Category: KERALA

വിജിലന്‍സ് പിണറായിയുടെ കളിപ്പാവ : ചെന്നിത്തല

വിജിലന്‍സ് പിണറായിയുടെ കളിപ്പാവ : ചെന്നിത്തല

തിരുവനന്തപുരം: ബന്ധുനിയമനക്കേസിൽ ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് കണ്ടെത്തൽ രാഷ്ട്രീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ കൈയിലെ കളിപ്പാവയായി വിജിലൻസ് മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിജിലൻസിന് ഡയറക്ടറെ നിയമിക്കാതെ സർക്കാർ ഒളിച്ചുകളിക്കുന്നതിന്റെ കാര്യം ഇപ്പോൾ മനസിലായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Read More

ബന്ധുനിയമന വിവാദം : ഇ പി ജയരാജനെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിച്ചു

ബന്ധുനിയമന വിവാദം : ഇ പി ജയരാജനെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിച്ചു

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജനെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിച്ചു. തെളിവുകളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇപി ജയരാജനെതിരെ അഴിമതി നിരോധന നിയമം 13 -1 ഡി വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. നിയമന നടപടിയില്‍ സാമ്പത്തിക നേട്ടമോ, അധികാരദുര്‍വിനിയോഗമോ ജയരാജന്‍ നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അതിനാല്‍ കേസുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് വിജിലന്‍സ് അന്വേഷണസംഘത്തിന്റെ തീരുമാനം. 2016 ഒക്ടോബര്‍ ഒന്നിന്, [...]

Read More

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ചിത്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ചിത്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ പി.യു ചിത്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ചിത്രയെ അഭിനന്ദിച്ചത്. ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിന് ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്. നാല് മിനുട്ട് 27 സെക്കന്റിലാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്. മെഡല്‍ നേട്ടത്തോടെ ഒ.പി ജെയ്ഷ, സിനിമോള്‍ പൗലോസ് എന്നിവര്‍ക്ക് ശേഷം സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമായി ചിത്ര.

Read More

ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ 8 ന്

ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ 8 ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ എട്ടിന് അങ്കമാലി കോടതിയിൽ സമർപ്പിക്കും. ഗൂഢാലോചന, കൂട്ടബലാൽസംഗം തുടങ്ങി ജീവപര്യന്തം തടവു ശിക്ഷക്കുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്. അറസ്റ്റിലായ അഭിഭാഷകരും കുറ്റപത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരും. ഇക്കാര്യം ദിലീപിനെതിരായ കുറ്റപത്രത്തിൽ പ്രത്യേകം വ്യക്തമാക്കും. കൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോൺ കിട്ടാത്തതിനാലാണിത്. ഇതിനായി തുടരന്വേഷണം ഉണ്ടാകും

Read More

തച്ചങ്കരിക്ക് ഡിജിപി റാങ്ക്

തച്ചങ്കരിക്ക് ഡിജിപി റാങ്ക്

തിരുവനന്തപുരം: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്ക് ഡിജിപി റാങ്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.തച്ചങ്കരിക്ക് പുറമേ നാല് പേര്‍ക്ക് കൂടി ഡിജിപി പദവി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അരുണ്‍‌കുമാര്‍ സിന്‍‌ഹ, ശ്രീലേഖ, സുദേഷ് കുമാര്‍ സിന്‍‌ഹ എന്നിവരാണിവര്‍.

Read More

കൊടിഞ്ഞി ഫൈസലിന്‍റെ പിതാവും ഇസ്‌ലാം മതം സ്വീകരിച്ചു

കൊടിഞ്ഞി ഫൈസലിന്‍റെ പിതാവും ഇസ്‌ലാം മതം സ്വീകരിച്ചു

തിരൂര്‍: മതം മാറിയതിന്‍റെ പേരില്‍ കൊലചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്‍റെ പിതാവും ഇസ്‌ലാം മതം സ്വീകരിച്ചു. ഫൈസലിന്‍റെ അമ്മയും സഹോദരിമാരും നേരത്തെ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് കൃഷ്ണന്‍ നായരും ഇസ്‌ലാം മതം സ്വീകരിച്ചത്. മകന്‍ കൊലചെയ്യപ്പെട്ട് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് പിതാവും മതം മാറിയിരിക്കുന്നത്. മഞ്ചേരിയിലെ മര്‍ക്കസുല്‍ ഹിദായയില്‍ താന്‍ മതപഠനം നടത്തുകയാണെന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016 നവംബര്‍ 19 നായിരുന്നു ഫൈസല്‍ കൊല്ലപ്പെടുന്നത്. രാവിലെ റെയില്‍വേസ്റ്റേഷനിലേക്ക് [...]

