FLASH NEWS

    നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി     രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു

Category: KOLLAM

ഐ.എസില്‍ എത്തിയതായിക്കരുതുന്ന  മലയാളികളുടെ എണ്ണം 183

ഐ.എസില്‍ എത്തിയതായിക്കരുതുന്ന മലയാളികളുടെ എണ്ണം 183

ന്യൂഡല്‍ഹി:ഐ.എസില്‍ എത്തിയതായിക്കരുതുന്ന മലയാളികളുടെ എണ്ണം 183.ഇതില്‍ 95 പേര്‍ അഫ്ഗാനിലെ നാംഗര്‍ഹാറിലും ശേഷിക്കുന്നവര്‍ ഇറാഖ്, സിറിയ, ലെബനന്‍ എന്നിവിടങ്ങളിലുമാണെന്നാണ് കരുതുന്നത്.പട്ടികയിലുള്‍പ്പെട്ട 79 പേര്‍ ഇപ്പോഴും ബന്ധുക്കളുമായി ബന്ധം പുലര്‍ത്തുന്നവരാണ്. ഇവരില്‍ 88 പേര്‍ കാസര്‍കോട് ജില്ലക്കാരും 33 പേര്‍ കണ്ണൂരുകാരും 28 പേര്‍ മലപ്പുറത്തുകാരുമാണ്. കോഴിക്കോട്ടുനിന്നുള്ള 19 പേരും കൊല്ലത്തുനിന്നുള്ള ആറുപേരും പാലക്കാട്ടുനിന്നുള്ള അഞ്ചുപേരും ഇക്കൂട്ടത്തിലുണ്ട്. ഗള്‍ഫിലെത്തിയശേഷം കാണാതായവരുടെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ലിസ്റ്റ്.

Read More

പുനലൂർ വില്ലേജിൽ അനധികൃത കയ്യേറ്റ മൊഴിപ്പിച്ചു

പുനലൂർ വില്ലേജിൽ അനധികൃത കയ്യേറ്റ മൊഴിപ്പിച്ചു

കൊല്ലം :പുനലൂർ വില്ലേജിൽ കേളങ്കാവ് വള്ളിമാനൂരിൽ സർക്കാർ പുറമ്പോക്ക് അനധികൃതമായി കയ്യേറി കുടിൽ കെട്ടിയത് വില്ലേജ് ഓഫീസറും സംഘവും ചേർന്ന് ഒഴിപ്പിച്ചു. ഭൂരഹിതർക്ക് നൽകുവാൻ നീക്കിവച്ചിരുന്ന സ്ഥലമാണ് അനധികൃതമായി കയ്യേറാൻ ശ്രമിച്ചത് .ഒഴിപ്പിക്കലിന് ഡെപ്യൂട്ടി തഹസിൽദാർമാരായ രവി പ്രസാദ്, വിനു രാജ്, വില്ലേജ് ഓഫീസർ സന്തോഷ് ജി നാഥ് സ്പെഷ്യൽ വില്ലേജ് ഓഫീസർ ഷാജഹാൻ, സീനിയർ ക്ലർക്ക് സുമേഷ്, വില്ലേജ് സ്റ്റാഫ് ശശി എന്നിവർ നേതൃത്വം നൽകി.

Read More

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

കൊല്ലം: കൊല്ലം അഴീക്കലില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി മനോജ്(40)ആണ് മരിച്ചത്. ഒരാളെ കാണാതായി. ഇയാള്‍ക്ക് വേണ്ടി കടലില്‍ തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. വള്ളം അപകടത്തില്‍ പെടാനുള്ള കാരണത്തെപ്പറ്റി വ്യക്തതയില്ല.

Read More

തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനുസമീപം രണ്ടുപേര്‍ മുങ്ങിമരിച്ചു

തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനുസമീപം രണ്ടുപേര്‍ മുങ്ങിമരിച്ചു

കൊല്ലം :തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനുസമീപം കയത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രന്‍ (31) ഇസക്കി മുത്തു (25) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്കാശുപത്രിയിലേക്കു മാറ്റി. ഇവര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചു കയത്തിലിറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കാലവര്‍ഷത്തില്‍ വെള്ളച്ചാട്ടത്തിലെ ഒഴുക്കുശക്തമായതിനെ തുടര്‍ന്ന് ഈഭാഗത്തു പ്രവേശനം അനുവദിച്ചിരുന്നില്ല. പ്രതീകാത്മക ചിത്രം

Read More

കായംകുളത്ത് 80 കിലോ ഭാരമുള്ള ഇരുമ്പുസിഗ്നല്‍ പെട്ടിവച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം

കായംകുളത്ത് 80 കിലോ ഭാരമുള്ള ഇരുമ്പുസിഗ്നല്‍ പെട്ടിവച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം

കായംകുളം: തിരുവനന്തപുരത്തുനിന്നും എറണാകുളം ഭാഗത്തേക്ക് വന്ന ചെന്നൈ എക്‌സ്പ്രസ് അട്ടിമറിക്കാനാണ് ശ്രമം. എണ്‍പതു കിലോയോളം ഭാരമുള്ള ഇരുമ്പുസിഗ്നല്‍ പെട്ടി പാളത്തില്‍ വച്ചാണ് തീവണ്ടി അട്ടിമറിക്കാന്‍ നടന്നത്. ചേരാവള്ളി ലെവല്‍ ക്രോസിന് സമീപം ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. തീവണ്ടിയിടിച്ച് വന്‍ ശബ്ദത്തോടെ പെട്ടി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വണ്ടി നിര്‍ത്തി ഉടന്‍ തന്നെ ലോക്കോ പൈലറ്റ് ഉടന്‍ കായംകുളം സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. പാളത്തിനരികിലുണ്ടായിരുന്ന സിഗ്നല്‍ ബോക്‌സാണ് ഇളക്കി പാളത്തില്‍ വച്ചിരുന്നത്. കാസ്റ്റ് അയണില്‍ നിര്‍മ്മിച്ചതാണ് പെട്ടി. എന്നാല്‍ ഇത് [...]

