Category: KANNUR

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാധ്യാപകനും പാചകക്കാരനും  അറസ്‌റ്റില്‍

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാധ്യാപകനും പാചകക്കാരനും അറസ്‌റ്റില്‍

കണ്ണൂര്‍: അന്തേവാസിയായ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പോസ്‌കോ നിയമപ്രകാരം മദ്രസാധ്യാപകനും പാചകക്കാരനും അറസ്‌റ്റില്‍. പെരുമ്പ ചിറ്റാരിക്കൊവ്വല്‍ മത സ്‌ഥാപനത്തിലെ പാചകക്കാരന്‍ പരിയാരം തിരുവട്ടൂര്‍ വായാട്‌ സ്വദേശി എം.കെ. സിദ്ധിഖ്‌ (31), സ്‌ഥാപനത്തിലെ അധ്യപകന്‍ പഴയങ്ങാടി മാട്ടൂല്‍ നോര്‍ത്തിലെ വി.പി. സയ്യിദ്‌ ഫാളിലി (28) എന്നിവരെയാണ്‌ സി.ഐ. എം.പി. ആസാദ്‌ അറസ്‌റ്റ് ചെയ്‌തത്‌. സ്‌ഥാപനത്തില്‍ താമസിച്ച്‌ പഠിക്കുന്ന കാഞ്ഞങ്ങാട്ടെ പതിമൂന്നുകാരനെ കഴിഞ്ഞ ജൂണ്‍ മുതല്‍ ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയിരുന്നുവെന്ന പോലീസ്‌ പറഞ്ഞു. സംഭവം സ്‌ഥാപനത്തിലെ [...]

Read More

കണ്ണൂരില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

കണ്ണൂരില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ കൂടാളി സ്വദേശി ഷിജില്‍ ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.ഷിജില്‍ മരിച്ചതായി കഴിഞ്ഞ ദിവസം ഇന്റലിജന്‍സിനും വിവരം ലഭിച്ചിരുന്നു. നേരത്തെ തന്നെ ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന ഷിജിലിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്.

Read More

ജാമ്യവ്യവസ്ഥ ലംഘിച്ച് കാരായി രാജന്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍

ജാമ്യവ്യവസ്ഥ ലംഘിച്ച് കാരായി രാജന്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍

കൊച്ചി: ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് തലശ്ശേരിയില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലാണു കാരായി രാജന്‍ എത്തിയത്. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നാണു കാരായി രാജന്റെ വിശദീകരണം. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് ലംഘിച്ചാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തത്. നേരത്തെ എറണാകുളം ജില്ല വിട്ടുപോകാന്‍ കാരായി രാജന് സിബിഐ കോടതി താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. [...]

Read More

ശ്രീനിവാസന്റെ വീട്ടില്‍ കരി ഓയില്‍ പ്രയോഗം

ശ്രീനിവാസന്റെ വീട്ടില്‍ കരി ഓയില്‍ പ്രയോഗം

കണ്ണൂര്‍:നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് സാമൂഹിക വിരുദ്ധരുടെ കരി ഓയില്‍ ആക്രമണം. കണ്ണൂര്‍ പൂക്കോടുള്ള വിനീത് എന്ന വീട്ടിലേക്കാണ് കരി ഓയില്‍ പ്രയോഗം നടന്നിരിക്കുന്നത്. വരാന്തയിലും ഗേറ്റിലുമാണ് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയിരിക്കുന്നത്. പെയ്ന്റ് പണിക്കാര്‍ ആരെങ്കിലുമാകാം കരി ഓയില്‍ ഒഴിച്ചതെന്നും. ഒഴിക്കുന്നവര്‍ വീട് പൂര്‍ണ്ണമായും ഒഴിക്കണമെന്നും പരിഹാസരൂപേണ അഭ്യര്‍ദ്ധിച്ചായിരുന്നു ശ്രീനിവാസന്‍ സംഭവത്തോട് പ്രതികരിച്ചത്. സംഭവത്തില്‍ പരാതി നല്‍കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ശ്രീനിവാസന്‍ [...]

Read More

കൂത്തുപറമ്പില്‍ ബോംബേറ്; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

കൂത്തുപറമ്പില്‍ ബോംബേറ്; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ കൂട്ടുപറമ്പില്‍ ബോംബേറ്. രാത്രി എട്ടരയോടെയാണ് സംഭവം. ബൈക്ക് യാത്രക്കാരായ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ബോംബേറില്‍ പരുക്കേറ്റു. കൂത്തുപറമ്പ് സ്വദേശികളായ ജിതിന്‍, ഷഹനാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബെറിഞ്ഞവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.

