Category: KASARGOD

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു

കാസര്‍കോട്: പൊയിനാച്ചിയില്‍ ദേശീയപാതയോരത്ത് ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു രണ്ടു പേര് മരിച്ചു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ (32), മകള്‍ വിസ്മയ (13) എന്നിവരാണു മരിച്ചത്. ലോറിയിലിടിച്ച ഓട്ടോ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഇടിച്ച അതേ ലോറി വീണാണ് ഓട്ടോയില്‍ ഉണ്ടായിരുന്ന അമ്മയും മകളും മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. സാരമായ പരിക്കുകളോടെ രാജനെയും ഓട്ടോ ഡ്രൈവർ ഖാദറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. [...]

Read More

പോലീസ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ച നിലയില്‍

പോലീസ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: അജാനൂര്‍ വേലാശ്വരത്ത് വീട്ടമ്മയുടെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ ഞെരിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പരിസരവാസി ആത്മഹത്യ ചെയ്ത നിലയില്‍. കവര്‍ച്ച നടന്ന വീടിനടുത്ത് ഹോട്ടല്‍ നടത്തുന്ന കുഞ്ഞിക്കണ്ണനെ(51) യാണ് ഇന്നലെ രാവിലെ ഹോട്ടലിന് പിറകിലെ മരത്തില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന്ന് കവര്‍ച്ചയ്ക്കിടയില്‍ പരിക്കേറ്റ ജാനകിയുടെ വീട്ടുമുറ്റത്തെ കിണറിന്റെ കയര്‍ ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്. കുഞ്ഞിക്കണ്ണനെ ഇന്നലെ രാവിലെ ചോദ്യം ചെയ്യാനായി പോലീസ് കാസര്‍കോട്ടേക്ക് വിളിപ്പിച്ചിരുന്നു. [...]

Read More

റിട്ട.അധ്യാപികയെ കവര്‍ച്ചക്കാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

റിട്ട.അധ്യാപികയെ കവര്‍ച്ചക്കാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

കാഞ്ഞങ്ങാട് ; മോഷണ ശ്രമത്തിനിടെ റിട്ട.അധ്യാപികയെ കവര്‍ച്ചക്കാര്‍ കഴുത്തറുത്ത് കൊന്നു. ഇന്നലെ രാത്രി ചീമ്മേനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മുഖം മൂടി ധരിച്ച മൂന്ന് മോഷ്ടാക്കള്‍ വീട്ടില്‍ കയറി കവര്‍ച്ചാ ശ്രമത്തിനിടെ റിട്ട.അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ശങ്കരന്‍ മാസ്റ്റര്‍ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് .പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ബാബറി മസ്ജിദ് ദിനം കാസര്‍ഗോഡ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

ബാബറി മസ്ജിദ് ദിനം കാസര്‍ഗോഡ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ് ദേശിയ പാതയില്‍ തലപ്പാടിക്ക് സമീപമാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്.ഇതേ തുടര്‍ന്ന് ഇതു വഴിയുള്ള സ്വകാര്യ ബസ്സ് സര്‍വ്വീസ് ഉള്‍പ്പടെ നിര്‍ത്തിവെച്ചു.ഹോസങ്ങാടി വഴി തലപ്പടിയില്‍ നിന്നും ആനക്കല്ലിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. ബസ്സിലെ യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറിക്ക് നേരെ ഉപ്പള ഹിദായത്തു നഗറില്‍ മോട്ടോര്‍ ബൈക്കിലെത്തിയ സംഘം കല്ലേറ് നടത്തി. കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സിന് നേരെയും ഉപ്പള കെയ്കംബയില്‍ വെച്ച് കല്ലേറുണ്ടായി. മഞ്ചേശ്വരം [...]

Read More

എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ പുതുതായി 287 പേരെ കൂടി ഉൾപ്പെടുത്തി

എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ പുതുതായി 287 പേരെ കൂടി ഉൾപ്പെടുത്തി

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ പുതുതായി 287 പേരെ കൂടി ഉൾപ്പെടുത്തി. ദുരിത ബാധിതരായ 608 പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുവാനും എൻഡോ സൾഫാൻ സെൽ യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ഏപ്രിലിൽ കാസർഗോഡ് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്നാണ് ദുരിതബാധിതരെ കണ്ടെത്തിയത്. പരിശോധനകൾ പൂർത്തിയാക്കിയ 287 പേരാണ് അന്തിമ പട്ടികയിൽ ഇടംനേടിയത്. നിലവിൽ 5209 അംഗങ്ങൾ ദുരിത ബാധിത പട്ടികയിലുണ്ട്. പുതിയ സാഹചര്യത്തിൽ ഇത് 5490 ആയി ഉയരും.പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത 608 പേര്‍ക്കാണ് സൗജന്യ [...]

