Category: KOTTAYAM

കെഎം മാണി ഏത് മുന്നണിയില്‍ പോകണമെന്നത് അദ്ദേഹത്തിന് തീരുമാനിക്കാം: ഉമ്മൻ ചാണ്ടി

കെഎം മാണി ഏത് മുന്നണിയില്‍ പോകണമെന്നത് അദ്ദേഹത്തിന് തീരുമാനിക്കാം: ഉമ്മൻ ചാണ്ടി

കോട്ടയം: കെഎം മാണി ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന് ഉമ്മന്‍ചാണ്ടി. ജനകീയ അടിത്തറയുള്ള നേതാവെന്ന ഇപി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണിയെ ആര്‍ക്കും ക്ഷണിക്കാം. യുഡിഎഫിന്റെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടതുപക്ഷം മാണിക്കും കേരളകോണ്‍ഗ്രസിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളിലും പ്രതിഷേധങ്ങളിലും ജനങ്ങളോട് മാപ്പ് പറയണമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Read More

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍

കോട്ടയം: ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍.പോക്‌സോ നിയമപ്രകാരമാണ് ചങ്ങനാശ്ശേരി പോലീസ് അച്ഛനെയും അമ്മാവന്റെ മകനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.അംഗന്‍വാടിയില്‍ അസ്വാഭികമായി പെരുമാറിയ കുട്ടിയോട് അധ്യാപിക വിവരങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്.ആരോഗ്യ വിദഗ്ധരുടെ പരിശോധനയില്‍ കുട്ടി നിരവധി തവണ ഉപദ്രവിക്കപ്പെട്ടായി തെളിഞ്ഞു. അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് അച്ഛനും ബന്ധുവും കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

Read More

ട്രാന്‍സ്ജന്‍ഡറിനെ പൊലീസ് അപമാനിച്ചതായി പരാതി

ട്രാന്‍സ്ജന്‍ഡറിനെ പൊലീസ് അപമാനിച്ചതായി പരാതി

കോട്ടയം: കോട്ടയത്ത് ട്രാന്‍സ്ജന്‍ഡറിനെ പൊലീസുകാരന്‍ അപമാനിച്ചതായി പരാതി. കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന ഈരാറ്റുപേട്ട സ്വദേശിയായ അവന്തിക വിഷ്ണുവിനെയാണ് പൊലീസ് അസഭ്യം പറഞ്ഞത്. സുഹൃത്തിനെ റെയില്‍വെ സ്റ്റേഷനിലാക്കിയ ശേഷം വീട്ടില്‍ പോകുന്നതിനായി കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് തനിക്ക് പൊലിസില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് അവന്തിക പറഞ്ഞു. പൊലീസുകാരനെതിരെ വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലും , ജില്ലാ പൊലീസ് മേധാവിക്കും അവന്തിക മാനനഷ്ടത്തിന് പരാതി നല്‍കിയിട്ടുണ്ട്.

Read More

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനഞ്ചുകാരി മരിച്ചു

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനഞ്ചുകാരി മരിച്ചു

കോട്ടയം: താഴത്തങ്ങാടിയില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പെണ്‍കുട്ടി മരിച്ചു. ആര്‍പ്പുക്കര വില്ലൂന്നി സ്വദേശി മേഘാ വര്‍ഗീസ് (15) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പിതാവ് വര്‍ഗീസിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രക്കാരായ വര്‍ഗീസും മകളും അര്‍ത്തുങ്കല്‍ പോയശേഷം കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു.

Read More

മേഘ മാത്യു തിരക്കിലേക്ക്

മേഘ മാത്യു തിരക്കിലേക്ക്

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ കലാതിലകത്തിന്റെ വേഷം അണിഞ്ഞു ശ്രദ്ധ നേടിയ നടിയാണ് മേഘ മാത്യു. അതിനു ശേഷം ഒരുപിടി മികച്ച ചിത്രങ്ങളുമായി മേഘ തിരക്കിലേക്ക് നീങ്ങുകയാണ്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകൻ ആവുന്ന ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വികടകുമാരന്‍ എന്ന ചിത്രത്തിൽ ആണ് മേഘ ഇപ്പോൾ അഭിനയിക്കുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ,ധര്‍മ്മജൻ, ഇന്ദ്രൻസ്,മഹേഷ്,സുനിൽ സുഖദ,ഷാജു ശ്രീധർ, കലാഭവൻ ഹനീഫ്,കക്കരവി,ജിനു ഏബ്രഹാം, അരുൾ ദാസ്, ദേവിക നമ്പ്യാർ,സീമാ ജി നായർ, ശ്രീലക്ഷ്മി ഗീതാനന്ദ്,ബൈജു തുടങ്ങിയവരും മറ്റ് പ്രധാനവേഷങ്ങളെ [...]

