Category: IDUKKI

ഡെപ്യൂട്ടി തഹസില്‍ദാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഡെപ്യൂട്ടി തഹസില്‍ദാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: രാജകുമാരി ഉടുമ്പന്‍ചോല താലൂക്ക്, റീസര്‍വ്വെ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ നടുമറ്റം, ചിത്രാഞ്ജലിയില്‍ സിപി ബാബു(55)വിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഇന്നലെ രാത്രി ഏഴരയോടെയാണ് മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം ബന്ധുക്കള്‍ കണ്ടത്. എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മറ്റിയംഗമാണ്.രാജകുമാരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശോഭനയാണ് ഭാര്യ. മക്കള്‍: ആതിര, അംബരീഷ്.

Read More

മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്നെത്തും

മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്നെത്തും

കുമളി: മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. ഇതിന് മുമ്പ് ഡിസംബറില്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ക്രമാതീതമായി വെള്ളമുയര്‍ന്നപ്പോഴാണ് ഉപസമിതി അണക്കെട്ടിലെത്തിയത്. പതിവ് സന്ദര്‍ശനത്തിന്റെ ഭാഗമായെത്തുന്ന സംഘത്തില്‍ കേരളം, തമിഴ്‌നാട് പ്രതിനിധികളും ചെയര്‍മാനും പങ്കെടക്കും.

Read More

വേനലില്‍ റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം

വേനലില്‍ റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം

ഇടുക്കി: ശക്തമായ മഴയ്ക്കും തണുപ്പിനും പിന്നാലെ എത്തുന്ന വേനലില്‍ വൈദ്യുതി വകുപ്പ് കണക്കുകൂട്ടുന്നത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം. മാര്‍ച്ച്, മെയ് മാസങ്ങളില്‍ 4200 മെഗാവാട്ടിന് (80 ദശലക്ഷം യൂണിറ്റ്) മുകളില്‍ വൈദ്യുതി ഉപയോഗം എത്തുമെന്നാണ് അനുമാനം. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ജനുവരിയിലെ പരമാവധി ഉപഭോഗം 3864 മെഗാവാട്ടാണ്. അതായത് 67.12 ദശലക്ഷം യൂണിറ്റ്. 2016ലാണ് ഏറ്റവും കൂടിയ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പും വേനല്‍ മഴ ലഭിക്കാത്തതും കൂടി ആയപ്പോള്‍ ആ വര്‍ഷം 4004 മെഗാവാട്ട്, [...]

Read More

പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

കുമളി: ആനവിലാസത്ത് ജനവാസകേന്ദ്രത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. വില്ലേജ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കിണറ്റിലാണ് പുലിയെ ചത്തനിലയില്‍ തോട്ടം തൊഴിലാളികള്‍ കാണുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പും പോലീസും എത്തി ഇന്നലെ വൈകിട്ട് ആറു മണിയോടെ ജഡം കിണറ്റില്‍ നിന്ന് പുറത്തെടുത്തു.ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നാളെ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷമേ പുലിയുടെ മരണകാരണവും പ്രായവും വ്യക്തമാകുകയുള്ളുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരുമാസം മുമ്പ് പരിസരപ്രദേശത്ത് പുലിയിറങ്ങി വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു.

Read More

ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2372.12 അടിയിലെത്തി

ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2372.12 അടിയിലെത്തി

ഇടുക്കി:ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2372.12 അടിയിലെത്തി. 66.046 ശതമാനം. 1418.676 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണിത്. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരമുള്ള വിവരമാണിത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 27.62 ശതമാനം വെള്ളമാണ് ഡാമില്‍ കൂടുതലുള്ളത്. 2018ലേക്കെത്തുമ്പോള്‍ കെഎസ്ഇബിയ്ക്ക് കരുത്ത് പകരുന്നതും ഈ വ്യത്യാസം തന്നെയാണ്. വകുപ്പിന് കീഴില്‍ സംസ്ഥാനത്താകെ 2996.467 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണുള്ളത്. 72 ശതമാനം. പെരിങ്കല്‍ ഒഴികെയുള്ള മറ്റ് സംഭരണികളിലെല്ലാം 62 ശതമാനത്തിലധികം വെള്ളമുണ്ട്. നിലവില്‍ വകുപ്പ് പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നില്ലെങ്കിലും വേനല്‍ കടുക്കുന്നതോടെ ഇതാവശ്യമായി [...]