Read More

ഇന്ന് ബിജെപി ഹര്‍ത്താല്‍

ഇന്ന് ബിജെപി ഹര്‍ത്താല്‍

കാസര്‍ഗോഡ് : ബിജെപി ബെളളൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ ജയകുമാറിന് നേരെ അക്രമം. പരുക്കേറ്റ ജയകുമാറിനെ പുത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ജയകുമാറിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബെള്ളൂര്‍ പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Read More

കാസര്‍ഗോഡ് കാനറ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ച ശ്രമം

കാസര്‍ഗോഡ് കാനറ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ച ശ്രമം

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ വന്‍ എടിഎം കവര്‍ച്ച ശ്രമം. കാനറ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ച ശ്രമം നടന്നത്. 16 ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് വാദം. ബാങ്ക് രേഖകള്‍ പ്രകാരം 20 ലക്ഷം രൂപയാണ് എടിഎമ്മില്‍ നിറച്ചിരുന്നത്. അതില്‍ നാല് ക്ഷം രൂപ ഉപഭോക്താക്കള്‍ പിന്‍വലിച്ചിരുന്നു. ബാക്കി പണം ക്യാഷ് ബോക്‌സില്‍ ഉണ്ടെന്നാണ് കരുതുന്നത്. ആദ്യം തന്നെ പണം നഷ്ടപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിദഗ്ധ സംഘം പരിശോധിച്ച [...]

Read More

ഇന്ന് അല്‍ഷിമേഴ്‌സ് ദിനം

ഇന്ന് അല്‍ഷിമേഴ്‌സ് ദിനം

ഇടുക്കി:ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം. മറവിയുടെ കാണക്കയത്തിലേക്ക് വീണവരെ കൈപിടിച്ചുയര്‍ത്തേണ്ടതിന്റെയും പരിചരിക്കേണ്ടതിന്‍രെയും ആവശ്യകത ഓര്‍മെപ്പെടുത്തിയാണ് ഒരു അല്‍സ്‌ഹൈമേഴ്‌സ് ദിനം കൂടി കടന്ന് പോകുന്നത്. ബ്ലസി ചിത്രം തന്മാത്രയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായര്‍ മലയാളികളുടെ നൊമ്പരമാണ്. ഇതുപോലെ സ്മൃതിനാശം സംഭവിച്ച രണ്ട് ലക്ഷത്തോളം പേരാണ് കേരളത്തിലുള്ളത്. ലോകത്ത് മൊത്തം 40 കോടിയിലധികം അല്‍സ്‌ഹൈമേഴ്‌സ് രോഗികളുണ്ടന്നാണ് കണക്ക്. തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍സ്‌ഹൈമേഴ്‌സ്. മധ്യവയസ് പിന്നീടുന്നതോടെയാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. [...]

Read More

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരന്‍ മരിച്ചു

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരന്‍ മരിച്ചു

കാസര്‍ഗോഡ്: കളിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരന്‍ മരിച്ചു. കാസര്‍ഗോഡ് കുണ്ടംകുഴി സ്വദേശി ശിവപ്രസാദിന്റെ മകന്‍ ആദിയാണ് മരിച്ചത്. വീട്ടില്‍ നിന്ന് കളിക്കുന്നതിനിടെ കുഞ്ഞ് വായില്‍ വെച്ച ബലൂണ്‍ കഷ്ണം അബദ്ധത്തില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

ജിദ്ദ:സൗദിയിലെ തബൂക്കില്‍ മംഗലാപുരം സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട്പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തു. മംഗലാപുരം ഉടുപ്പി സ്വദേശിളായ 36 കാരനായ ബഷീര്‍, ജാസ്മിന്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം തബൂക്കിലെ കിംഗ് ഫഹദ് ആശുപത്രിയിലും പരിക്കേറ്റവരെ കിംഗ് ഫഹദ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്. തബൂക്കില്‍നിന്നും 20 കിലോമിറ്റര്‍ അകലെ മദാഇന്‍ സ്വാലിഹ് റോഡിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം.

Read More