Category: ERANAKULAM

തീരപ്രദേശങ്ങള്‍ക്ക് മുന്നറിയിപ്പ്

തീരപ്രദേശങ്ങള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് 2.5 -3 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ കൂറ്റൻ തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 22/4/2018 17:30 മണി മുതൽ 23/4/ 2018 23.30 മണി വരെ തിരമാല ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്. വേലിയേറ്റ സമയത്തു തിരമാലകൾ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് . തീരത്തു ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ [...]

Read More

കസ്റ്റഡി കൊലപാതകം; തിരിച്ചറിയല്‍ പരേഡിന് അനുമതി

കസ്റ്റഡി കൊലപാതകം; തിരിച്ചറിയല്‍ പരേഡിന് അനുമതി

കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തിരിച്ചറിയല്‍ പരേഡിന് കോടതിയുടെ അനുമതി. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളും കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പോലീസുകാരുമായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നത്. ശ്രീജിത്തിന്‍റെ അമ്മയെയും ബന്ധുക്കളെയും ദൃക്സാക്ഷികളെയും ഉള്‍പ്പെടുത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. പരേഡ് എന്ന് നടത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കേസില്‍ റിമാന്‍ഡിലായ വാരാപ്പുഴ എസ്.ഐ ജി.​എ​സ്. ദീ​പ​ക്കി​ന് തിരിച്ചറിയല്‍ പരേഡില്ല. അതേ സമയം വാരാപ്പുഴ സ്റ്റേഷനിലെ എ.എസ്.ഐ ജയാനന്ദനെയും മറ്റ് [...]

Read More

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: വരാപ്പുഴ എസ്.ഐയെ അറസ്റ്റ് ചെയ്തു

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: വരാപ്പുഴ എസ്.ഐയെ അറസ്റ്റ് ചെയ്തു

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്.ഐ ദീപക്കിനെ പ്രതി ചേര്‍ത്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ദീപക്കിനെ നാലാം പ്രതിയായാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. കഴിഞ്ഞ ഒന്‍പത് മണിക്കൂറിലധികമായി ദീപക്കതിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. ഐ.ജി എസ്. ശ്രീജിത്ത് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരാണ് ദീപക്കിനെ ചോദ്യം ചെയ്തത്. ശ്രീജിത്തിനെ എസ്.ഐ ദീപക്ക് മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന മറ്റ് പ്രതികളുടെ മൊഴി ഏറെ നിര്‍ണ്ണായകമായി. എസ്.ഐയുടെ അറസ്റ്റോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസില്‍ നേരത്തെ [...]

Read More

കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് കായലിലേക്ക് ചാടിയ ആലപ്പുഴ തിരുവമ്പാടി കടവത്തുശ്ശേരി വീട്ടില്‍ റോസ്മേരി നീന(30)യുടെ മൃതദേഹം കണ്ടെത്തി. കുമ്പളം വെസ്റ്റ് ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തിന് സമീപത്തുനിന്ന് ഇന്നു രാവിലെ 10 മണിയോടെയാണ് മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി, അരൂര്‍ – കുമ്പളം പാലത്തിനു മുകളിലെത്തിയപ്പോള്‍ തീവണ്ടിയില്‍ നിന്ന് കായലിലേക്ക് ചാടിയത്.കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.

Read More

വാരാപ്പുഴ കേസില്‍ സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രതികളാവും

വാരാപ്പുഴ കേസില്‍ സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രതികളാവും

കൊച്ചി: വാരാപ്പുഴ പോലീസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിനെ ആളുമാറിയാണ് പിടികൂടിയതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. കേസില്‍ സിഐ മുതല്‍ ആര്‍‌ടി‌എഫ് വരെയുള്ളവര്‍ പ്രതികളാവും. പ്രതിയെ ആളുമാറി കസ്റ്റഡിയിലെടുത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിഐ‌ക്കാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വരാപ്പുഴ വാസുദേവന്റെ വീടീക്രമിച്ച സംഭവത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ സുമേഷ് അടക്കമുള്ളവരുടെ മൊഴികളില്‍ വ്യക്തമാണെന്ന് സംഘം അറിയിച്ചു. വരാപ്പുഴ അമ്പലപ്പറമ്പില്‍ ആക്രമണത്തിലാണ് സുമേഷിന് പരിക്കേറ്റത്. ശ്രീജിത്തും, സഹോദരന്‍ സജിത്തും ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്നും സുമേഷ് വെളിപ്പെടുത്തി. വാസുദേവന്റെ സഹോദരനാണ് ശ്രീജിത്തിനെ [...]

Read More

ശ്രീജിത്തിന്റെ കസ്റ്റഡിമരണം: ഉരുട്ടിക്കൊല

ശ്രീജിത്തിന്റെ കസ്റ്റഡിമരണം: ഉരുട്ടിക്കൊല

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് മൂന്നാംമുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന് സംശയം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സുപ്രധാന കണ്ടെത്തൽ. രണ്ട് തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവുകൾ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ലാത്തി പോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയതെന്ന് സംശയം.സംഭവത്തില്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചു. മർദ്ദനം എങ്ങനെയെന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. അന്വേഷണ സംഘം വിദഗ്ധോപദേശം തേടി. അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് ശുപാർശ. നടപടി പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ.

