FLASH NEWS

    നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി     രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു

Category: KULATHUPUZHA

വാവസുരേഷിനു മുമ്പില്‍ 107-മത്തെ രാജവെമ്പാലയും കീഴടങ്ങി

വാവസുരേഷിനു മുമ്പില്‍ 107-മത്തെ രാജവെമ്പാലയും കീഴടങ്ങി

കൊല്ലം: വാവസുരേഷിനു മുമ്പില്‍ 107-മത്തെ രാജവെമ്പാലയും കീഴടങ്ങി. കുളത്തൂപ്പുഴ സ്വദേശി സുരേന്ദ്രന്റെ വീട്ടില്‍ നിന്നുമാണ് 9 വയസ്സ് പ്രായമുള്ള പെണ്‍ രാജവെമ്പാലയെ പിടികൂടിയത്. 13 അടി നീളം ഉണ്ടായിരുന്നു ഇതിന്. ഇതുവരെ 30,000ത്തോളം പാമ്പുകളെ സുരേഷ് പിടികൂടിയിട്ടുണ്ട്. പിടിക്കുന്ന പാമ്പുകളെ കാട്ടില്‍ തുറന്നു വിടുന്നതാണ് സുരേഷിന്റെ രീതി.

Read More

ആയിരങ്ങള്‍ക്ക് ആവേശമായി കടമാങ്കോട് കുതിരിയെടുപ്പ്

ആയിരങ്ങള്‍ക്ക് ആവേശമായി കടമാങ്കോട് കുതിരിയെടുപ്പ്

കൊല്ലം:ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് കുളത്തുപ്പുഴ കടമാങ്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ നടന്ന കുതിരിയെടുപ്പ് ആയിരങ്ങള്‍ക്ക് ആവേശമായി. ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് കുതിരയെടുപ്പു കാണുന്നതിനായി ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. മൂന്നുമണിക്ക് ക്ഷേത്ര നടയില്‍ നിന്നും ആരംഭിച്ച ഉത്സവഘോഷയാത്ര തിരികെ ക്ഷേത്രത്തില്‍ സമാപിച്ചപ്പോള്‍ കടമാങ്കോട് ഇരുകരകളില്‍ നിന്നുള്ളവര്‍ കൂറ്റന്‍ കുതിരയെ ആവേശത്തോടെ തോളിലേറ്റി. ക്ഷേത്രത്തിനു ചുറ്റും മൂന്നു വലം വച്ച് കുതിരയെടുപ്പു സമാപിച്ചു. കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബൈജു കുമാര്‍, സബ്ഇന്‍സ്പെക്ടര്‍ അനീഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സുരക്ഷ കുതിരയെടുപ്പിനും [...]

Read More

കുളത്തുപ്പുഴയിലെ രാഷ്ട്രീയ സംഘര്‍ഷം: ശക്തമായ നടപടിയുമായി പോലീസ്

കുളത്തുപ്പുഴയിലെ രാഷ്ട്രീയ സംഘര്‍ഷം: ശക്തമായ നടപടിയുമായി പോലീസ്

കൊല്ലം :കുളത്തുപ്പുഴ സാംനഗറില്‍ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ സി പി എം ആര്‍ എസ് എസ് സംഘര്‍ഷത്തില്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത നടപടികളുമായി പോലീസ്. കേസുമായി ബന്ധപെട്ട് ഒന്‍പതു ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും ഏഴ് സി പി എം പ്രവര്‍ത്തകര്‍ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ 307 (കൊലപാതക ശ്രമം) സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ 308 (കൊലപ്പെടുത്തുക എന്ന ഉദ്ധേശത്തോടെ കൂടിയുള്ള ആക്രമണം) തുടങ്ങി ശക്തമായ വകുപ്പുകള്‍ [...]

