ള ക്യാബേജില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ രോഗങ്ങളെ ചെറുക്കുന്നതോടൊപ്പം ചര്‍മത്തിന്റെ ചെറുപ്പം നിലനിര്‍ത്താനും ഇത് സഹായകമാണ്. വെറ്റമിന്‍ സി, വൈറ്റമിന്‍ കെ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ വയലറ്റ് നിറത്തിന് കാരണം ആന്റോസയാനിന്‍ പോളിഫിനോള്‍സാണ്. ഇവ രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ കഴിവുള്ള നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. പച്ച നിറത്തിലുള്ള ക്യാബേജിനേക്കാള്‍ [...]

Read More

ബോഡി പോളിഷിംഗ്

ബോഡി പോളിഷിംഗ്

തന്നെ ചെയ്യാവുന്നതേയുള്ളൂ. പോളിഷ് ചെയ്യാന്‍ ചില സാധനങ്ങള്‍ വേണം. പോളിഷിംഗ് ക്ലോത്ത് എന്ന ഒരിനമുണ്ട്. ഇത് വേണം. പിന്നെ പ്യൂമിക് സ്റ്റോണ്‍, ഒലീവ് ഓയില്‍, ബോഡി സ്‌ക്രബ്. ബോഡി സ്‌ക്രബുകള്‍ വീട്ടിലും ഉണ്ടാക്കാം. ആദ്യം പോളിഷ് ചെയ്യേണ്ടത് മുഖമാണ്. ഇതിന് മുഖം ആദ്യം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. പിന്നീട് സ്‌ക്രബര്‍ കൊണ്ട് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. കണ്ണിനടിയിലും മുഖക്കുരുവുള്ള ഭാഗങ്ങളിലും സ്‌ക്രബ് ചെയ്യരുത്. ബോഡി പോളിഷിംഗിന് മുന്നായി ശരീരത്തില്‍ ആവി കൊള്ളിക്കണം. കുളിമുറിയില്‍ ചൂടുവെള്ളത്തിന്റെ ടാപ്പ് തുറന്നിട്ടാല്‍ [...]

Read More

പല്ലു വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കുക

പല്ലു വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കുക

കൂടുതല്‍ സമയം പല്ലു തേയ്ക്കുന്നതും തീരെ കുറവു സമയം പല്ലു തേയ്ക്കുന്നതും നല്ലതല്ല.ദിവസവും രാവിലെയും രാത്രിയിലും പല്ലു തേയ്ക്കുന്നത് ശീലമാക്കുക. എന്നാല്‍ മൂന്നു പ്രാവശ്യത്തിലും കൂടുതല്‍ പല്ലു തേയ്ക്കുകയുമരുത്. ബ്രഷിന്റെ വലിപ്പവും പ്രധാനം. വായുടെയും പല്ലിന്റെയും വലിപ്പമനുസരിച്ച് സൗകര്യപ്രദമായ ബ്രഷ് തെരഞ്ഞെടുക്കുക. ബ്രഷിന്റെ വലിപ്പം കുറയാനോ കൂടാനോ പാടില്ല. കൂടുതല്‍ കട്ടി കൂടുതലുള്ളതും തീരെ കട്ടി കുറഞ്ഞതുമായ പല്ലുകളുള്ള ബ്രഷും തെരഞ്ഞെടുക്കരുത്. കൃത്യസമയത്ത് ബ്രഷ് മാറ്റേണ്ടതും അത്യാവശ്യം. ബ്രഷിന്റ പല്ലുകള്‍ കേടായില്ലെങ്കിലും രണ്ടുമൂന്നു മാസമെങ്കിലും കൂടുമ്പോള്‍ ബ്രഷ് [...]

Read More

കൂണ്‍ കഴിയ്ക്കൂ

കൂണ്‍ കഴിയ്ക്കൂ

കൂണ്‍ ചിലര്‍ക്കെങ്കിലും പ്രിയമുള്ള ഒരു ഭക്ഷ്യവസ്തുവായിരിക്കും. മാംസ്യത്തിന് പകരം വയ്ക്കാന്‍ പറ്റിയ ഒരു വിഭവം. പ്രോട്ടീന്‍, വൈറ്റമിന്‍, ധാതുക്കള്‍, അമിനോആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂണില്‍ വൈറ്റമിന്‍ ബി2, ബി3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്. ഇത് ശരീരത്തിന് ഊര്‍ജം പകരുകയും ചെയ്യും. കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ് കൂണ്‍. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ കുറവാണ്. കൊഴുപ്പും തീരെ കുറവ്. [...]