Read More

കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി

കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി

ഇടുക്കി: കുറിഞ്ഞി ഉദ്യാനത്തിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. നിയമാനുസൃത രേഖകള്‍ ഉള്ളവരെ കുടിയൊഴിപ്പിക്കില്ല. അര്‍ഹരായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. പരിശോധനകളുമായി നാട്ടുകാര്‍ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യാന സംരക്ഷണവും ജനങ്ങളുടെ ആ‍ശങ്ക അകറ്റലുമാണ് സന്ദര്‍ശന ലക്ഷ്യം. കൊട്ടക്കമ്പൂരും വട്ടവടയും സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മന്ത്രി സംഘം ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കുന്നുണ്ട്‍. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പുറമേ വനംമന്ത്രി കെ. രാജു, ഇടുക്കിയില്‍നിന്നുള്ള [...]

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 127.9 അടിയായി. തുടര്‍ച്ചയായി ചെയ്യുന്ന മഴയാണ് ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കിയത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 16000 ഘന അടിയായി വര്‍ധിച്ചിട്ടുണ്ട്. ഒരു ദിവസം കൊണ്ട് ആറടിയുടെ വര്‍ധനവാണുണ്ടായത്.

Read More

യാത്രയ്ക്ക് നിയന്ത്രണം

യാത്രയ്ക്ക് നിയന്ത്രണം

കൊല്ലം:വിനോദസഞ്ചായികള്‍ കേരളത്തിലെ കടല്‍ത്തീരത്തും, മലയോര മേഖലയിലും അടുത്ത രണ്ട് ദിവസങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലയിലെ രാത്രിയാത്ര ഒഴിവാക്കണം.

Read More

“തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവവും”: എംഎം മണി

“തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവവും”: എംഎം മണി

ഇടുക്കി: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിച്ച് മന്ത്രി എംഎം മണി. തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമാണ്. ശ്രീകൃഷ്ണന്റെ കൈയ്യിലിരുപ്പാണ് അദ്ദേഹത്തിന്. ഞാന്‍ അത്രയും പറഞ്ഞാല്‍ മതി, കരിക്കിന്റെയും കരിക്ക് കുടിയുടെയും കാര്യം പറയേണ്ടതില്ല. എംഎം മണി പറഞ്ഞു. എംപിയുടെ പട്ടയം റദ്ദാക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ താന്‍ മാപ്പ് പറയണമെന്ന സിപിഐയുടെ ആവശ്യം മണി തള്ളി. അതൊക്കെ സിപിഐ ചുമ്മാതെ വാചകമടിക്കുന്നതാണെന്നും താന്‍ മാപ്പ് പറയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കുറിഞ്ഞി [...]

Read More

ചലച്ചിത്ര താരം തൊടുപുഴ വാസന്തി അന്തരിച്ചു

ചലച്ചിത്ര താരം തൊടുപുഴ വാസന്തി അന്തരിച്ചു

തൊടുപുഴ: നടിയും നാടക പ്രവര്‍ത്തകയുമായ തൊടുപുഴ വാസന്തി (65)അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു.പുലർച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയിൽ നടക്കും. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റിയിരുന്നു.ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് പി വാസന്തി എന്ന തൊടുപുഴ വാസന്തിയുടെ ജനനം. 450 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 16ഓളം ടെലിവിഷന്‍ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സര്‍ക്കാര്‍ [...]

Read More