Category: ALAPPUZHA

ആലപ്പുഴയില്‍  21 കാരന് അപൂര്‍വ കുഷ്‌ഠരോഗം

ആലപ്പുഴയില്‍ 21 കാരന് അപൂര്‍വ കുഷ്‌ഠരോഗം

ചേര്‍ത്തല: അതിവേഗം പടരുന്നതും അപൂര്‍വവുമായ കുഷ്‌ഠരോഗം ചേര്‍ത്തലയില്‍ സ്‌ഥിരീകരിച്ചു. ഗവ. താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 21 കാരനിലാണു ഹിസ്‌റ്റോയിട്ട്‌ ഹാന്‍സന്‍ എന്നറിയപ്പെടുന്ന രോഗബാധ കണ്ടെത്തിയത്‌. സാധാരണ കുഷ്‌ഠരോഗം കണക്കെ സ്‌പര്‍ശന ശേഷിയില്ലായ്‌മയോ വെളുത്തപാടുകളോ ഇല്ലാത്തതും ബാക്‌ടിരിയ വഴി അതിവേഗം പടരുന്ന ഇനത്തിലുള്ള രോഗമാണിതെന്ന്‌ ആശുപത്രിയിലെ ത്വക്ക്‌ രോഗ വിദഗ്‌ധന്‍ ഡോ. മിഥുന്‍ രാജ്‌ പറഞ്ഞു. മുഖത്തെ തടിപ്പുമായെത്തിയ യുവാവിന്റെ രോഗലക്ഷണങ്ങളില്‍ സംശയം തോന്നിയാണ്‌ വിശദമായ പരിശോധന നടത്തിയതെന്നും ഡോക്‌ടര്‍ പറഞ്ഞു. കൃത്യമായി മരുന്ന്‌ കഴിച്ചാല്‍ പൂര്‍ണമായും [...]

Read More

ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം; മൂന്നു പേര്‍ക്കു വെട്ടേറ്റു

ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം; മൂന്നു പേര്‍ക്കു വെട്ടേറ്റു

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു വെട്ടേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ജസീല്‍, ഷെമീല്‍, ഷാജഹാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഗുരുതരമായി പരുക്കേറ്റ ജസീലിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും ഇവിടെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. രാത്രി വൈകിയും പ്രവര്‍ത്തകര്‍ സംഘടിച്ച് വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. സംഭവസ്ഥലത്ത് മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് [...]

Read More

എസ്. മാധവൻ നായർ നിര്യാതനായി

എസ്. മാധവൻ നായർ നിര്യാതനായി

ആലപ്പുഴ :ഗാനരചയിതാവും, കുമാരനാശാൻ സ്മാരക സമിതി ചെയർമാനുമായ രാജീവ് ആലുങ്കലിന്റെ പിതാവ് ചേർത്തല കടക്കരപ്പള്ളി കണ്ടനാട്ട് വീട്ടിൽ എസ്‌. മാധവൻ നായർ ( 78 വയസ്സ്) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്നു രാവിലെ 5.30ന് നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.07.02.2018

Read More

മഞ്ജുവാര്യര്‍ ചെങ്ങന്നൂരില്‍ മത്സരിക്കില്ലെന്ന് സി.പി.എം

മഞ്ജുവാര്യര്‍ ചെങ്ങന്നൂരില്‍ മത്സരിക്കില്ലെന്ന് സി.പി.എം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ഒരു പ്രശസ്തരും സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നില്ലെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. മഞ്ജുവാര്യര്‍ മത്സരിക്കുന്നുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കും. സി.പി.എം. ജയിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഊഹാപോഹങ്ങള്‍ക്ക് പിന്നില്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെയുള്ള സ്ഥലമാണ് ചെങ്ങന്നൂര്‍. അവിടെ പ്രത്യേകിച്ച് ആളെ കൊണ്ടുവന്ന് മത്സരിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ധീരസൈനികന്‍ സാം എബ്രഹാമിന്റെ സംസ്‌കാരം ഇന്ന്

ധീരസൈനികന്‍ സാം എബ്രഹാമിന്റെ സംസ്‌കാരം ഇന്ന്

മാവേലിക്കര: ജമ്മു കശ്മീരിലെ സാമ്പാ സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പില്‍ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്‍ മാവേലിക്കര പുന്നമൂട് പോനകം തോപ്പില്‍ സാം എബ്രഹാ(35)മിന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തി. രാവിലെ 11 ന് സാം പഠിച്ച മാവേലിക്കര ബിഎച്ച് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഒരു മണിക്ക് ബന്ധുക്കളുടേയും നാട്ടുകാരുടേയും അന്ത്യോപചാരത്തിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്യും. സാം എബ്രഹാമിനോടുള്ള ആദര സൂചകമായി മാവേലിക്കരയില്‍ തിങ്കളാഴ്ച [...]