Read More

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. ലോകത്തിന്റെ ഏതറ്റത്താണെങ്കിലും ഓണം ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. അത്തപൂക്കളമൊരുക്കി മാവേലിയെ കാത്തിരിക്കുന്ന കുരുന്നുകള്‍, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വിത്യാസമില്ലാതെ ഊഞ്ഞാലാടി രസിക്കുന്നവര്‍. തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും കാല്‍പന്തുകളിയും പുലിക്കളിയും എല്ലാമായി ആഘോഷം പൊടിപൂരമാക്കാനുള്ള മല്‍സരം. ഇതും ഓണക്കാലത്തിന്റെ മാത്രം സവിശേഷത. ഓണമെന്നാല്‍ സമൃദ്ധിയുടെ അടയാളമായ സദ്യയാണ് പ്രധാനം. തൂശനിലയില്‍ വിളമ്പിയ കുത്തരി ചോറ്. ഇല നിറയെ കറികള്‍. മധുരസ്മരണയില്‍ ഇലയില്‍ പഴവും പപ്പടവും കുഴച്ച് പായസം. [...]

Read More

മലയാളികള്‍  ഓണത്തിരക്കിന്‍റെ ഉത്രാടപ്പാച്ചിലില്‍

മലയാളികള്‍ ഓണത്തിരക്കിന്‍റെ ഉത്രാടപ്പാച്ചിലില്‍

തിരുവനന്തപുരം:മലയാളികള്‍ ഓണത്തിരക്കിന്‍റെ ഉത്രാടപ്പാച്ചിലിലാണ്. ഒരാഴ്ച നീളുന്ന ഔദ്യോഗിക ഓണാഘോഷങ്ങള്‍ക്കും ഇന്ന് തലസ്ഥാനത്ത് തുടക്കമാവും. ഓണാഘോഷം സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം ആറുമണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആഘോഷങ്ങളോടനുബന്ധിച്ച് കര്‍ശന ഗതാഗത നിയന്ത്രണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നുമുതല്‍ ഏഴുനാള്‍ നഗരം ഓണാഘോഷത്തിനമര്‍പ്പിലമരും. വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും. നടന്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയാകും. മഞ്ജുവാര്യരുടെയും ഗായകന്‍ വിജയ് യേശുദാസിന്‍റയും നേതൃത്ത്വത്തില്‍ നൃത്ത-സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. ഇത്തവണ കവടിയാറില്‍ നിന്ന് കിഴക്കേകോട്ടയും [...]

Read More

മലയാളികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം

മലയാളികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം

മലയാളികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം. പുഞ്ചിരി പൊഴിഞ്ഞുനില്‍ക്കുന്ന മലയാളത്തിന്റെ ഐശ്വര്യചൈതന്യം നിലനിര്‍ത്തിയ നാട്. ഓണത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യവും സൗഭാഗ്യവും ഏറ്റുവാങ്ങിയ നാട്. അതിനെ നമുക്കിന്ന് തനതായ നിലയില്‍ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്നില്ല. എന്നിരുന്നാലും ഓണവേള സമ്പന്നമാര്‍ന്ന ഒരു കാലഘട്ടത്തിന്റെ മഹനീയ വാഴ്ച. അത് മനുഷ്യചരിത്രത്തിന്റെ അസാധാരണ പ്രതീക്ഷകള്‍ക്ക് എന്നെന്നും മകുടമണിയുന്നു. തിരുവോണ നാളില്‍ പൂക്കളത്തിനു തൊട്ടുമുന്‍പില്‍ ശുദ്ധിചെയ്ത ഒരു മരപ്പലകമേല്‍ ചെറുതും വലുതുമായ ക്രമീകൃത ഉയരത്തില്‍ ഏഴും ഒമ്പതും തൃക്കാക്കരയപ്പനെ വയ്ക്കുകയാണ് പതിവ്. തിരുവോണനാളില്‍ [...]

Read More

ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍

ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍

ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശം പകര്‍ന്ന് ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. ഒന്നും തന്റേതല്ലെന്ന ലാളിത്യത്തിന്റെ പാഠമാണ് പെരുന്നാള്‍ നമുക്ക് നല്‍കുന്ന സന്ദേശം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഈദ്‌റാഹുകളില്‍ ആയിരങ്ങള്‍ പങ്കെടുക്കും.

Read More

കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരെ കുറ്റപത്രം

കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരെ കുറ്റപത്രം

കണ്ണൂര്‍: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിന്‍റെ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അടക്കം ആറു പ്രതികള്‍ക്കെതിരെ കുറ്റപത്രം. സി.ബി.ഐ രണ്ടാംഘട്ട കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണിത്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ ജയരാജനെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. കൊലയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത് ജയരാജന്‍ ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മധുസൂദനന്‍, ജിതേഷ്, സജിത്ത് തുടങ്ങിയവരും രണ്ടാം കുറ്റപത്രത്തില്‍ പ്രതികളാണ്. 2014 സെപ്തംബര്‍ [...]

Read More