Read More

കുളിമുറിയിലെ വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ചു വീട്ടമ്മക്ക്‌ ഗുരുതരപരിക്ക്

കുളിമുറിയിലെ വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ചു വീട്ടമ്മക്ക്‌ ഗുരുതരപരിക്ക്

കൊല്ലം :കുരങ്ങുകള്‍ തകര്‍ത്തത് അറിയാതെ വീട്ടിലെ കുളിമുറിയിലെ വാട്ടര്‍ ഹീറ്റര്‍ ഉപയോഗിച്ച വീട്ടമ്മക്ക്‌ ഗുരുതരപരിക്ക്. കുളത്തുപ്പുഴ ആറ്റിന്കിഴക്കേക്കര സി പി ഹൗസില്‍ അബ്ദുല്‍ഷുക്കൂറിന്‍റെ ഭാര്യ റഷീദയെയാണ് ഹീറ്റര്‍ പൊട്ടിത്തെറിച്ചു ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുളിമുറിക്കുള്ളില്‍ കടന്ന കുരങ്ങുകള്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുന്ന വയറുകള്‍ അടക്കം നശിപ്പിച്ചിരുന്നു. ഇതറിയാതെ ഹീറ്റര്‍ ഓണാക്കിയപ്പോള്‍ പൊട്ടിത്തെറിക്കുകയിരുന്നു. പ്രദേശത്ത്‌ കഴിഞ്ഞ കുറച്ചു നാളുകളായി കുരങ്ങു ശല്ല്യം അതിരൂക്ഷമായിരിക്കുകയാണ്. വീടിനുള്ളില്‍ കടക്കുന്ന കുരങ്ങുകള്‍ ആഹാരസാധനങ്ങള്‍, വസ്ത്രങ്ങള്‍, കുട്ടികളുടെ പാഠപുസ്തകങ്ങള്‍ അടക്കം [...]

Read More

കുളത്തുപ്പുഴയില്‍ സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം

കുളത്തുപ്പുഴയില്‍ സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം

കൊല്ലം :കഴിഞ്ഞ ദിവസം സാംനഗറില്‍ സി പി എം, ആര്‍ എസ് എസ് സംഘര്‍ഷത്തെ തുടര്‍ന്ന് സി പി എം കുളത്തുപ്പുഴ പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത പ്രാദേശിക ഹര്‍ത്താല്‍ പൂര്‍ണ്ണം. കുളത്തുപ്പുഴ ടൗണ്‍ അടക്കം മിക്ക പ്രദേശങ്ങളിലെയും കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. എന്നാല്‍ വാഹന ഗതാഗതത്തെ ഹര്‍ത്താല്‍ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചില്ല. വൈകിട്ട് സി പി എം പ്രവര്‍ത്തകര്‍ കുളത്തുപ്പുഴ ടൗണില്‍ പ്രകടനം നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ആര്‍ എസ് എസിന്‍റെ അക്രമ [...]

Read More

കുളത്തൂപ്പുഴ സാംനഗറിൽ സി പി എം – ആർ എസ് എസ് സങ്കർഷം

കുളത്തൂപ്പുഴ സാംനഗറിൽ സി പി എം – ആർ എസ് എസ് സങ്കർഷം

കൊല്ലം :കുളത്തുപ്പുഴ സാംനഗറിൽ സി പി എം – ആർ എസ് സങ്കർഷം.സി പി എം ലോക്കൽ കമ്മിറ്റി അംഗം അടക്കം അഞ്ചിൽ അധികം പേർക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. ശാഖകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആർഎസ്എസ് പ്രവർത്തകനെ ഡി വൈ എഫ് ഐ പ്രവർത്തകൻ ഭീഷണിപ്പെടുത്തി എന്നാരോപിച്ചു കൊണ്ട് ആർ എസ് എസ് പ്രവർത്തകർ സാംനഗറിൽ നടത്തിയ പ്രകടനത്തിനിടെയാണ് ഇരു കൂട്ടരും തമ്മിൽ സങ്കർഷം ഉണ്ടായത്. സങ്കർഷത്തിൽ സി പി എം ലോക്കൽ [...]

Read More

മകനുമായി അംഗന്‍വാടിയില്‍ നിന്നും മടങ്ങിയ അമ്മക്ക് ദാരുണാന്ത്യം

മകനുമായി അംഗന്‍വാടിയില്‍ നിന്നും മടങ്ങിയ അമ്മക്ക് ദാരുണാന്ത്യം

കൊല്ലം :അഗന്‍വാടിയില്‍ നിനും മകനെ വീട്ടിലേക്കു കൂട്ടിവാരന്‍ പോയ അമ്മക്ക് അമിത വേഗതയില്‍ എത്തിയ പിക്കപ്പ് വാന്‍ ഇടിച്ചു ദാരുണമായ അന്ത്യം. ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ മൈലമൂട് റേഷന്‍കടക്ക് സമീപമാണ് നാടുനെ നടുക്കി ദുരന്തം ഉണ്ടായത്. മൈലമൂട് ചരുവിളപുത്തന്‍ വീട്ടില്‍ അരുണിന്‍റെ ഭാര്യ അമ്പിളി (24) ലാണ് പിക്കപ്പ് വാനിടിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ നാലുവയസുകാരന്‍ അതുലിനെ ഗുരുതരമായ് പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയില്‍ എത്തിയ [...]