Read More

അതിര്‍ത്തിയിലെ പാക് വെടിവെപ്പില്‍ മലയാളി ജവാന് വീരമൃത്യു

അതിര്‍ത്തിയിലെ പാക് വെടിവെപ്പില്‍ മലയാളി ജവാന് വീരമൃത്യു

ജമ്മു: ജമ്മു കശ്മീരില്‍ പാക് വെടിവെയ്പില്‍ മലയാളി ബിഎസ്എഫ് ജവാന് വീരമൃത്യു. കരസേനാംഗമായ ലാന്‍സ് നായിക് സാം എബ്രഹാം[35] ആണ് മരിച്ചത്. ആലപ്പുഴ പുന്നമൂട് സ്വദേശിയാണ് ലാന്‍സ്‌നായിക് സാം എബ്രഹാം. ജമ്മുകശ്മീരിലെ സുന്ദര്‍ബനി മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് യാതൊരു പ്രകോപനവുമില്ലാതെ പാക് വെടിവെയ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സാം ചികിത്സ തേടിയെങ്കിലും വീരമൃത്യു വരിക്കുകയായിരുന്നു. മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പിൽ എബ്രാഹം ജോണിന്റെ മകനാണ് സാം. അനു മാത്യുവാണ് ഭാര്യ. [...]

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: ആലപ്പുഴ മംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കേസില്‍ റിമാന്‍ഡിലായ മാരാരിക്കുളം സ്‌റ്റേഷനിലെ എസ്‌ഐ ലൈജുവിനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. കേസില്‍ ഇതുവരെ പിടിയിലായ അഞ്ചുപേരും റിമാന്‍ഡിലാണ്. ഒന്നാംപ്രതി ആതിര, രണ്ടാംപ്രതി നെല്‍സണ്‍, എസ്‌ഐ ലൈജു, പെണ്‍കുട്ടിയുടെ സുഹൃത്ത് ജിനു, ഇടനിലക്കാരിയുടെ സുഹൃത്ത് പ്രിന്‍സ് എന്നിവരാണ് റിമാന്‍ഡിലുള്ളത്.ആലപ്പുഴ ഡിവൈഎസ്പി പിവി ബേബിക്കാണ് അന്വേഷണചുമതല. പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് തുടക്കം മുതല്‍ സൂചനയുണ്ടെങ്കിലും ഇവരുടെ പങ്കിനെപ്പറ്റിയോ ആരൊക്കെയാണെന്നോ പൊലീസ് ഇതുവരെ [...]

Read More

മതിലിടിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്

മതിലിടിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്

ആലപ്പുഴ : ആലപ്പുഴ തലവടിയില്‍ മതില്‍ ഇടിഞ്ഞുവീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. സ്‌കൂള്‍ മാനേജര്‍ ഡോ. സനേഷ് മാമന്‍ സണ്ണി, സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആര്‍.ഓമന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് എടത്വാ പോലീസ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്.തലവടിയിലെ ചൂട്ടുമാലില്‍ എഇ.പി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സെബാസ്റ്റിയനാണ് മരിച്ചത്. സ്‌കൂളിലെ ശുചിമുറിയ്ക്ക് സമീപത്തുള്ള മതിലാണ് കുട്ടിയുടെ മേല്‍ ഇടിഞ്ഞു വീണത്. ഉടന്‍ [...]

Read More

ഒമാനില്‍ നിന്നും നാട്ടില്‍ എത്തിയ പ്രവാസി യുവാവു വീട്ടില്‍ എത്തും മുമ്പു മരിച്ചു

ഒമാനില്‍ നിന്നും നാട്ടില്‍ എത്തിയ പ്രവാസി യുവാവു വീട്ടില്‍ എത്തും മുമ്പു മരിച്ചു

മുതുകുളം: ഒമാനില്‍ നിന്നും നാട്ടില്‍ എത്തിയ പ്രവാസി യുവാവു വീട്ടില്‍ എത്തും മുമ്പു മരിച്ചു. ആറാട്ടുപുഴ നല്ലാണിക്കല്‍ പുത്തന്‍വീട്ടില്‍ രാജേഷ് (30) ആണു മരിച്ചത്. മസ്‌ക്കറ്റില്‍ നിന്ന് അസുഖ ബാധിതനായാണ് ഇയാള്‍ നാട്ടില്‍ എത്തിയത്. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിവാഹം ശേഷം ഒന്നരമാസം കഴിഞ്ഞു ഗള്‍ഫില്‍ പോയതിനാല്‍ രാജേഷിന് മകളെ കാണാനായിട്ടില്ല.മസ്‌ക്കറ്റില്‍ മെക്കാനിക്കായിരുന്നു രാജേഷ്.

Read More

ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. കരള്‍ രോഗ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ കെ.കെ.രാമചന്ദ്രന്‍ നായര്‍ സിപിഎം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ച ശേഷമാണ് എം.എല്‍.എ കുപ്പായമണിഞ്ഞത്.

Read More