Read More

കള്ളപ്പണം വെളുപ്പിക്കല്‍: 6 സഹ.ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു

കള്ളപ്പണം വെളുപ്പിക്കല്‍: 6 സഹ.ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു

കൊല്ലം: രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ച ഘട്ടത്തിൽ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ച കേസിൽ കൊല്ലം ജില്ലയിലെ ആറു സഹകരണ ബാങ്കുകൾക്കെതിരെ സിബിഐ കേസെടുത്തു. സഹകരണ ബാങ്ക് സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. സഹകരണ ബാങ്കുകൾ കൂടുതൽ പണം നിക്ഷേപമായി സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കൊല്ലം കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന, കടയ്കല്‍, പുതിയകാവ്, മയ്യനാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസ്. ബാങ്ക് രേഖകളില്‍ വലിയ കൃത്രിമം നടത്തിയാണ് ഇവര്‍ കള്ളപ്പണം വെളുപ്പിച്ചത്. പന്മന, ചത്തന്നൂര്‍ ശാഖകളിലാണ് [...]

Read More

രണ്ടരവയസ്സുകാരി പീഡനത്തിനിരയായി, രണ്ടുപേര്‍ അറസ്റ്റില്‍

രണ്ടരവയസ്സുകാരി പീഡനത്തിനിരയായി, രണ്ടുപേര്‍ അറസ്റ്റില്‍

കായംകുളം: പുതുപ്പള്ളിയില്‍ രണ്ടുവയസ്സുകാരി പീഡനത്തിരയായി. അയല്‍വാസികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഈ മാസം 21 നായിരുന്നു സംഭവം. ഇരുപത് വയസ്സുകാരായ വിപിന്‍, അഖില്‍രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Read More

കൊല്ലത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

കൊല്ലത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

കൊല്ലം: കൊല്ലത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനാല്‍ ഇരുദിശകളിലേക്കുമുള്ള ട്രെയിനുകള്‍ വൈകുന്നു. മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ്, കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി, തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകുന്നത്.

Read More

പുനലൂർ  കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ സർവ്വീസുകൾ വെട്ടിക്കുറച്ചു

പുനലൂർ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ സർവ്വീസുകൾ വെട്ടിക്കുറച്ചു

കൊല്ലം :പുനലൂർ ഡിപ്പോയാൽ നിന്നും 24 ഓളം സർവ്വീസുകളാണ് കുറച്ചത് 72 സർവീസുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ നിന്ന് ഇപ്പോൾ ഉള്ളത് 58 സർവ്വീസുകളാണ്. മലയോര മേഖലയിലേക്കുള്ള 80% സർവ്വീസുകളും ഇപ്പേൾ നിർത്തലാക്കി കുമരം കുടി, ചെമ്പനരുവി,വിളക്കുപാറ,ആയിരനല്ലൂർ,കമുകുംചേരി തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലേക്കുള്ള സർവ്വീസുകളാണ് നിർത്തിയത് കെ.എസ്.ആര്‍.ടി.സി യുടെ നടപടിയിൽ മലയോര ഗ്രാമം ദുരിതത്തിലായി സർവീസുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ ആർ.ടി.ഒ അടക്കമുള്ളവർക്ക് പരാതി നൽകിയങ്കിലും നടപടി ഉണ്ടായില്ല.

Read More

കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

ചടയമംഗലം:ആന്ധ്രയില്‍നിന്ന് ഏഴരക്കിലോ കഞ്ചാവുമായെത്തിയ ഇട്ടിവ ചരിപ്പറമ്പ് ചരുവിളവീട്ടില്‍ പ്രസാദ്(48), കോട്ടുക്കല്‍ തോട്ടംമുക്ക് മാന്തടത്തില്‍ പുത്തന്‍വീട്ടില്‍ സോമന്‍ പിള്ള(55), കാര്യറ ചരുവിലഴികം വീട്ടില്‍ റഫാന്‍(19) എന്നിവരാണ് പിടിയിലായത്. വിജയവാഡയ്ക്കടുത്തുള്ള തുടിയില്‍നിന്ന് കഞ്ചാവുമായി എത്തിയ സംഘത്തെ ആയൂരില്‍നിന്നാണ് പിടികൂടിയത്. 3000 രൂപയ്ക്ക് ആന്ധ്രയില്‍ ലഭിക്കുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ് സംഘം വില്‍ക്കുന്നത്. പുനലൂര്‍ എ.എസ്.പി. ഡോ. കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ സംഘത്തെ നിരീക്ഷിച്ച പോലീസ് ഇവര്‍ കഞ്ചാവുമായി എത്തുന്നതറിഞ്ഞ് വലവിരിക്കുകയായിരുന്നു.

Read More