Read More

രാഗസരോവരം യാഥാര്‍ത്യമാകും, സംശയം വേണ്ടന്ന് മന്ത്രി കെ രാജു

രാഗസരോവരം യാഥാര്‍ത്യമാകും, സംശയം വേണ്ടന്ന് മന്ത്രി കെ രാജു

കൊല്ലം :അന്തരിച്ച മലയാളസംഗീത ചക്രവര്‍ത്തി കുളത്തുപ്പുഴ സ്വദേശി രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് ജന്മനാട്ടില്‍ നിര്‍മ്മാണം ആരംഭിക്കുകയും പിന്നീട് രാഷ്ട്രീയ വടംവലിക്ക് പാത്രമായി നിര്‍മ്മാണം നിലക്കുകയും ചെയ്ത രാഗസരോവരം നിര്‍മ്മാണം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യുമെന്നും അതില്‍ ആര്‍ക്കും സംശയം വേണ്ട എന്നും മന്ത്രി അഡ്വ: കെ രാജു പറഞ്ഞു. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എസ് നളിനിയമ്മ അടക്കമുള്ള ജനപ്രതിനിധികളും താനും അടങ്ങുന്ന സംഘം സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിന്‍റെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഇതിനു തീരുമാനമായി [...]

Read More

കുളത്തുപ്പുഴ ഡാലികരിക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

കുളത്തുപ്പുഴ ഡാലികരിക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

കൊല്ലം :കുളത്തുപ്പുഴയുടെ വനാതിര്‍ത്തിയില്‍ ഒരുഭാഗത്ത് കാട്ടാനകളുടെ ശല്യവും ആക്രമണവും തടയുന്നതിനായി വനം വകുപ്പ് ശ്രമം തുടരുമ്പോള്‍ മറ്റൊരുവശത്ത്‌ കാട്ടാന ശല്യം കൂടുതല്‍ രൂക്ഷമാവുകയാണ്. വനത്തില്‍ ഒറ്റപെട്ട പ്രദേശമായ ഡാലികരിക്കത്ത് ഇന്ന് പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ പതിനൊന്നുവയസുകരാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഡാലി മാത്രക്കരിക്കം അനിൽ ഭവനിൽ ജയൻ (37) ജയന്‍റെ സഹോദരപുത്രന്‍ രാഹുൽ (11) എന്നിവർക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ ഡാലിഭാഗത്തേക്ക് വരവേ വനപാതക്കരുകില്‍ നിന്ന കാട്ടാന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തുമ്പിക്കൈയില്‍ അടിച്ചു വീഴുത്തുകയായിരുന്നു. വീണ ഉടന്‍ [...]

Read More

ആര്‍ പി എല്‍ ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി

ആര്‍ പി എല്‍ ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി

കുളത്തുപ്പുഴ:തൊഴിലാളികള്‍ക്ക് ബാങ്ക് അകൌണ്ട് വഴിയുള്ള ശമ്പള വിതരണം മാറ്റി ശമ്പളം തുകയായി കൈയില്‍ നല്‍കുന്ന മുന്‍ രീതി പുനസ്ഥാപിക്കുക എന്ന മുഖ്യആവശ്യം ഉന്നയിച്ചുകൊണ്ട് AITUC യുടെ നേതൃത്വത്തില്‍ ആര്‍ പി എല്‍ കുളത്തുപ്പുഴ എസ്റ്റേറ്റില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് ആര്‍ പി എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്ക് വഴിയാക്കിയത്. എന്നാല്‍ നോട്ടു നിരോധനം വന്നതിനെ തുടര്‍ന്ന് അകൌണ്ടില്‍ എത്തുന്ന ശമ്പളം കൃത്യ സമയത്ത് എടുക്കുന്നതിനു തങ്ങള്‍ക്കു കഴിയുന്നില്ലന്നു തൊഴിലാളികള്‍ ആരോപിക്കുന്നു. ATM കാര്‍ഡുമായി തുക [...]

Read More