Read More

ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

കോട്ടയം: ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു. ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ കോട്ടയം ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. ഗ്രന്ഥകാരനും ഓശാന മാസികയുടെ സ്ഥാപകനുമായിരുന്നു. സംസ്‌കാരം നാളെ (29-12-2017)രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. കേരളത്തില്‍ കത്തോലിക്കാസഭയിലെ പരിഷ്‌കരണവാദിയും സഭയിലെ പുരോഹിത നേതൃത്വത്തിന്റെ തീവ്രവിമര്‍ശകനുമാണ്ജോസഫ് പുലിക്കുന്നേല്‍. 1932 ഏപ്രില്‍ 14ന് ഭരണങ്ങാനത്തു ജനിച്ചു.കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു മുമ്പ് അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ധ്യാപകനായിരുന്നു. കേരള [...]

Read More

ബിജെപി ഹര്‍ത്താല്‍

ബിജെപി ഹര്‍ത്താല്‍

കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. ആര്‍എസ്‌എസ് കാര്യാലയത്തിന് തീവച്ച സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. രണ്ട് ദിവസം മുൻപ് ഏറ്റുമാനൂര്‍ ഐടിഐയിലെ ഒരു സംഘം കാര്യാലയത്തിന് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കാര്യാലയം കത്തിക്കാന്‍ ശ്രമിച്ചത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റേതെന്ന് ബിജെപി ആരോപിച്ചു. ആര്‍എസ്‌എസ് ക്യാമ്പ് ആരംഭിക്കുന്നതിന് തലേദിവസമാണ് ആക്രമണമുണ്ടായത്.

Read More

പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ്‌ പിടിയില്‍

പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ്‌ പിടിയില്‍

കാഞ്ഞിരപ്പള്ളി: പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ്‌ അറസ്‌റ്റില്‍. കാഞ്ഞിരപ്പള്ളി ആനക്കല്ല്‌ നെല്ലിമലപുതുപ്പറമ്പില്‍ തസ്ലിം സിയാദാ(21)ണ്‌ പിടിയിലായത്‌. ഇയാള്‍ കാഞ്ഞിരപ്പള്ളിയില്‍ വാഹനഡ്രൈവറാണ്‌. കാഞ്ഞിരപ്പള്ളിയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ യുവാവിന്റെ ശല്യംകാരണം മറ്റൊരു സ്‌ഥലത്തെ സ്‌കൂളിലേക്കു മാറ്റിയിരുന്നു. എന്നാല്‍, തുടര്‍ന്നും പെണ്‍കുട്ടിയുടെ പിന്നാലെ കൂടിയ ഇയാള്‍ ഹോസ്‌റ്റലില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ്‌ പല സ്‌ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. പെണ്‍കുട്ടി കോട്ടയം ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റിയില്‍ പരാതിപ്പെട്ടതോടെയാണ്‌ പീഡനവിവരം പുറത്തറിഞ്ഞത്‌. പോലീസ്‌ നടത്തിയ [...]

Read More

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയം:കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് :കമാൽ വരദൂർ(ചന്ദ്രിക),ജനറൽ സെക്രട്ടറി:സി.നാരായണൻ (മാതൃഭൂമി),ട്രഷറർ:സെബാസ്റ്റ്യൻ (മാധ്യമം), വൈസ് പ്രസിഡന്റുമാർ :സോഫിയാ ബിന്ദ് (മീഡിയാ വൺ),രാജു മാത്യു. (മലയാള മനോരമ),സെക്രട്ടറിമാർ:എ. സുകുമാരൻ ( ഏഷ്യാനെറ്റ് ),ഷാലു മാത്യു (മംഗളം),ശ്രീകല പ്രഭാകർ (കൈരളി പീപ്പിൾ).

Read More

മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ചെങ്ങന്നൂര്‍: മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. വൈദ്യുതി മന്ത്രി എം.എം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കോടുകുളഞ്ഞി കരോട് മുകളേത്ത് വടക്കേതില്‍ എസ്. പ്രദീപ് കുമാറിന്റെ മകള്‍ അഞ്ജന (പൊന്നി 17) ആണ് മരിച്ചത്. അഞ്ജനയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹോദരനുമായി മെബൈല്‍ ഫോണിന് വേണ്ടി വഴക്കുണ്ടാക്കിയ ശേഷം അഞ്ജന തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. മാതാവ് [...]

Read More