Read More

കണ്‍പീലികള്‍ വളരാന്‍ ചില മാര്‍ഗങ്ങള്‍

കണ്‍പീലികള്‍ വളരാന്‍ ചില മാര്‍ഗങ്ങള്‍

നീണ്ട കണ്‍പീലികള്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല, ഈ ഭാഗ്യമില്ലാത്തവര്‍ കൃത്രിമ കണ്‍പീലികള്‍ക്ക് പുറമെ പോകുകയും ചെയ്യും. ഇതല്ലാതെ കണ്‍പീലികള്‍ വളരുന്നതിനും പീലികള്‍ക്ക് നീളം തോന്നുന്നതിനും ചെയ്യാവുന്ന ചില കാര്യങ്ങളിതാ,കണ്‍പീലികള്‍ വളരുന്നതിനുള്ള ഏറ്റവും ഫലപ്രദവും ഏറ്റവും എളുപ്പവുമുള്ള വഴിയാണ് ആവണക്കെണ്ണ. കിടക്കുന്നതിന് മുന്‍പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുക. കണ്‍പീലികള്‍ തഴച്ചു വളരുമെന്നു മാത്രമല്ലാ, പീലികള്‍ക്ക് നല്ല കറുപ്പുണ്ടാവുകയും ചെയ്യും. ദിവസവും ആവണക്കെണ്ണ പുരട്ടുന്നത് നല്ല ഫലം നല്‍കും. വൈറ്റമിന്‍ ഇ ഓയിലും കണ്‍പീലികള്‍ വളരുന്നതിന് ഗുണം ചെയ്യും. ഐ ലാഷ് ബ്രഷ് [...]

Read More

പ്രമേഹത്തിന് തേന്‍ ചികിത്സ

പ്രമേഹത്തിന് തേന്‍ ചികിത്സ

പ്രമേഹരോഗത്തിന് ധാരാളം പ്രകൃതിദത്ത ചികിത്സകളുണ്ട്. തേന്‍ ഇതിലൊന്നാണ്. ഡയബെറ്റിസ് കാരണം മധുരം കഴിയ്ക്കാനാവാത്ത പലരും പകരം തേന്‍ ഉപയോഗിക്കാറുണ്ട്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രമേഹത്തെ ചെറുക്കുന്ന ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി6, ബി2, ബി 3, സി എന്നിവയും മാംഗനീസ്, കോപ്പര്‍, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും തേനില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ധാതുക്കള്‍ പ്രമേഹരോഗികള്‍ക്ക് സഹായകമാണ്. സിങ്ക് ഇന്‍സുലിന്‍ നേരായ രീതിയില്‍ ഉപയോഗിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു. പ്രമേഹരോഗികളുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ ഉണങ്ങാന്‍ കൂടുതല്‍ സമയം പിടിക്കും. [...]

Read More

ജ്യൂസു കുടിച്ച് വണ്ണം കുറയ്ക്കാം

ജ്യൂസു കുടിച്ച് വണ്ണം കുറയ്ക്കാം

ഭക്ഷണം കുറച്ച് വണ്ണം കുറയ്ക്കാമെന്നത് ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യം. എന്നാല്‍ ചിലതരം ജ്യൂസുകള്‍ കുടിച്ചും വണ്ണം കുറയ്ക്കാനാവും. വണ്ണം കുറയ്ക്കുന്നതു മാത്രമല്ലാ, ആരോഗ്യത്തിനും നല്ലതാണ്. ജ്യൂസുകളിലൂടെ പോഷകങ്ങള്‍ എളുപ്പം ശരീരത്തിന് ആഗിരണം ചെയ്യാനുമാകും. വിശപ്പു മാറും. ഉന്മേഷം ലഭിക്കും. വണ്ണം കുറയ്ക്കാന്‍ പറ്റിയ ജ്യൂസുകളില്‍ പ്രധാനമാണ് കുമ്പളങ്ങാനീര്. 100 ഗ്രാം കുമ്പളങ്ങയില്‍ 12 കലോറി മാത്രമാണ് കൊഴുപ്പുള്ളത്. ദിവസവും പ്രാതലിനൊപ്പം ഒരു ഗ്ലാസ് കുമ്പളങ്ങാ ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ലാ, ചര്‍മത്തിളക്കവും കൂട്ടും. തണ്ണിമത്തന്‍ [...]

Read More