Read More

ആര്‍സിസിയില്‍ രണ്ടുപേര്‍ക്ക് കൂടി എച്ച്ഐവി ബാധിച്ചിരിക്കാമെന്ന് സംശയം

ആര്‍സിസിയില്‍ രണ്ടുപേര്‍ക്ക് കൂടി എച്ച്ഐവി ബാധിച്ചിരിക്കാമെന്ന് സംശയം

തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ ഒമ്പതുവയസ്സുകാരിക്ക് രക്തം സ്വീകരിച്ച് എച്ച്ഐവി ബാധിച്ചതുപോലെ രണ്ടുപേര്‍ക്ക് കൂടി രോഗം ബാധിച്ചിരിക്കാം എന്ന് സംശയം. കുട്ടിക്ക് രക്തം നല്‍കിയ ദാതാവില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഒരു ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തില്‍ നിന്ന് പ്ലേറ്റ്‌ലറ്റ്, പ്ലാസ്മ, റഡ് ബ്ലഡ് സെല്‍സ് എന്നിവ വേര്‍തിരിച്ചു മൂന്നുപേര്‍ക്കുവരെ ഉപയോഗിക്കാറുണ്ട്. കുട്ടിക്ക് പ്ലേറ്റ്‌ലറ്റാണ് നല്‍കിയിരിക്കുന്നത്. പ്ലാസ്മയും റഡ് ബ്ലഡ് സെല്‍സും മറ്റു രണ്ടുപേര്‍ക്കും നല്‍കിയിരിക്കാം. ആര്‍സിസിയിലെ രേഖകള്‍ അനുസരിച്ച് ഇവരെ കണ്ടെത്താനുള്ള [...]

Read More

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ തൃശ്ശൂരില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ തൃശ്ശൂരില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ 10 വരെ തൃശ്ശൂരില്‍ നടക്കും.ഈ വര്‍ഷത്തെ കലോത്സവം തൃശ്ശൂരിലായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കലോത്സവത്തിന്റെ തിയ്യതിയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം കണ്ണൂരിലായിരുന്ന കലോത്സവം നടന്നത്.

Read More

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാധ്യാപകനും പാചകക്കാരനും  അറസ്‌റ്റില്‍

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാധ്യാപകനും പാചകക്കാരനും അറസ്‌റ്റില്‍

കണ്ണൂര്‍: അന്തേവാസിയായ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പോസ്‌കോ നിയമപ്രകാരം മദ്രസാധ്യാപകനും പാചകക്കാരനും അറസ്‌റ്റില്‍. പെരുമ്പ ചിറ്റാരിക്കൊവ്വല്‍ മത സ്‌ഥാപനത്തിലെ പാചകക്കാരന്‍ പരിയാരം തിരുവട്ടൂര്‍ വായാട്‌ സ്വദേശി എം.കെ. സിദ്ധിഖ്‌ (31), സ്‌ഥാപനത്തിലെ അധ്യപകന്‍ പഴയങ്ങാടി മാട്ടൂല്‍ നോര്‍ത്തിലെ വി.പി. സയ്യിദ്‌ ഫാളിലി (28) എന്നിവരെയാണ്‌ സി.ഐ. എം.പി. ആസാദ്‌ അറസ്‌റ്റ് ചെയ്‌തത്‌. സ്‌ഥാപനത്തില്‍ താമസിച്ച്‌ പഠിക്കുന്ന കാഞ്ഞങ്ങാട്ടെ പതിമൂന്നുകാരനെ കഴിഞ്ഞ ജൂണ്‍ മുതല്‍ ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയിരുന്നുവെന്ന പോലീസ്‌ പറഞ്ഞു. സംഭവം സ്‌ഥാപനത്തിലെ [...]

Read More

സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം കൊണ്ടുവരുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം കൊണ്ടുവരുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തിനകം പുതിയ തൊഴില്‍ നയം കൊണ്ടുവരുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. മിനിമം വേതനം 18000 രൂപയാക്കും. തോട്ടം മേഖലയില്‍ ആവശ്യമായ പരിഷ്‌ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളി സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തൊഴില്‍ സംരക്ഷിച്ചു കൊണ്ടുള്ള തൊഴില്‍ നയം ഉണ്ടാകണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആരോഗ്യകരമായ തൊഴില്‍ സംസ്‌ക്കാരം സര്‍ക്കാര്‍ രൂപപ്പെടുത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉറപ്പു നല്‍കി. മിനിമം വേതനം 18000 [...]

Read More