Read More

കലാഭവൻ മണി മെമ്മോറിയൽ അവാർഡ്   പ്രഖ്യാപിച്ചു

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു

കൊച്ചി:കലാഭവൻ മണി മെമ്മോറിയൽ അവാർഡ് അവാർഡുകൾ പ്രഖ്യാപിച്ചു. അജിത്ത് തോട്ടക്കാട് അവാർഡിന് അർഹനായി നാടൻപാട്ടിന്റെ ആലാപന മികവാണ് അജിത്തിനെ അവാർഡിന് അർഹനാക്കിയത് . മണിക്കൊപ്പം നിരവതി വേദികളിൽ അജിത്ത് ഗാനങ്ങൾ ആലപിച്ചിരുന്നു.കലാഭവൻ മണിയോട് ശബ്ദ സാമ്യം മാണ് അജിത്തിനെ കുടുതൽ വേദികളിൽ എത്തിച്ചത് അടുത്തകാലത്ത് അജിത്തിന്റെ പാട്ടുകൾ സോഷ്യൽ മീഡികളിലൂടെ ശ്രദ്ധിക്കപ്പെട്ടു.തിരുവനന്തപുരം തൊട്ടക്കാട് കെ.ആർ.ഭവനിൽ കരുണാകരക്കുറുപ്പിന്റെയൂം രേണുകയുടെയൂം മകനാണ് അജിത്ത്. ഭാര്യ :ഷീബാ കുമാരി, മകൾ:ആരാധ്യ മേയ് രണ്ടാം വാരം എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം [...]

Read More

നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി നല്‍കി

നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി നല്‍കി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി നല്‍കി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കു വേണ്ടി വിദേശത്ത് പോകാനാണ് താത്കാലിക അനുമതി നല്‍കിയിരിക്കുന്നത്. 25 മുതല്‍ മേയ് നാലു വരെ ദുബായ്, സിങ്കപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് ഹര്‍ജി പരിഗണിച്ച അഡീ. സെഷന്‍സ് കോടതി അനുവാദം നല്‍കിയത്. കേസില്‍ ജാമ്യം ലഭിച്ച ശേഷം ഇതു രണ്ടാം തവണയാണ് വിദേശയാത്ര നടത്താന്‍ ദിലീപ് കോടതിയുടെ അനുവാദം [...]

Read More

ശ്രീജിത്തിന്‍റെ മരണകാരണമായത് വയറിനേറ്റ കടുത്ത മര്‍ദ്ദനം

ശ്രീജിത്തിന്‍റെ മരണകാരണമായത് വയറിനേറ്റ കടുത്ത മര്‍ദ്ദനം

പറവൂര്‍:വാരാപ്പുഴ പോലീസിന്‍റെ കസ്റ്റഡിയില്‍ വച്ച് മരിച്ച ശ്രീജിത്തിന്‍റെ മരണകാരണമായത് വയറിനേറ്റ കടുത്ത മര്‍ദ്ദനം. ശ്രീജിത്ത് മരണപ്പെട്ട സ്വകാര്യ ആശുപത്രിയിലെചികിത്സാരേഖകളിലാണ് ഇക്കാര്യമുള്ളത്. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. എട്ടാം തീയതി പുലര്‍ച്ചെയോടെയാണ് അവശനിലയില്‍ ശ്രീജിത്തിനെ ഈ ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് രക്തസമ്മര്‍ദ്ദം 80-60 എന്ന താഴ്ന്ന നിലയിലായിരുന്നു. ഹൃ-ദയമിടിപ്പ് ക്രമാതീതമായി കൂടിയ നിലയിലും. ശാരീരിക അവയവങ്ങളെല്ലാം ഏതാണ്ട് പ്രവര്‍ത്തനരഹിതമായ അവസ്ഥയിലേക്കെത്തിയിരുന്നു. വയറില്‍ മര്‍ദ്ദനമേറ്റ പാടുകളും മുറിപ്പാടുകളുമുണ്ടായിരുന്നു. വയറിനുള്ളില്‍ മുറിവേറ്റ് പഴുപ്പ് വന്ന അവസ്ഥയിലുമായിരുന്നു. ഈ പഴുപ്പ് [...]

Read More

ശ്രീജിത്തിന്റെ കസ്റ്റഡി മരണം;സിബിഐ അന്വേഷിക്കണം

ശ്രീജിത്തിന്റെ കസ്റ്റഡി മരണം;സിബിഐ അന്വേഷിക്കണം

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പോലീസ് സ്റ്റേഷന്‍ പാര്‍ട്ടി ഓഫീസും പാര്‍ട്ടി ഓഫീസ് പോപൊലീസ് സ്റ്റേഷനുമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കൂട്ടിലുള്ള അന്വേഷണത്തെ കുറിച്ച പറയുന്നത് ശരിയല്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

Read More